Search
  • Follow NativePlanet
Share
» »ലഡാക്കിലെ കാണാക്കാഴ്ചകള്‍ കാണാം...

ലഡാക്കിലെ കാണാക്കാഴ്ചകള്‍ കാണാം...

യാത്രക്കാരാല്‍ വീര്‍പ്പുമുട്ടാത്ത ലഡാക്കിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം.

By Elizabath

യാത്രകളെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പോയിരിക്കണം എന്നു സ്വപ്നം കാണുന്ന ഒരിടമാണ് ലഡാക്ക്. മനോഹരമായ പ്രകൃതിയും കൊടുമുടികളും ആശ്രമങ്ങളും തടാകങ്ങളും ചേര്‍ന്ന് അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കുമ്പോള്‍ എങ്ങനെയാണ് ഈ യാത്ര വേണ്ടന്ന് വെയ്ക്കുക. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ലഡാക്കില്‍ എല്ലാവരും സന്ദര്‍ശിക്കുന്ന ചില സ്ഥലങ്ങളുണ്ട്. വര്‍ഷങ്ങളായി സഞ്ചാരികളാല്‍ നിറഞ്ഞ് ജനക്കൂട്ടങ്ങളുടെ പ്രിയകേന്ദ്രമായി മാറിയ ഇടങ്ങള്‍.

ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമംലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമം

മഞ്ഞുകാല‌ത്ത് ലഡാക്കി‌ലേക്ക് യാത്ര പോകാംമഞ്ഞുകാല‌ത്ത് ലഡാക്കി‌ലേക്ക് യാത്ര പോകാം

യാത്രക്കാരാല്‍ വീര്‍പ്പുമുട്ടാത്ത ലഡാക്കിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം.

ഫുഗ്റ്റല്‍

ഫുഗ്റ്റല്‍

ലഡാക്കിലെ സ്ന്‍സ്‌കാര്‍ എന്നയിടത്തെ ഒറ്റപ്പെട്ട താഴ്വരയായ ലുംഗ്നാക് താഴ്വരയിലാണ് ഫുഗ്റ്റല്‍ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിദത്തമായ ഒരു ഗുഹയ്ക്കു ചുറ്റുമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ആശ്രമം ഹിമാലയത്തിലെ ബുദ്ധസന്യാസിമാരുടെ ഒരു കേന്ദ്രമാണ്.
കാല്‍നടയായി മാത്രമേ ഇവിടെ എത്താനാവൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ആശ്രംമത്തില്‍ എത്താനായി
ഡോര്‍സംഗിനില്‍ നിന്നും പദുമിലേക്കുള്ള വഴിയിലൂടെ ഒരു ദിവസം യാത്ര ചെയ്യണം.

PC: hamon jp

ആഡംബര ഹോട്ടലിലെ താമസം ഒഴിവാക്കാം പകരം ഗ്രാമത്തിലേക്കു പോകാം

ആഡംബര ഹോട്ടലിലെ താമസം ഒഴിവാക്കാം പകരം ഗ്രാമത്തിലേക്കു പോകാം

ലഡാക്കിലെ ഗ്രാമങ്ങളെയും ഗ്രാമീണ ജീവിതത്തെയും അടുത്തറിയാനുള്ള മികച്ച മാര്‍ഗ്ഗമാണ് ഗ്രാമങ്ങളിലെ താമസം. ലഡാക്കിലെ വികസനം ഒട്ടും ചെന്നെത്താത്ത ഇവിടുത്തെ താമസം നല്കുന്നത് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും. 2015 നു ശേഷം മാത്രം വൈദ്യുതി എത്തിയ ഗ്രാമമെന്നു കേള്‍ക്കുമ്പോള്‍ അറിയാന്‍ കഴിയും അവിടുത്തെ വികസനത്തിന്റെയും സൗകര്യങ്ങഴളുടെയും അളവ്. സന്ദര്‍ശകരെ സ്വീകരിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്ന ഈ ഗ്രാമം ലഡാക്കിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിമറിക്കും.

PC: Kondephy

ഹാന്‍ലെയിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

ഹാന്‍ലെയിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ഒറ്റപ്പെട്ടതുമായ വാനനിരീക്ഷണകേന്ദ്രമാണ് ലഡാക്കിലെ ഹാന്‍ലെയിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം.
സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വരണ്ട പ്രദേശമാണ്.
ചരിത്രപ്രാധാന്യമുള്ള ഇവിടെ 16-ാം നൂറ്റാണ്ടിലെ ഒരു കൊട്ടാരമുണ്ടായിരു്‌നു. പിന്നീട് ബുദ്ധവിഹാര കേന്ദ്രമായി മാറിയ ഇവിടെ ആധുനിക സൗകര്യങ്ങള്‍ വളരെ കുറവാണ്.

PC: Alin Dev

ശാന്തി സ്തൂപ

ശാന്തി സ്തൂപ

പീസ് പഗോഡ മിഷന്റെ ഭാഗമായി 1991 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശാന്തി സ്തൂപ ലഡാക്കിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട കാഴ്ചയാണ്. ലോകസമാധാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശാന്തി സ്തൂപ നിര്‍മ്മിച്ചിരിക്കുന്നത്. ജപ്പാനിലെ ആളുകളും ഡാക്കിലെ ആളുകളും തമ്മിലുള്ള ബന്ധത്തെയും ഇത് കുറിക്കുന്നു.

pc: ShivaRajvanshi

പാന്‍ഗോങ് തടാകം

പാന്‍ഗോങ് തടാകം

ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് തടാകം ഹിമാലയത്തില്‍ 13,900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 134 കിലോമീറ്റര്‍ നീളമുള്ള ഈ തടാകം ആമിര്‍ഖാന്റെ സിനിമയായ ത്രി ഇഡിയറ്റ്‌സിന്റെ അവസാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്തമായത്.

pc: Sarah Zezulka

 സോ മോറിറി

സോ മോറിറി

4522 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോ മോറിറി തടാകം ലഡാക്കിലെ മികച്ച കാഴ്ചയാണ്. അരുവികളും മഞ്ഞും ചേര്‍ന്ന് നിലനിര്‍ത്തുന്ന ഈ തടാകത്തിലെ മുഖ്യപങ്കും അരുവികളുടേതാണ്.

PC: Jochen Westermann f

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X