യാത്രകളെ സ്നേഹിക്കാത്തവരായി ആരും കാണില്ല. കേട്ടറിഞ്ഞ, അല്ലെങ്കിൽ ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ ഇടങ്ങൾ നേരിട്ട് കാണാനായി, അല്ലെങ്കിൽ ഒരിക്കൽ മനസ്സിൽ കയറിക്കൂടിയ ഇടങ്ങൾ കൊതിതീരെ കാണാനായി ബാഗും പാക്ക് ചെയ്തു പോകുന്ന ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ടൗണിലേക്ക് വെറുതേയൊന്നിറങ്ങി വരാമെന്ന് പറഞ്ഞു പോകുന്നയത്രയും ലാഘവത്തിൽ കേരളാ ടു കാശ്മീർ ട്രിപ്പ് നടത്തിയ സാഹസികരും ഇവിടെയുണ്ട്. അത്രയൊന്നും അത്രപെട്ടന്നൊന്നു പോകുവാൻ പറ്റില്ലെങ്കിലും മനസ്സു വെച്ചാൽ പോയിവരാൻ കഴിയുന്ന ഇടങ്ങളുണ്ട്. അധികം പണച്ചിലവില്ലാതെ ഒരു വണ്ടിയെടുത്ത് കറങ്ങി വരാൻ പറ്റുന്ന റോഡ് ട്രിപ്പുകൾ. യാത്ര തന്നെ ജീവിതമാക്കിയവർക്ക് ഇതാ സ്വയം കണ്ടെത്തുവാനും കൺനിറയെ കാണുവാനും പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...
മുംബൈയിൽ നിന്നും അലിബാഗ് - ഹരിഹരേശ്വർ വഴി തേരേകോളിലേക്ക്
കടൽത്തീരത്തുകൂടിയും ബീച്ചുകൾ വഴിയുമുള്ള ഈ യാത്ര റോഡ് യാത്രയ്ക്ക് റൂട്ട് തിരയുന്നവർ തീർച്ചയായും പരിഗണിക്കേണ്ട ഒന്നാണ്. 620 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ട് വ്യത്യസ്തമായ അനുഭവങ്ങൾ നല്കുന്ന ഒന്നായിരിക്കും.
വാൽപ്പാറയിൽ നിന്നും കൊച്ചിയിലേക്ക്
കിബുത്തോ-ഹവായ് -തെസൂ
കിത്തൂബിൽ നിന്നും വലോങ് വഴി ഹവായ്-ഹയുലിയാങ്-തേസു വഴിയാണ് ഇവിടേക്ക് എത്തുവാൻ കഴിയുന്നത്,
മധുര-രാമനാഥപുരം-ധനുഷ്കോടി
അഹ്മദാബാദ്- രാംഗഡ്-ജയ്സാൽമീർ-തനോത്
11 മണിക്കൂർ സമയം എടുക്കും അഹ്മദാബാദിൽ നിന്നും തനോത് വരെയുള്ള 685 കിലോമീറ്റർ ദൂരം പിന്നിടുവാൻ.
ജമ്മുവിൽ നിന്നും ശ്രീനഗർ
ശ്രീനഗറിൽ നിന്നും നിന്നും ചാണ്ഡിമാർഗ് വഴി രാജൗരി കടന്നാണ് ജമ്മുവിലേക്ക് പോകുന്നത്. 330 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ പിന്നിടുവാനുള്ളത്.



Click it and Unblock the Notifications



















