Search
  • Follow NativePlanet
Share
» »ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ

By Elizabath Joseph

ഒരു തുണ്ട് താളിയോലയിൽ ജീവിതത്തിന്റെ രഹസ്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നുവത്രെ.!! ഇതുതേടി എത്തുന്നതോ ആയിരങ്ങളും.... തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിലിനെ പ്രശസ്തമാക്കുന്നത് കേൾക്കുമ്പോൾ വിശ്വസിക്കുവാൻ സാധിക്കാത്ത ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ്.
നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടു എന്നു വിശ്വസിക്കുന്ന താളിയോലകളിൽ തേടിച്ചെല്ലുന്നവരുടെ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം കൃത്യമായി കാണാം എന്ന വിശ്വാസമാണ് നാഡീ ജ്യോതിഷത്തെ വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ

 മനുഷ്യരഹസ്യം സൂക്ഷിക്കുന്ന താളിയോലകൾ

മനുഷ്യരഹസ്യം സൂക്ഷിക്കുന്ന താളിയോലകൾ

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ അടിസ്ഥാനങ്ങളായ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം. ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.

PC:Anton Croos

പ്രശ്നങ്ങളും പരിഹാരങ്ങളും ഒളിഞ്ഞു കിടക്കുന്ന കെട്ടുകൾ

പ്രശ്നങ്ങളും പരിഹാരങ്ങളും ഒളിഞ്ഞു കിടക്കുന്ന കെട്ടുകൾ

മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം.

PC:19Tarrestnom65

വിധിയുണ്ടെങ്കിൽ മാത്രം

വിധിയുണ്ടെങ്കിൽ മാത്രം

എന്നാൽ പക്ഷെ, ഇവിടെ എത്തി താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ് എന്നാണ് വിശ്വാസികൾ പറയുന്നത്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നാണ് വിശ്വാസം.

അഗസ്ത്യ മുനി എഴുതിയ ജാതകം

അഗസ്ത്യ മുനി എഴുതിയ ജാതകം

ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ മനുഷ്യരുടെ ജാതകം എഴുതിയത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം. അദ്ദേഹത്തെ നാഡീ ജ്യോതിഷത്തിൻരെ ആചാര്യൻ എന്നാണ് വിളിക്കുന്നത്. ഒരിക്കൽ ശിവൻ പാർവ്വതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രം. ഇത് ഭൂമിയിൽ വെച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വെച്ചു എന്നും. അതിൻറെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.

PC:wikimedia

തള്ളവിരൽ മുദ്ര നോക്കി

തള്ളവിരൽ മുദ്ര നോക്കി

ഇവിടെ എത്തിയാൽ ഉടനെ താളിയോല കണ്ടെത്തി അറിഞ്ഞ് പോകാം എന്നൊന്നും വിചാരിക്കേണ്ട. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കക. പേരിൻറെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട് എന്നാണ് ഇവിടെ നാഡീ ജ്യോതിഷം അറിയുവാൻ വന്നവർ പറയുന്നത്. ചിവരുടെ ജീവിതം ഇവിടെ ഒരു ദൃക്സാക്ഷി എന്ന പോലെ ഒരു ഓലയിൽ നോക്കി വായിക്കുമ്പോൾ മറ്റു ചിലരുടേത് പരാജയമായിരിക്കും.

 വൈത്തീശ്വരൻ കോവിൽ

വൈത്തീശ്വരൻ കോവിൽ

അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലമാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്.

PC:wikipedia

ചൊവ്വ ഗ്രഹത്തെ സുഖമാക്കിയ ക്ഷേത്രം

ചൊവ്വ ഗ്രഹത്തെ സുഖമാക്കിയ ക്ഷേത്രം

പുരാണങ്ങളിലെ കഥകളനുസരിച്ച് ചൊവ്വാ ഗ്രഹത്തിന് കുഷ്ഠരോഗം വന്നപ്പോൾ ഇവിടെ എത്തി കുളിച്ചപ്പോൾ രോഗം സുഖമായത്രെ. സുബ്രഹ്മണ്യനും താരകാസുരനും തമ്മിലുള്ള യുദ്ധത്തിൽ പരുക്കേറ്റ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിലവ്‍ ഇവിടെ വൈദ്യനാഥനായി വന്നുവെന്നും വിശ്വാസമുണ്ട്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിൻരെ സാന്നിധ്യമുണ്ടെന്നും ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമത്രെ.

PC:Ssriram mt

നവഗ്രഹ ക്ഷേത്രങ്ങളിലൊന്ന്

നവഗ്രഹ ക്ഷേത്രങ്ങളിലൊന്ന്

തമിഴ്നാട്ടിലെ പ്രശസ്തമായ നവഗ്രഹ ക്ഷേത്രങ്ങളിലൊന്നായും വൈത്തീശ്വരൻ കോവിൽ പ്രശസ്തമാണ്. അംഗകാരൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ കുഷ്ഠരോഗം മാറിയത് ഇവിടെ എത്തി പ്രാർഥിച്ചതിനു ശേഷമാണ് എന്നാണ് വിശ്വസിക്കുന്നത്.

PC: wikimedia

നൂറ്റാണ്ടുകൾ പഴക്കം

നൂറ്റാണ്ടുകൾ പഴക്കം

ഏതാണ് പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.

PC:Ssriram mt

 പ്രതിഷ്ഠകൾ

പ്രതിഷ്ഠകൾ

ഈ ക്ഷേത്ര്തതിൽ വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇവിടുത്തെ പ്രദാന സ്രീ കോവിലിനു പുറത്താണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
രാമനും ലക്ഷ്മണനും ചേർന്ന ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജഡായുകുണ്ഡം എന്ന തീർഥക്കുളവും ഇവിടെയാണുള്ളത്.

PC:Ssriram mt

ദർശന സമയം

ദർശന സമയം

രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് നാസു മുതൽ 9 വരെയുമാണ് ഇവിടുത്തെ ദർശന സമയം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ കുംഭകോണത്താണ് വൈത്തീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്നത്. സിർകാഴി എന്ന സ്ഥലത്തു നിന്നും ഏഴു കിലോമീറ്ററും ചെന്നൈയിൽ നിന്നും 235 കിലോമീറ്ററും ചിദംബരത്തു നിന്നും 27 കിലോമീറ്ററുമണ് ഇവിടേക്കുള്ള ദൂരം. തമിഴ്നാട്ടിലെ വിശ്വാസികൾ മാത്രമല്ല, കേരളത്തിൽ നിന്നടക്കമുള്ളവർ വൈത്തീശ്വരൻ കോവിലിലെ നാഢീ ജ്യോതിഷം തേടി എത്താറുണ്ട്. തിരക്കേറിയ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X