» »ഇന്ത്യയിലെ വിചിത്രമായ ഗാര്‍ഡനുകള്‍

ഇന്ത്യയിലെ വിചിത്രമായ ഗാര്‍ഡനുകള്‍

Written By: Elizabath

നിറയെ പൂവിട്ടു നില്‍ക്കുന്ന ചെടികള്‍, ചുറ്റും അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്ഥലങ്ങളും ആകര്‍ഷകമായ കാഴ്ചകളും... പൂന്തോട്ടം എന്നോ ഗാര്‍ഡന്‍ എന്നോ കേട്ടാല്‍ ആരുടെയും മനസ്സില്‍ ഓടിയെത്തുന്നതും ഇതു തന്നെയാണ്
എന്നാല്‍ പൂവുകളിലും അവയുടെ ഭംഗിയിലും മാത്രം ഒതുങ്ങി നില്‍ക്കാത്ത വിചിത്രമായ കുറച്ച് തോട്ടങ്ങളും നമ്മുടെ നാട്ടിലുണ്ട്. കലാകാരന്‍മാരുടെ കൈകളിലൂടെ കടന്നുപോയപ്പോള്‍ ആരെയും അതിശയിപ്പിക്കുന്ന ഗാര്‍ഡനുകളായി മാറിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം.

റോക്ക് ഗാര്‍ഡന്‍, ചണ്ഡിഗഡ്

റോക്ക് ഗാര്‍ഡന്‍, ചണ്ഡിഗഡ്

നെക് ചന്ദ്‌സ് റോക്ക് ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന റോക്ക് ഗാര്‍ഡന്‍ അതിശയകരമായ ഒരു നിര്‍മ്മിതിയാണ്. വീടുകളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നും ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച ഈ ഉദ്യാനം 40 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലാണ് പരന്നുകിടക്കുന്നത്.

PC:Michael L. Kaufman

പുറംഭൂമിയില്‍ നിന്നും ഉദ്യാനത്തിലേക്ക്

പുറംഭൂമിയില്‍ നിന്നും ഉദ്യാനത്തിലേക്ക്

കാടിന്റെ പുറംപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്താണ് നെക് ചന്ദ് എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ രഹസ്യമായി ഗാര്‍ഡനു തുടക്കമിടുന്നത്. പിന്നീടിത് സര്‍ക്കാര്‍ കണ്ടുപിടിക്കുകയും ഏറ്റെടുക്കുകയുമാണ് ഉണ്ടായത്.
പുനരുപയോഗിച്ച കുപ്പികള്‍, ചില്ലുകള്‍, വളകള്‍, തറയോടുകള്‍, കോപ്പകള്‍ പാത്രങ്ങള്‍ തുടങ്ങിയവ കൊണ്ടാണ് ഇവിടുത്തെ ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

PC: Rod Waddington

ദിവസം അയ്യായിരം ആളുകള്‍

ദിവസം അയ്യായിരം ആളുകള്‍

ഒരു ദിവസം ഏകദേശം അയ്യായിരത്തോളം ആളുകള്‍ ഇവിടെ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

PC:Nagesh Kamath

ത്രെഡ് ഗാര്‍ഡന്‍ ഊട്ടി

ത്രെഡ് ഗാര്‍ഡന്‍ ഊട്ടി

പേരുസൂചിപ്പിക്കുന്നതുപോലെത്തന്നെ കൃത്രിമമായി ഉണ്ടാക്കിയ പൂക്കളും ചെടുകളും കൊണ്ടുള്ള ഈ ഗാര്‍ഡന്‍ ഊട്ടിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ആന്റണി ജോസഫ് എന്നയാളുടെ തലയിലുദിച്ച ആശരമായ ഇത് അദ്ദേഹം അന്‍പത് കലാകാരന്‍മാരുടെ സഹായത്തോടയാണ് ഇന്നു കാണുന്ന രീതിയിലാക്കിയത്.
ഏകദേശം 12 വര്‍ഷത്തോളമാണ് ഇതിന്റെ നിര്‍മ്മാണത്തിനെടുത്ത സമയം

ട്യൂലിപ് ഗാര്‍ഡന്‍ ശ്രീനഗര്‍

ട്യൂലിപ് ഗാര്‍ഡന്‍ ശ്രീനഗര്‍

കാശ്മീരിലെ ശ്രീനഗറിലാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍ അഥവാ ട്യൂലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാല്‍ 30 ഹെക്ടറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ഗാര്‍ഡനില്‍ വ്യത്യസ്ത തരത്തിലുള്ള ട്യൂലിപ് പുഷ്പങ്ങള്‍ മാത്രമേയുള്ളു എന്നതാണ്.

PC:Abdars

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് തോട്ടം

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് തോട്ടം

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് തോട്ടം എന്ന ബഹുമതിയും ശ്രീനഗറിലെ ഈ പൂന്തോട്ടത്തിന് സ്വന്തമാണ്. ഇവിടെനിന്നുള്ള ദാല്‍ തടാകത്തിന്റെ കാഴ്ച ഏറെ മനോഹരമാണ്.
2007ലാണ് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.

PC: Kevin.abraham335

ഉത്സവ് റോക്ക് ഗാര്‍ഡന്‍, ഹവേലി

ഉത്സവ് റോക്ക് ഗാര്‍ഡന്‍, ഹവേലി

ബംംഗളുരുവില്‍ നിന്നും 335 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹവേലി കര്‍ണ്ണാടകയിലെ ഒരു ക്ഷേത്രനഗരമാണ്. ജീവന്‍ തുടിക്കുന്ന ആയിരത്തിലധികം ശില്പങ്ങളാണ് ഈ ഗാര്‍ഡന്റെ പ്രത്യേകത.
ഗ്രാമീണജീവിതത്തെയും ഗ്രാമങ്ങളെയും സൂചിപ്പിക്കുന്ന ശില്പങ്ങളാണ് ഇവിടെയുള്ളത്.

PC: ShwetaW

ലോധി ഗാര്‍ഡന്‍സ് ഡെല്‍ഹി

ലോധി ഗാര്‍ഡന്‍സ് ഡെല്‍ഹി

തലസ്ഥാന നഗരത്തിന്‍രെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ലോധി ഗാര്‍ഡന്‍ സിക്കന്ദര്‍ ലോദിയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലമാണ്.
1444 ല്‍ നിര്‍മ്മിച്ച ഈ ഗാര്‍ഡന്‍ ഡെല്‍ഹിയിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ്.

PC: Lucido22

Read more about: bangalore, ooty, kashmir, delhi
Please Wait while comments are loading...