» »ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും നാടായ വൈശാലി

ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും നാടായ വൈശാലി

Written By: Elizabath

ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും നാടായ വൈശാലി
ഇന്ത്യയിലെ പൗരാണിക നഗരങ്ങളിലൊന്നായ വൈശാലി ഏറെ
ചരിത്രപ്രാധാന്യമുള്ള ഒരിടമാണ്. ഒറീസയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ബുദ്ധമതവും ജൈനമതവും പാവനമായി കണക്കാക്കുന്ന ഒരിടം കൂടിയതാണ്.

ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വജ്ജിയുടെ തലസ്ഥനം വൈശാലിയായിരുന്നു. ആറാം നൂറ്റാണ്ടില്‍ ഇവിടെ തിരിഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇവിടെ ഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

വൈശാലിയിലെ വിശേഷങ്ങള്‍ അറിയാം...

ബുദ്ധനും മഹാവീരനും ഉള്ളയിടം

ബുദ്ധനും മഹാവീരനും ഉള്ളയിടം

ബുദ്ധമതത്തിനും ജൈനമതത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഇവിടെ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും.

PC: Shuklarajrishi

ബുദ്ധനും വൈശാലിയും

ബുദ്ധനും വൈശാലിയും

ഗൗതമ ശ്രീബുദ്ധന്‍ തന്റെ ജീവിതത്തിന്റെ കൂടുതല്‍ സമവും ചിലവഴിച്ചത് വൈശാലിയിലാണത്രെ. അതിനാല്‍ത്തന്നെ ബുദ്ധവിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണിത്.

pc:Asuka-dera

ജൈനമതവും വൈശാലിയും

ജൈനമതവും വൈശാലിയും

ബുദ്ധമതത്തോടൊപ്പം തന്നെ വൈശാലിയില്‍ ജൈനമതത്തിനും പ്രാധാന്യമുണ്ട്. ജൈനമതത്തിലെ 24-ാം തീര്‍ഥങ്കരനായ വര്‍ധമാന മഹാവീരന്‍ ജനിച്ചുവളര്‍ന്നത് വൈശാലിയിലാണ്.

PC:Dayodaya

അശോക പില്ലര്‍

അശോക പില്ലര്‍

അശോക ചക്രവര്‍ത്തി പണികഴിപ്പിച്ച അശോേക പില്ലറാണ് ഇവിടെയെത്തിയാല്‍ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്ന്. സിംഹത്തിന്റെ ഈ സ്തൂപം കൊലീഹയിലാണ് സ്ഥ്ിതി ചെയ്യുന്നത്. ശരിക്കും ജീവനുള്ള ഒരു സിംഹത്തോളം വലുപ്പമുണ്ട് ഇവിടുത്തെ പ്രതിമയ്ക്കും.
ഇതിനടുത്തായാണ്
ബുദ്ധന്‍ തന്റെ വരാനിരിക്കുന്ന നിര്‍വാണത്തെപ്പറ്റി നടത്തിയ അന്ത്യപ്രഭാഷണത്തിന്റെയും, പ്രഖ്യാപനത്തിന്റെയും സ്മാരകമായ സ്തൂപവും സ്ഥിതി ചെയ്ുന്നത്.

PC: mself

സ്മാരകങ്ങളും കാഴ്ചകളും

സ്മാരകങ്ങളും കാഴ്ചകളും

ഇരുമതങ്ങള്‍ക്കും വേണ്ടപ്പെട്ട ഒരിടമായതിനാല്‍ ധാരാളം സ്മാരകങ്ങള്‍ ഇവിടെയുണ്ട്. അശോക സ്തംഭം, കൊഹൂലയിലെ സ്തംഭം,ബുദ്ധസതംഭം, കൂടാതെ കുന്ദാല്‍പൂര്‍, രാംചൗര, വൈശാലി മ്യൂസിയം പീസ് പഗോഡ തുടങ്ങിയവയൊക്കെ ഇവിടുത്തെ കാഴ്ചകളാണ്.

PC: Neil Satyam

വൈശാലി സ്‌പെഷ്യല്‍

വൈശാലി സ്‌പെഷ്യല്‍

മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ചില ഉല്പന്നങ്ങള്‍ ഇവിടെ ലഭിക്കും. അരക്ക് കൊണ്ട് നിര്‍മ്മിക്കുന്ന വളകളും വീടുകളില്‍ നിര്‍മ്മിക്കുന്ന പാവകളുമാണ് ഇവിടുത്തെ പ്രത്യേകത. മധുബാനി പെയിന്റിംഗ്, കരകൗശല വസ്തുക്കള്‍, വൈശാളി സിക്കി വര്‍ക്ക്, എന്നിവയൊക്കെ വൈശാലിയില്‍ മാത്രം കാണുന്ന സവിശേഷതകളാണ്.

pc:Sumanjha1991

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ചൂടുള്ള കാലാവസ്ഥയാണ് വൈശായിലിലെത്. അതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്.
ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് വൈശാലി സ്ഥിതി ചെയ്യുന്നത്.

Read more about: bihar yathra pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...