» »ഉനകോട്ടി- 99,99,999 ശിവരൂപങ്ങളുള്ള ഗ്രാമം

ഉനകോട്ടി- 99,99,999 ശിവരൂപങ്ങളുള്ള ഗ്രാമം

Written By: Elizabath

എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവന്റെ രൂപങ്ങള്‍.. കൃത്യമായ എണ്ണമെടുക്കാനാണെങ്കില്‍
ഒരുകോടിക്ക് ഒന്നു കുറവ്...ഇത്രയും രൂപങ്ങള്‍..അതും ഒരു ഗ്രാമത്തില്‍...എന്താണിതിന്റെ കഥ എന്നറിയാന്‍ തോന്നുന്നില്ലേ...
99,99,999 ശിവവിഗ്രഹങ്ങള്‍ കാണപ്പെടുന്ന ത്രിപുരയിലെ ഉനക്കോട്ടി ഗ്രാമത്തിന്റെ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ അറിയാം...

ഉനകോട്ടി എന്നാല്‍

ഉനകോട്ടി എന്നാല്‍

ഉനകോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിയ്ക്ക് ഒന്നു കുറവ് എന്നാണ് അര്‍ഥം. അതായത് 99,99,999 എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

PC:Shivam22383

എവിടെ?

എവിടെ?

വടക്കു കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ സബ്ഡിവിഷനിലാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്.

PC:Scorpian ad

ശൈവ തീര്‍ഥാടന കേന്ദ്രം

ശൈവ തീര്‍ഥാടന കേന്ദ്രം

ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്.

PC:yashima

കഥകള്‍ പലത്

കഥകള്‍ പലത്

ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് ഉനകോടിയെ സംബന്ധിക്കുന്ന ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്.

PC:Shivam22383

ശിവശാപമേറ്റ 99,99,999 ദൈവങ്ങള്‍

ശിവശാപമേറ്റ 99,99,999 ദൈവങ്ങള്‍

ഒരിക്കല്‍ ശിവന്‍ താനുള്‍പ്പെടെയുള്ള ഒരുകോടി ദേവന്‍മാരോടും ദേവതകളോടുമൊപ്പം കാശിക്ക് പോവുകയായിരുന്നു. വഴിമധ്യേ ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു അവര്‍ വിശ്രമിച്ചത്. എന്നാല്‍ രാവിലെ എഴുന്നേറ്റ ശിവന്‍ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപം വന്ന ശിവന്‍ അവര്‍ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരുടെ രൂപങ്ങള്‍ അങ്ങനെ വന്നതാണെന്നാണ് വിശ്വാസം.

PC:Shivam22383

ഇരുമ്പുപണിക്കാരനു കിട്ടിയ ശാപം

ഇരുമ്പുപണിക്കാരനു കിട്ടിയ ശാപം

ശിവന്റെ കഥയ്ക്കു പുറമേ ഇവിടെ മറ്റൊന്നുകൂടി പ്രചാരത്തിലുണ്ട്. കല്ലു എന്നു പേരായ കൊല്ലപ്പണിക്കാരന് ഒരിക്കല്‍ ശിവനോടും പാര്‍വ്വതിയോടുമൊപ്പം കൈലാസത്തില്‍ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പന്തയത്തില്‍ ജയിക്കുകയാണെങ്കില്‍ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു.

PC:Atudu

ഒറ്റ രാത്രി കൊണ്ട് ഒരു കോടി രൂപങ്ങള്‍

ഒറ്റ രാത്രി കൊണ്ട് ഒരു കോടി രൂപങ്ങള്‍

ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോള്‍ 99,99,999 രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടി എന്ന സംഖ്യയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോടി എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.

PC:Shubham2712

രണ്ടു തരത്തിലുള്ള രൂപങ്ങള്‍

രണ്ടു തരത്തിലുള്ള രൂപങ്ങള്‍

കല്ലില്‍ കൊത്തിയതും കല്ലില്‍ തീര്‍ത്തതുമായ രണ്ടു തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്.

PC:Leeloa

ഉനകോട്ടീശ്വര കാല ഭൈരവ

ഉനകോട്ടീശ്വര കാല ഭൈരവ

ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു.

PC:Shivam22383

തരാതരം കല്‍രൂപങ്ങള്‍

തരാതരം കല്‍രൂപങ്ങള്‍

ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുര്‍ഗ്ഗാ ദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.

PC:Bodhisattwa

അതിമനോഹരമായ ചുറ്റുവട്ടം

അതിമനോഹരമായ ചുറ്റുവട്ടം

കാഴ്ചയ്ക്ക് ഏറെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Atudu

അശോകാഷ്ടമി മേള

അശോകാഷ്ടമി മേള

ഉനക്കോട്ടിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേളയാണ് അശോകാഷ്ടമി മേള എന്ന പേരില്‍ അറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. ഉനകോട്ടി മേള എന്നും ഇതറിയപ്പെടുന്നു.

PC:Sinjinirx

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാണ് ഉനകോട്ടി ഇപ്പോള്‍. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രമായി ഉയര്‍ത്താനുള്ള പരിഗണനയിലാണിത്.

PC:GK Dutta

ആസ്‌ടെക് സംസ്‌കാരവുമായുള്ള സാമ്യം

ആസ്‌ടെക് സംസ്‌കാരവുമായുള്ള സാമ്യം

ഇവിടുത്തെ രൂപങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ആസ്‌ടെക് സംസ്‌കാരവുമായുള്ള ചില സാമ്യങ്ങള്‍ കാണുവാന്‍ സാധിക്കും. ഇവിടുത്തെ കല്ലില്‍ കൊത്തിയ രൂപങ്ങളുടെ കണ്ണുകളും പല്ലുകളും ശിരോഭൂഷണങ്ങളുമാണ് സമാനമായി തോന്നുന്നത്.

PC:amalika Sanyal

എട്ടാം നൂറ്റാണ്ടിലെ ശൈവ തീര്‍ഥം

എട്ടാം നൂറ്റാണ്ടിലെ ശൈവ തീര്‍ഥം

ചില ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകളനുസരിച്ച് എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ട് വരെയുള്ള പാല്‍ ഇറയുടെ സമയത്തെ ശൈവതീര്‍ഥമായിരുന്നു ഉനകോട്ടി എന്നതാണ്. കുറച്ച് പേര്‍ ഇതൊരു ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു എന്നും പറയുന്നുണ്ട്.

PC:Bodhisattwa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്. ഉനകോട്ടിയ ജില്ലാ തലസ്ഥാനമായ കൈലാഷഹര്‍ സബ്ഡിവിഷനില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണിത്. ധരംനഗര്‍ റെയില്‍ഡവേ സ്‌റ്റേഷനാണ് ഏറ്റവുെ അടുത്തുള്ളത്. 19.6 കിലോമീറ്റര്‍ അകലെയാണിത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...