ആര്‍ത്തിരമ്പി നില്‍ക്കുന്ന അറബിക്കടലിനു മുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന കുന്നിന്‍പുറം...കലിതുള്ളി നില്‍ക്കുന്ന കടലിന്റെ തിരയിളക്കം കണ്ട് പാറയുടെ മുകളില്‍ കരയെയും കടലിനെയും സാക്ഷിയാക്കി ഉയര്‍ന്നുപൊങ്ങിയ ക്ഷേത്രം...ചുറ്റുമുള്ള ഇടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രകൃതി പോലും വിഭിന്നമായി തോന്നിക്കുന്ന ഇടം...ഇത് ഉരുപുണ്യക്കാവ്.. കൊയിലാണ്ടിയുടെ വിശ്വാസകഥകളിലേക്ക് ചേര്‍ത്തുവെച്ച മറ്റൊരിടം. ഒരു പുണ്യകാവ്, ഉരുപുണ്യകാവ്, ഗുരുപുണ്യകാവ് എന്നീ പേരുകളിലെല്ലാം കോഴിക്കോടുകാര്‍ക്ക് ഈ ക്ഷേത്രം സുപരിചിതമാണ്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന അന്തരീക്ഷവും അതിശയങ്ങളുമായി സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...
ഉരുപുണ്യകാവ്
ജലദുര്‍ഗ്ഗ
മൂന്നും കൂടിയ പ്രതിഷ്ഠ
പിതൃതര്‍പ്പണത്തിന് പ്രസിദ്ധം
പഞ്ചതീര്‍ത്ഥങ്ങള്‍
പഞ്ചതീര്‍ത്ഥങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് തീര്‍ത്ഥങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. വലിയ തീര്‍ത്ഥം പ്രതീക്ഷിച്ചു പോയാല്‍ നമ്മള്‍ നിരാശരാവും. വളരെ ചെറിയ, ചിരട്ടയുടെ വാവട്ടം മാത്രം വലുപ്പമുള്ള തീര്‍ത്ഥവും ഇവിടെ കാണാം. പഞ്ചകോടി തീര്‍ത്ഥം ഒഴുകിയെത്തുന്നവയാണ് ഈ തീര്‍ത്ഥങ്ങള്‍ എന്നാണ് വിശ്വാസം. പാറയുള്ള കുന്നിലാണ് ക്ഷേത്രമുള്ളതെങ്കിലും ഇവിടെ വെറും ഒരടി മാത്രം കുഴിച്ചാല്‍ വെള്ളം കാണും എന്ന പ്രത്യേകതയുമുണ്ട്. ക്ഷേത്രത്തിന് അകത്തുള്ള തീര്‍ത്ഥക്കുളത്തില്‍ നിന്നാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള വെള്ളം എടുക്കുന്നത്.
വെടിക്കെട്ടിനു വിലക്ക്
ക്ഷേത്രത്തിന്റെ സൗമ്യതയും ലാളിത്യവും ഇവിടുത്തെ ആഘോഷങ്ങളിലും കാണാം. ജലദുര്‍ഗ്ഗയുടെ തിരുവുത്സവം നടക്കുന്നത് വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ്. ഏഴ് ദിവസം ഉത്സവം നീണ്ടു നില്‍ക്കും. തീര്‍ത്തും ലളിതമായാണ് ഇവിടെ ഉത്സവ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നിഷിദ്ധമാണ്.



Click it and Unblock the Notifications











