Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിനു പോകുവാന്‍ പറ്റിയ സമയമിതാണ്.. യാത്രയ്ക്കുള്ള പണം സര്‍ക്കാര്‍ തരും

ഉത്തരാഖണ്ഡിനു പോകുവാന്‍ പറ്റിയ സമയമിതാണ്.. യാത്രയ്ക്കുള്ള പണം സര്‍ക്കാര്‍ തരും

സഞ്ചാരികള്‍ക്ക് ഒരു വലിയ തുക തന്നെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്

കൊവിഡിന്‍റെ പിടിയിലാണെങ്കിലും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങും. യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും സഞ്ചാികളെ സ്വാഗതം ചെയ്തുമെല്ലാം വിനോദ സ‍ഞ്ചാര രംഗവും സജീവമാണ്. കഴിയുന്നത്രയും യാത്രാ ഓഫറുകളും സൗജന്യങ്ങളും നല്കി സഞ്ചാരികളെ പാട്ടിലാക്കുവാനാണ് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ശ്രമിക്കുന്നത്.
ആ നിരയിലേക്ക് ഇപ്പോള്‍ കടന്നു വന്നിരിക്കുന്നത് ഉത്തരാഖണ്ഡാണ്. വെറുതേയല്ല, സഞ്ചാരികള്‍ക്ക് ഒരു വലിയ തുക തന്നെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വായിക്കാം

ഉത്തരാഖണ്ഡ് വിളിക്കുമ്പോള്‍

ഉത്തരാഖണ്ഡ് വിളിക്കുമ്പോള്‍

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഹില്‍ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലേക്ക് ഒരു പ്രത്യേക യാത്ര പ്ലാന്‍ ചെയ്യുവാന്‍ സഞ്ചാരികള്‍ക്ക് കാരണങ്ങള്‍ കൂടുതലൊന്നും വേണ്ട. ഡെറാഡൂണും നൈനിറ്റാളും മസൂറിയും ഉള്‍പ്പെടെ മനംമയക്കുന്ന കാഴ്ചകളാണ് ഈ നാടിന്റെ പ്രത്യേകത.

പണം ഇങ്ങോട്ട്

പണം ഇങ്ങോട്ട്

കൊവിഡ് പ്രതിസന്ധിയില്‍ സഞ്ചാരികളെത്താത്തതിനെ തുടര്‍ന്ന് തകര്‍ന്ന വിനോദ സ‍ഞ്ചാരരംഗത്തെ കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഡിസ്കൗണ്ട് കൂപ്പണുകളുമായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് എത്തിയിരിക്കുന്നത്. ടൂറിസ്റ്റ് ഇന്‍സെന്‍റീവ് കൂപ്പണ്‍ എന്നാണിതിന്‍റെ പേര്.1000 രൂപയാണ് ഈ കൂപ്പണ്‍ വഴി സ‍ഞ്ചാരികള്‍ക്ക് ലഭിക്കുക.

ബുക്ക് ചെയ്യുമ്പോള്‍

ബുക്ക് ചെയ്യുമ്പോള്‍

ടൂറിസ്റ്റ് ഇന്‍സെന്‍റീവ് കൂപ്പണ്‍ പദ്ധതിയനുസരിച്ച് ഇവിടുത്തെ ഹോട്ടലുകളിലോ ഹോം സ്റ്റേകളിലോ കുറഞ്ഞത് മൂന്നു ദിവസത്തെ താമസം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭ്യമാവുക. ഡെറാഡൂൺ, നൈനിറ്റാൾ, മുസ്സൂറി എന്നിവിടങ്ങളിലെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച ഡീല്‍ ആയിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സർക്കാർ പോർട്ടലിൽ

സർക്കാർ പോർട്ടലിൽ

ടൂറിസ്റ്റ് വിഭാഗത്തിൽ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ വിനോദ സഞ്ചാരികൾക്ക് കിഴിവ് കൂപ്പൺ നൽകുമെന്ന് ഉത്തരാഖണ്ഡിലെ ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു ഹോട്ടലിലോ ഹോംസ്റ്റേയിലോ താമസിക്കുന്ന സമയത്ത് അവർക്ക് കൂപ്പൺ ഉപയോഗിക്കാൻ കഴിയും.

വെള്ളിയാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിലാണ് ഈ തീരുമാനം എടുത്തത്, കൂടാതെ കൊവിഡ്-19 കാരണം അടച്ചിരിക്കുന്നതിനാൽ ജിം കോർബറ്റിന് ദേശീയോദ്യാനത്തില്‍ മുൻകൂട്ടി ബുക്കിംഗ് നടത്തിയ സഞ്ചാരികള്‍ക്ക് പണം തിരികെ നൽകും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ടൂറിസത്തിൽ നിന്നുമാത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇറ്റലിയിലെ സിസിലി പോലെ തന്നെ കൂപ്പണുകള്‍ നല്കി സഞ്ചാരികളെ ആകര്‍ഷിക്കുവാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

സുരക്ഷ മുഖ്യം

സുരക്ഷ മുഖ്യം

സംസ്ഥാനത്തേയ്ക്ക് വരുന്ന സ‍ഞ്ചാരികളെല്ലാം ഉത്തരാഖണ്ഡിന്‍റെ സ്മാര്‍ട് സിറ്റി പോര്‍ട്ടല്‍ ല്‍ ബുക്ക് ചെയ്യേണ്ടതാണ്. 72 മണിക്കൂറില്‍ കൂടുതല്‍ പഴയതല്ലാത്ത ഒരു കൊവിഡ്-19 നെഗറ്റീവ് റിപ്പോര്‍ട്ടും സഞ്ചാരികല്‍ കരുതേണ്ടതാണ്.
യാത്രയില്‍ സാമൂഹിക അകലം പാലിക്കുവാനും മാസ്ക് ധരിക്കുവാനും സമയാസമയങ്ങളില്‍ സാനിറ്റൈസേഷന്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.
അണ്‍ലോക്ക് 4.0 ല്‍ സ‍ഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. ഒരു ദിവസം 2000 സന്ദർശകരെന്ന നിബന്ധന എടുക്കു കളഞ്ഞിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാംസഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

Read more about: travel tips travel ideas yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X