Search
  • Follow NativePlanet
Share
» »തിരക്കില്ലാത്ത ദക്ഷിണേന്ത്യയിലെ ഹില്‍ സ്‌റ്റേഷനുകള്‍

തിരക്കില്ലാത്ത ദക്ഷിണേന്ത്യയിലെ ഹില്‍ സ്‌റ്റേഷനുകള്‍

ആളും ബഹളവും കുറഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

By Elizabath

യാത്ര പോകുമ്പോള്‍ എല്ലാവരുടെയും പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് തിരക്കില്ലാത്ത സ്ഥലങ്ങള്‍.പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുമ്പോള്‍...പ്രകൃതി ഭംഗിയും യാത്രയും ആവോളം ആസ്വദിക്കുവാന്‍ എല്ലായ്‌പ്പോഴും നല്ലത് തിരക്കൊഴിഞ്ഞ സ്ഥലങ്ങള്‍ തന്നെയാണ്.
ആളും ബഹളവും കുറഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

വാല്‍പ്പാറ, തമിഴ്‌നാട്

വാല്‍പ്പാറ, തമിഴ്‌നാട്

ഒരുകാലത്ത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ പോയിരുന്ന സ്ഥലമാണ് വാല്‍പ്പാറ. എന്നാല്‍ ഇന്ന് മറ്റുപല സ്ഥലങ്ങളെയും പോലെ ഏറെ തിരക്കുകുറഞ്ഞ ഒരിടമായി ഇത് മാറിയിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ വന്യമൃഗങ്ങളെ കാണാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.

PC: Ashwin Kumar

ദേവികുളം

ദേവികുളം

മൂന്നാറിനോളം മനോഹരമായ മറ്റൊരു സ്ഥലമാണ് ദേവികുളം. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ഹില്‍ സ്റ്റേഷന്‍ തിരക്കുകള്‍ അധികമില്ലാത്ത ഒരിടമാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളാണ് ദേവികുളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം. ട്രക്കിങ്ങിന് പറ്റിയ സ്ഥലം കൂടിയാണിത്.

PC: Manoj CB

പാഞ്ച്ഗനി മഹാരാഷ്ട്ര

പാഞ്ച്ഗനി മഹാരാഷ്ട്ര

ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു താഴ് വരയില്‍ സമയം ചിലവഴിക്കുന്നത് എങ്ങനെയുണ്ടാകും? വര്‍ഷം മുഴുവന്‍ ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാഞ്ച്ഗനി ഒരിക്കല്‍ ഇവിടെ എത്തിയവരെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ വേനല്‍്കകാല വിശ്രമ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. സ്‌ട്രോബറി അടക്കമുള്ളവ കൃഷി ചെയ്യുന്ന ഇവിടം വളരെ പെട്ടന്നാണ് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. പഴതോട്ടങ്ങളും താഴ് വരകളും വ്യൂപോയന്റുകളും കുന്നുകളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Ankur P

വൈത്തിരി വയനാട്

വൈത്തിരി വയനാട്

വയനാടിന്റെ കവാടമായ വൈത്തിരിയും വയനാടിനെപോലെ തന്നെ സുന്ദരഭൂമിയാണ്. പ്രകൃതി സ്‌നേഹകള്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്. ആള്‍ത്തിരക്കും ബഹളങ്ങളും ഇല്ലാതെ പ്രകൃതി അറിയണമെന്നുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് വൈത്തിരി. ലക്കിടി ഹില്‍സ്, പൂക്കോട് തടാകം, ചെയിന്‍ ട്രീ തുടങ്ങിയവയാണ് വൈത്തിരിക്ക് സമീപമുള്ള ആകര്‍ഷണങ്ങള്‍.

PC: Sankara Subramanian

അരാകു വാലി

അരാകു വാലി

ഓഫ് ബീറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന അരാകുവാലി. ഏറെ മനോഹരമായ കാഴ്ചകള്‍ക്കും ഓഫ് റോഡ് യാത്രയ്ക്കും ചേര്‍ന്ന ഇവിടം ഒട്ടേറെ സിനിമകളില്‍ മുകം കാണിച്ചിട്ടുമുണ്ട്. പൂര്‍വ്വഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലങ്ങളില്‍ ആണ് പൂര്‍ണ്ണ സൗന്ദര്യത്തിലെത്തുന്നത്.

PC: Dipayan Choudhury

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X