» »തമിഴ്‌നാടിന്റെ ചിറാപുഞ്ചി കാണാക്കാഴ്ചകള്‍

തമിഴ്‌നാടിന്റെ ചിറാപുഞ്ചി കാണാക്കാഴ്ചകള്‍

Written By: Elizabath

ചൂടുകാറ്റുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന തമിഴിനാട്ടില്‍ എവിടെയാണ് ചിറാപുഞ്ചി എന്നു സംശയിക്കാത്തവര്‍ ആരും കാണില്ല.
സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ വാല്‍പ്പാറയാണ് തമിഴ്‌നാട്ടിലെ ചിറാപുഞ്ചി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ്‌സഥലമായ ചിറാപുഞ്ചിയോട് സാദൃശ്യമുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇവിടുത്തേത്.
വാല്‍പ്പറയിലെത്തുന്ന സഞ്ചാരികള്‍ സാധാരാണയായി വെള്ളച്ചാട്ടം കണ്ടുമടങ്ങാറാണ് പതിവ്.
വാല്‍പ്പാറയില്‍ എന്തൊക്കെ കാണാനുണ്ട് എന്ന് അറിയുമോ?

വാല്‍പ്പാറയിലെത്താന്‍

വാല്‍പ്പാറയിലെത്താന്‍

സഞ്ചാരപ്രിയര്‍ക്ക് വാല്‍പ്പാറയിലേക്കുള്ള വഴി പറഞ്ഞുതരേണ്ട ആവശ്യമേ ഇല്ല. റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ട വാല്‍പ്പാറയില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. കോയമ്പത്തൂരാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം.

PC:Wiki

ബാലാജി ക്ഷേത്രം

ബാലാജി ക്ഷേത്രം

വാല്‍പ്പാറയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായാണ് ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലായി കാണപ്പെടുന്ന ഈ ക്ഷേത്രം സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.
pc: Thangaraj Kumaravel

ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം

ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം

വാല്‍പ്പാറ മലയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളുമാണ് തമിഴാനാട്ടിലെ ചിറാപുഞ്ചി എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇതിനുസമീപമുള്ള കാടും മറ്റു പ്രദേശങ്ങളും പച്ചപ്പിനാല്‍ അനുഗ്രഹിക്കപ്പെട്ട ഒരിടം കൂടിയാണ്.,

PC: Bikash Das

ഗ്രാസ് ഹില്‍

ഗ്രാസ് ഹില്‍

വാല്‍പ്പാറയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാസ് ലാന്‍ഡ് ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് റിസര്‍വ്വിന്റെ ഒരു ഭാഗമാണ്.
മുന്‍കൂട്ടി അനുമതി ഉണ്ടായാല്‍ മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയൂ. ജനുവരി മുതല്ഡ മേയ് വരെയുള്‌ല സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം.
PC:Wiki

ഷോളയാര്‍

ഷോളയാര്‍

വാല്‍പ്പാറയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഷോളയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ രണ്ടാമത്തെ ആഴമേറിയ ഡാമായ ഇത് തേടി ആയിരക്ണക്കിന് സഞ്ചാരകികള്‍ എത്താറുണ്ട്.

PC:Wiki

അണ്ണൈ വേളാങ്കണ്ണി ക്ഷേത്രം

അണ്ണൈ വേളാങ്കണ്ണി ക്ഷേത്രം

വാല്‍പ്പാറയുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ലഭിക്കുന്ന ഒരിടമാണ് അണ്ണൈ വേളാങ്കണ്ണി ക്ഷേത്രം. 2003 ല്‍ പുതുക്കിപ്പണിത ഈ ക്ഷേത്രം വാല്‍പ്പാറയില്‍ നിന്നും വെറും പത്ത് കിലോമീറ്റര്‍ അകലെയാണ്. സെപ്റ്റംബറില്‍ നടക്കുന്ന ഉത്സവ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ യോജിച്ചത്.

വ്യൂ പോയന്റ്

വ്യൂ പോയന്റ്

വാല്‍പ്പാറയിലേക്കുള്‌ല യാത്രയുടെ ഓരോ വളവുകളുിം തിരിവുകളും യാത്രക്കാര്‍ക്കുള്‌ല സമ്മാനങ്ങളാണം്. അത്രയധികമുണ്ട് ഇവിടുത്തെ കാഴ്ചകള്‍.
വാല്‍പ്പാറയിലേക്കുള്ള ഒന്‍പതാം നമ്പര്‍ ചുരത്തില്‍ നിന്നുളശ്ല കാഴ്ച ഏറെ മനോഹരമാണ്. പൊള്ളാച്ചി പട്ടണവും ഇവിടെ നിന്നും കാണുവാന്‍ സാധിക്കും.,
Navaneeth KN

 ഡാം

ഡാം

വാല്‍പ്പാറയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡാം ഇവിടുത്തെ ശക്തിയുടെ കേന്ദ്രമാണ്. ഇവിടുത്തെ എണ്ണമറ്റ വീടുകള്‍ക്കും ഫാക്ചറികള്‍ക്കും വൈദ്യൂതി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇതാരംഭിച്ചത്.

PC:Technofreak

Read more about: tamil nadu yathra t

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...