Search
  • Follow NativePlanet
Share
» »ഒരിക്കലെങ്കിലും ഈ കാര്യങ്ങൾ ജീവിതത്തിൽ അറിഞ്ഞിട്ടില്ലെങ്കിൽ!!

ഒരിക്കലെങ്കിലും ഈ കാര്യങ്ങൾ ജീവിതത്തിൽ അറിഞ്ഞിട്ടില്ലെങ്കിൽ!!

By Elizabath Joseph

കാഴ്ടകളുടെയും സ്ഥലങ്ങളുടെയും കാര്യത്തില്‌ ലോകത്തിൽ തന്നെ മറ്റൊരിടത്തും കിട്ടാത്ത വൈവിധ്യങ്ങൾ വെച്ചുപുലർത്തുന്ന നാടാണ് നമ്മുടേത്. ഇന്ത്യയുടെ യഥാർഥ സൗന്ദര്യം സ്ഥിതി ചെയ്യുന്നത് ഇവിടുത്തെ ഇത്തരത്തിലുള്ള കാണാകാഴ്ചകളിലാണെന്നാണ് സഞ്ചാരികൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ കാണാനിറങ്ങുന്ന സഞ്ചാരികൾ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറേ കാഴ്ചകളുണ്ട്. ഒരു സഞ്ചാരി എന്ന നിലയിൽ യാത്രകൾ പൂർത്തിയാകണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കുറച്ച് അനുഭവങ്ങൾ!!

ഷിംലയിലെ ആത്മാവുറങ്ങുന്ന ടണല്‍

ഷിംലയിലെ ആത്മാവുറങ്ങുന്ന ടണല്‍

ഷിംല-കൽക്ക റെയിൽ പാതയിലെ ടണൽ നമ്പർ 33 ഇവിടുത്തെ ഏറ്റവും നീളം കൂടിയ ടണലുകളിലൊന്നാണ്. 1143.61 മീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിലൂടെ 25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

വിഷാദനായ ഒരു ആത്മാവ് ഇതുവഴി ചുറ്റിത്തിരിയുന്നുണ്ടെന്ന വിശ്വാസമാണ് ഇവിടം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാക്കിയത്.

കല്‍ക്ക-ഷിംല റെയിൽവേ നിർമ്മിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു കേണൽ ബാരോങ്. ടണൽ 33 നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. മലയുടെ രണ്ട് അറ്റങ്ങളില്‍ നിന്നും നിർമ്മാണം തുടങ്ങി മധ്യഭാഗത്ത് കൂട്ടിമുട്ടിക്കാൻ സാധിക്കും എന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം നിർമ്മാണം ആരംഭിച്ചത്. എന്നാൽ കണക്കുകൂട്ടലിലെ പിഴവു കാരണം അത് സാധിച്ചില്ല. അങ്ങനെ അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവൺമെൻറ് പിഴ വിധിക്കുകയും ചെയ്തു. അപമാനിതനായ അദ്ദേഹം നിർമ്മാണം തുടങ്ങിയ ടണലിനുള്ളിൽ കയറി ആത്മഹത്യ ചെയ്തുവത്രെ. പിന്നീട് അധികാരികൾ മറ്റൊരാളുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയതും ബാരോങ്ങിന്റെ സ്മരണയ്ക്കായി ബാരോങ് ടണൽ എന്ന പേരു നല്കിയതും.

എന്താണ് ഇവിടം സംഭവിക്കുന്നത് ?

എന്താണ് ഇവിടം സംഭവിക്കുന്നത് ?

ടണലിന്റെ ഇരുട്ടിലും നിശബ്ദതയിലും എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്നാണ് ഇവിടുള്ളവര്‍ കരുതുന്നത്. 140 വര്‍ഷം പഴക്കമുള്ള ടണലിന്റെ ചുരവുകളില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദവും കുറച്ച് സ്റ്റെപ്പുകള്‍ നടന്നാല്‍ പെട്ടന്ന് ഇരുട്ടുപടരുന്നതൊമൊക്ക ഇവിടെ ആളുകളെ ഭയചകിതരാക്കുന്നു. സഞ്ചാരികളുടെ സാഹസിക സ്ഥലമായ ഇവിടം പ്രേതത്തെ കാണാനായി വരുന്നവരുടെ സങ്കേതമാണ്. ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം നശിക്കാനായെങ്കിലും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.

ഡെക്കാൻ ഒഡീസ്സിയിൽ ഒരു രാജകീയ യാത്ര

ഡെക്കാൻ ഒഡീസ്സിയിൽ ഒരു രാജകീയ യാത്ര

സാധാരണക്കാരന്റെ വാഹനമാണ് ട്രെയിൻ. എന്നാൽ ലഭ്യമായ എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരുപാട് ട്രെയിനുകളും ഇവിടെ കാണാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡെക്കാൻ ഒഡീസ്സി. കൊങ്കൺ തീരങ്ങളുടെ മനോഹരമായ സൗന്ദര്യം ആസ്വദിക്കാനായി ആളുകളെ സഹായിക്കുന്ന ആഡംബരപൂർണ്ണമായ യാത്രകളിൽ ഒന്നാണിത്. പാലസ് ഓൺ വീൽസ് ട്രെയിനുകളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇതിനുള്ളിൽ റസ്റ്റോറന്‍റ്, ബാർ, ബിസിനസ് സെന്‍റർ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിനിന്റെ ഉള്ളിൽ ഇന്ത്യയിലെ മനോഹരമായ ഭൂപ്രകൃതികളുടെയും കലാരൂപങ്ങളുടെയും ഒക്കെ രൂപങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

PC:Simon Pielow

സൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെ ഒരു യാത്ര

സൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെ ഒരു യാത്ര

ലേയ്ക്ക് സമീപമുള്ള സൻസ്കാറിലെ തണുത്തുറഞ്ഞു കിടക്കുന്ന നദിയിലൂടെ നടത്തുന്ന ട്രക്കിങ് ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടില്ലെങ്കിൽ കനത്ത നഷ്ടം എന്നല്ലാതെ മറ്റൊന്നുമില്ല പറയാൻ. ചാദാർ ട്രക്ക് എന്ന പേരിൽ അറിയപ്പെടുന്ന യാത്രയിലാണ് ഈ സാഹസികരമായ നദി മുറിച്ചുകടക്കലുള്ളത്. ചാദാർ എന്നാൽ മഞ്ഞിന്റെ തണുത്തുറഞ്ഞ പാളി എന്നാണ് അർഥം. എല്ലാ മഞ്ഞു കാലത്തും നദിയിലെ വെള്ളം ഇങ്ങനെ മഞ്ഞിന്റെ പാളിയായി മാറുക പതിവാണ്. ഏഴു ദിവസത്തോം മൈനസ് അഞ്ച് ഡ‍ിഗ്രി മുതൽ മൈനസ് 25 ഡിഗ്രി വരെ മാറിമാറി വരുന്ന തണുപ്പിൽ മഞ്ഞു പാളികളും പാറക്കെട്ടുകളും ഒക്കെ വരുന്ന യാത്ര കുറച്ചു കഠിനം തന്നെയാണ്. ഏകദേശം 80 കിലോമീറ്റർ ദൂരമാണ് ഇതിൽ സഞ്ചരിക്കുവാനുള്ളത്.

PC:Bodhisattwa

ബ്രഹ്മപുത്ര നദിയിലെ സൂര്യസ്തമയം

ബ്രഹ്മപുത്ര നദിയിലെ സൂര്യസ്തമയം

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിക്കപ്പെടുന്ന ബ്രഹ്മപുത്ര നദിയിലെ സൂര്യസ്തമയത്തിനു സാക്ഷികളായാൽ എങ്ങനെയുണ്ടായിരിക്കും ? അതും ഒരു വഞ്ചി യാത്രയിൽ.

ഇന്ത്യയിൽ വളരെ കുറ‍ഞ്ഞ ചിലവിൽ അനുഭവിക്കുവാൻ സാധിക്കുന്ന മനോഹരമായ കാഴ്ചകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Deepraj

വാരണാസിയിലെ സന്ധ്യാ ആരതി

വാരണാസിയിലെ സന്ധ്യാ ആരതി

വാരണാസിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഗംഗയുടെ തീരത്ത് സന്ധ്യാസമയങ്ങളിൽ നടക്കുന്ന ആരതി. വെളുപ്പും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ധരിച്ച നർത്തകർ പല തട്ടുകളുള്ള വലിയ വിളക്കുകളുമായി കേൾക്കുന്ന സംഗീതത്തിനനുസരിച്ച് വിളക്കുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന മനോഹരമായ കാഴ്ച കാണാനായി മാത്രം പതിനായിരക്കണക്കിനാളുകളാണ് ദിവസവും വാരണാസിയിൽ എത്തുന്നത്.

PC:Arian Zwegers

സുന്ദർബൻ കണ്ടൽക്കാടുകളിലൂടെ ഒരു യാത്ര

സുന്ദർബൻ കണ്ടൽക്കാടുകളിലൂടെ ഒരു യാത്ര

പ്രകൃതി സ്നേഹികള്‍ക്കിടയിൽ ഏറെ പ്രശസ്തമാണെങ്കിലും സഞ്ചാരികൾ അധികം സ്വീകരിച്ചിട്ടുള്ള ഒരിടമല്ല സുന്ദർബൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ വനങ്ങളിലൊന്നായ ഇതിനുള്ളിലൂടെ വഞ്ചിയിൽ സഞ്ചരിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. സുന്ദരി എന്നു പേരുള്ള കണ്ടൽചെടി ഇവിടം ധാരാളമായി കാണുന്നതിനാലാണ് ഈ സ്ഥലത്തിന് സുന്ദർബൻ എന്ന പേരു ലഭിച്ചത്. കണ്ടൽക്കാടുകൾക്കിടയിൽ കടുവകളെ കാണുന്ന ഏക സ്ഥലവും കൂടിയാണിത്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലും ഇവിടം ഇടംനേടിയിട്ടുണ്ട്.

PC:Kazi Asadullah Al Emran

ത്രി ഇഡിയറ്റ്സിന്റെ പാംഗോങ് തടാകം

ത്രി ഇഡിയറ്റ്സിന്റെ പാംഗോങ് തടാകം

ത്രി ഇഡ‍ിയറ്റ്സ് എന്ന ബോളിവുഡ് സിനിമയുടെ അവസാന രംഗങ്ങൾ ഷൂട്ട് ചെയ്ത പാംഗോങ് തടാകം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. സമുദ്ര നിരപ്പിൽ നിന്നും 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ലേയിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യൻ തെളിഞ്ഞു നിൽക്കുന്ന സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Anindya 2205

ലഡാക്കിലേക്കൊരു ഏകാന്ത സഞ്ചാരം

ലഡാക്കിലേക്കൊരു ഏകാന്ത സഞ്ചാരം

ബൈക്ക് യാത്രകൾ സ്വപ്നം കാണുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ലഡാക്ക്. അതുകൊണ്ടുതന്നെ ഇവിടം എന്നും സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്നു. മണാലിയിൽ നിന്നും ലേ വഴി ഇവിടേക്കുള്ള യാത്ര വളരെ രസകരമാണ്.യ ചങ്ലാ പാസ്, ലച്ചുലങ് പാസ്, കർദുങ് ലാ പാസ് തുടങ്ങിയ മലമ്പാതകളിലൂടെയുള്ള യാത്രയാണ് ഇവിടേക്ക് കൂടുതലും ആളുകളെ ആകർഷിക്കുന്നത്.

PC:Ajay Panachickal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more