» »ഉഡുപ്പിയിലെ അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ

ഉഡുപ്പിയിലെ അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ

Written By:

വ്യത്യസ്തമായ രുചികൾ കൊണ്ടും ക്ഷേത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ടും സഞ്ചാരികളുടെ മനസ്സിൽ കയറിക്കൂടിയ സ്ഥലമാണ് ഉഡുപ്പി. കർണ്ണാടകയിലെ മംഗലാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഉഡുപ്പി തീർഥാടകർക്ക് കൃഷ്ണ ക്ഷേത്രങ്ങളുടെ പരിശുദ്ധി പകർന്നു നല്കുമ്പോൾ സഞ്ചാരികൾക്ക് നല്കുന്നത് ഇവിടുത്തെ രുചിയുടെ വ്യത്യസ്തതകളാണ്. ഉഡുപ്പിയിലെ അഷ്ടമഠങ്ങളിൽ നിന്നും ഉത്ഭവിച്ച ഈ രുചി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രുചിക്കാൻ സാധിക്കുമെങ്കിലും തനത് രുചിയറിയാൻ ഉഡുപ്പിയിൽ തന്നെ എത്തണം.

ഉഡുപ്പിയിലെ ഈ പ്രത്യേകതകൾ എല്ലാവർക്കും അറിയുമെങ്കിലും സഞ്ചാരികൾക്ക് തീരെ അറിയാത്ത ഒരു കാര്യമുണ്ട്. അത് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളാണ്.
കാടുകളുടെ നടുവിൽ പ്രകൃതി ഭംഗിയോട് ചേർന്ന് ആരെയും ആകർഷിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇനിയും ഉൾപ്പെട്ടിട്ടില്ല. ഉഡുപ്പിയിലെ അറിയപ്പെടാത്ത അ‍ഞ്ച് വെള്ളച്ചാട്ടങ്ങളെക്കുറിച്ച് അറിയാം...

 കൂസാല്ലി വെള്ളച്ചാട്ടം

കൂസാല്ലി വെള്ളച്ചാട്ടം

ഉഡുപ്പി നഗരത്തിൽ നിന്നും 120 കിലോമീറ്റർ അകലെ കൂസാല്ലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് കൂസാല്ലി വെള്ളച്ചാട്ടം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പാറക്കെട്ടുകൾക്കിടയിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. 470 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം തന്നെയാണ് ഈ പ്രദേശത്തെ ഏറ്റവും ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടവും.
ഇവിടെ എത്താൻ കൃത്യമായ വഴികൾ ഇല്ലാത്തതിനാൽ കാടിനുള്ളിലൂടെ ട്രക്കിങ് നടത്തിയാണ് ആളുകൾ ഇവിടെ എത്തുന്നത്. കൂസാല്ലി ഗ്രാമത്തിൽ നിന്നും കാടിനുള്ളിലൂടെ അഞ്ച് കിലോമീറ്റർ നടന്നാലേ ഇവിടെ എത്താൻ സാധിക്കു.വഴുക്കുന്ന പാറകൾ ഈ യാത്രയിൽ അപകടങ്ങൾ സൃഷ്ടിക്കുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലങ്ങളിൽ ഇവിടേക്കുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. നവംബർ മുതസ്‍ ഡിസംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

 അരിസിന ഗുണ്ടി വെള്ളച്ചാട്ടം

അരിസിന ഗുണ്ടി വെള്ളച്ചാട്ടം

ഉഡുപ്പിയിൽ നിന്നും 85 കിലോമീറ്ററും മുരുഡേശ്വറിൽ നിന്നും 60 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന അരിസിന ഗുണ്ടി വെള്ളച്ചാട്ടം ഉഡുപ്പിയിലെയും സമീപ പ്രദേശങ്ങളിലെയും ട്രക്കേഴ്സിന്റെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. വെറും രണ്ടു കിലോമീറ്റർ ദൂരം ട്രക്കിങ് നടത്തിയാൽ എത്തിച്ചേരാൻ സാധിക്കുന്ന ഇവിടം കുടജാദ്രി മലനിരകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ട്രക്കിങ് റൂട്ടുകൾ ഉള്ളതിനാല്‌‍ ഒരുപാട് ആളുകൾ ഇവിടെയെത്താറുണ്ട്.
മൂകാംബിക വൈൽഡ് ലൈഫ് സാങ്ച്വറിയ്ക്കകത്തായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് കാണേണ്ടത്.

കുടുമാരി വെള്ളച്ചാട്ടം

കുടുമാരി വെള്ളച്ചാട്ടം

ഉഡുപ്പിയിൽ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് കുടുമാരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചക്ടികാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലെത്താന്‍ മുരുഡേശ്വറിൽ നിന്നും 100 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.
കാടിന്റെയും മലനിരകളുടെയും ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ട്രക്കേഴ്സിന്റെയും മലകയറ്റക്കാരുടെയും പ്രിയ സങ്കേതം കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുടുമാരി വെള്ളച്ചാട്ടത്തിൽ നിന്നും അറബി കടലിന്റെയും അടുത്തുള്ള സ്ഥലങ്ങളുടെയും മനോഹരമായ കാഴ്ച കാണാം.ചക്ടികാൽ ഗ്രാമത്തിൽ നിന്നും രണ്ടു മണിക്കൂർ നേരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്താൻ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്

ജോമ്ലു തീർഥ വെള്ളച്ചാട്ടം

ജോമ്ലു തീർഥ വെള്ളച്ചാട്ടം

സീതാ നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജോമ്ലു തീർഥ വെള്ളച്ചാട്ടം ഉഡുപ്പി നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.റോഡ് വഴി പെട്ടന്നും എളുപ്പത്തിലും എത്തിച്ചേരാൻ സാധിക്കുന്നതിനാൽ അവധി ദിവസങ്ങളിലും മറ്റും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കുടുംബമായി ആളുകൾ എത്തിച്ചേരാൻ താല്പര്യപ്പെടുന്ന സ്ഥലം കൂടിയാണിത്. പ്രകൃതി സ്നോഹികളും ഫോട്ടോഗ്രാഫേഴ്സും ഇവിടെ എത്താറുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...