Search
  • Follow NativePlanet
Share
» »മാല്‍പെ ബീച്ചും സെന്റ് മേരീസ് ദ്വീപും

മാല്‍പെ ബീച്ചും സെന്റ് മേരീസ് ദ്വീപും

By Maneesh

ഉഡുപ്പിയിലേക്ക് യാത്ര പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മാല്‍പെ ബീച്ചും സെന്റെ മേരീസ് ദ്വീപും. ഉഡുപ്പിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് മാല്‍പെ ബീച്ച് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചിന് സമീപത്തായി അറബിക്കടലില്‍ ആണ് സെന്റ് മേരീസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചില്‍ നിന്ന് ബോട്ടുമാര്‍ഗം ഈ കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. മാൽപെയെക്കുറിച്ച് വായിക്കാം

ബാംഗ്ലൂരിൽ നിന്ന് യാത്ര പോകാം

ബാംഗ്ലൂരിൽ നിന്ന് 411 കിലോമീറ്റർ ആണ് മാൽപേയിലേക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്ന് ആറര മണിക്കൂർ യാത്ര ചെയ്താൽ മാൽപെ ബീച്ചിൽ എത്തിച്ചേരാം. ഉഡുപ്പിയാണ് മാൽപെ ബീച്ചിന് സമീപത്തുള്ള നഗരം. ഉഡുപ്പിയിൽ നിന്ന് വെറും 6 കിലോമീറ്റർ ദൂരമേയുള്ളു.

റൂട്ട്: ബാംഗ്ലൂർ - ഹാസൻ - സകലേശ്പൂർ - മംഗലാപുരം - ഉഡുപ്പി - മാ‌ൽപെ

യാത്ര കേരളത്തിൽ നിന്ന്

കേരളത്തിൽ നിന്നാകുമ്പോൾ ദേശീയപാത 17ലൂടെ നേരെ മംഗലാപുരം വഴി ഉഡുപ്പിയിലേക്ക് എത്തിച്ചേരുക. ഉഡുപ്പിയിൽ നിന്ന് 6 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

ദേശീയ പാത 17ലൂടെ യാത്ര പോകാംദേശീയ പാത 17ലൂടെ യാത്ര പോകാം

മാൽപെയുടെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും

ഉഡുപ്പിക്ക് അടുത്ത്

ഉഡുപ്പിക്ക് അടുത്ത്

കർണാടകയിലെ പ്രമുഖ ക്ഷേത്ര നഗരമായ ഉഡുപ്പിക്ക് സമീപത്തായാണ് മാ‌ൽപെ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഉഡുപ്പിയിൽ നിന്ന് 6 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക്.

Photo Courtesy: Binny V A

ഫിഷിംഗ് ഹാർബർ

ഫിഷിംഗ് ഹാർബർ

അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മാൽപെ കർണാടകയിലെ പ്രശസ്തമായ ഫിഷിംഗ് ഹാർബറാണ്.

Photo Courtesy: Arun Keerthi K. Barboza

മാ‌ൽപെ ബീച്ച്

മാ‌ൽപെ ബീച്ച്

ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്. മാല്‍പെയിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരമാണ് മാല്‍പെ ബീച്ച്.
Photo Courtesy: Vijay S

ബീച്ചിനെക്കുറിച്ച്

ബീച്ചിനെക്കുറിച്ച്

വൃത്തിയുള്ള കടല്‍ത്തീരവും കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളുമാണ് മാല്‍പെ ബീച്ചിലെ പ്രത്യേകതകള്‍.
Photo Courtesy: Hariprasad Poojary

സഞ്ചാരികളുടെ ഇഷ്ട സ്ഥലം

സഞ്ചാരികളുടെ ഇഷ്ട സ്ഥലം

നിരവധി സാംസ്‌കാരിക പരിപാടികളും കായിക പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാറുളള മാല്‍പെ ബീച്ചില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
Photo Courtesy: spykster

സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾ

ബോട്ടിംഗ്, മത്സ്യബന്ധനം, കടലില്‍ കുളി തുടങ്ങിയവയാണ് വിനോദസഞ്ചാരികള്‍ക്കായി മാല്‍പെ ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും സാഹസിക വിനോദ പരിപാടികളും മറ്റും ഒരുക്കി മാല്‍പെ ബീച്ചിലുണ്ട്.
Photo Courtesy: Siddarth.P.Raj

ദ്വീപുകൾ

ദ്വീപുകൾ

തീരത്തുനിന്നും അധികം അകലെയല്ലാതെ പ്രകൃതിദത്തമായ ദ്വീപുകളാണ് മാല്‍പെ ബീച്ചിലെ പ്രധാന ആകര്‍ഷണീയത. മാല്‍പ്പെ കപ്പല്‍നിര്‍മാണ കേന്ദ്രവും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം.
Photo Courtesy: Subhashish Panigrahi

സെന്റ് മേരീസ് ദ്വീപ്

സെന്റ് മേരീസ് ദ്വീപ്

യുഗങ്ങള്‍ക്കപ്പുറത്തെ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങളുള്ള സെന്റ് മേരീസ് ദ്വീപാണ് ഇവയില്‍ ശ്രദ്ധേയം.
Photo Courtesy: Arun Keerthi K. Barboza

ജിയോ - ടൂറിസം

ജിയോ - ടൂറിസം

ഭൂമിശാസ്ത്രത്തിൽ താൽപര്യമുള്ളവരുടെ പ്രിയപ്പെട്ട നിരീക്ഷണസ്ഥലം കൂടിയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ജിയോ - ടൂറിസം കേന്ദ്രമായ മാല്‍പെ. ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപ്.
Photo Courtesy: Arun Prabhu

സെന്റ് മേരീസ് ദ്വീപിലേക്ക്

സെന്റ് മേരീസ് ദ്വീപിലേക്ക്

സെന്റ് മേരീസ് ഐലന്‍ഡിലേക്ക് മാല്‍പെയില്‍ നിന്നും ബോട്ടിലോ തോണിയിലോ വേണം പോകാന്‍. സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും തലയാട്ടിനില്‍ക്കുന്ന തെങ്ങുകളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്റ് മേരീസ് ഐലന്റിന്റെ പ്രത്യേകത.
Photo Courtesy: Arun Keerthi K. Barboza

നാളികേര ദ്വീപ്

നാളികേര ദ്വീപ്

നാളികേര ദ്വീപ് എന്ന ഒരു പേരുകൂടിയുണ്ട് ഈ ദ്വീപിന്. നാളികേരകൃഷിക്ക് പേരുകേട്ടതാണ് സെന്റ് മേരീസ് ഐലന്റ്. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങള്‍ സെന്റ് മേരീസ് ഐലന്റില്‍ കാണാം.
Photo Courtesy: Vijay S

ബോട്ട് സവാരി

ബോട്ട് സവാരി

നീലാകാശവും നീണ്ട കടല്‍ത്തീരവുമായി കരീബീയന്‍ ബീച്ചുകളെ ഓര്‍മിക്കുന്ന തരത്തിലാണ് മാല്‍പെ ബീച്ചിന്റെ കിടപ്പ്. തെളിഞ്ഞ വൈകുന്നേരങ്ങളില്‍ സെന്റ് മേരീസ് ഐലന്റിലേക്ക് ഒരു ബോട്ടുസവാരിയിലൂടെ മാല്‍പെ ബീച്ചിന്റെ സൗന്ദര്യം മുഴുവന്‍ കണ്ടാസ്വദിക്കുവാന്‍ സാധിക്കും.
Photo Courtesy: Gopal Venkatesan

ഉത്തരവാദിത്ത ടൂറിസം

ഉത്തരവാദിത്ത ടൂറിസം

നിരവധി പക്ഷിമൃഗാദികള്‍ അധിവസിക്കുന്ന ഒരു ജൈവവൈവിധ്യപ്രദേശമാണിത്. അതുകൊണ്ടുതന്നെ ഇവിടത്തെ പ്രകൃതിയെയോ ആവാസവ്യവസ്ഥയെയോ തകിടം മറിക്കത്തരീതിയില്‍ പെരുമാറാതിരിക്കാന്‍ ഇവിടെയത്തുന്ന സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Photo Courtesy: Playing Futures: Applied Nomadology

വാസ്കോ ഡ ഗാമ

വാസ്കോ ഡ ഗാമ

കേരളത്തിലെ കാപ്പാടിലേക്കുള്ള യാത്രയ്ക്കിടെ പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡ ഗാമ സെന്റ് മേരീസ് ബീച്ചില്‍ ഇറങ്ങിയതായി പറയപ്പെടുന്നു.
Photo Courtesy: Arun Keerthi K. Barboza

താമസിക്കാൻ

താമസിക്കാൻ

സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും മാല്‍പെ ബീച്ചിലുണ്ട്. ഉഡുപ്പി അധികം അകലെയല്ലാത്തതിനാല്‍ അവിടെയും താമസസൗകര്യങ്ങള്‍ ധാരാളമുണ്ട്. പാരഡൈസ് ഐസല്‍ ബീച്ച് റിസോര്‍ട്ട്, മാല്‍പെ ബീച്ച് റിസോര്‍ട്ട്, ഉടുപ്പിയിലെ പാം ഗ്രോവ് ബീച്ച് റിസോര്‍ട്ട് തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാനപ്പെട്ട താമസസ്ഥലങ്ങള്‍.
Photo Courtesy: sanchantr

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് മാല്‍പെ ബീച്ച്. ഉഡുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. ഉടുപ്പിയില്‍ നിന്നും മാല്‍പെയിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. മാല്‍പെയില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചിലേക്ക്.

Photo Courtesy: sanchantr

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

സെന്റ് മേരീസ് ദ്വീപിലെ കൂടുതൽ ചിത്രങ്ങൾ 1

Photo Courtesy: Man On Mission

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

സെന്റ് മേരീസ് ദ്വീപിലെ കൂടുതൽ ചിത്രങ്ങൾ 2

Photo Courtesy: Man On Mission

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങൾ

മാൽപെ ബീച്ചിൽ നിന്നുള്ള സെന്റ് മേരീസ് ദ്വീപിന്റെ ദൃശ്യം

Photo Courtesy: Man On Mission

പ്രകൃതി ഒരുക്കിയ ശിൽപ്പം

പ്രകൃതി ഒരുക്കിയ ശിൽപ്പം

സെന്റ് മേരീസ് ദ്വീപിൽ നിന്ന് ഒരു കാഴ്ച

Photo Courtesy: Bailbeedu at English Wikipedia

പ്രകൃതി ഒരുക്കിയ ശിൽപ്പം

പ്രകൃതി ഒരുക്കിയ ശിൽപ്പം

സെന്റ് മേരീസ് ദ്വീപിൽ നിന്ന് ഒരു കാഴ്ച 2

Photo Courtesy: Bailbeedu at English Wikipedia

ബാംഗ്ലൂരിൽ നിന്ന്

ബാംഗ്ലൂരിൽ നിന്ന്

ബാംഗ്ലൂരിൽ നിന്നുള്ള യാത്രയുടെ റൂട്ട് മാപ്പ്

കേരളത്തി‌ൽ നിന്ന്

കേരളത്തി‌ൽ നിന്ന്

കേരളത്തിൽ നിന്നുള്ള യാത്രയുടെ റൂട്ട് മാപ്പ്

Read more about: beaches karnataka islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X