Search
  • Follow NativePlanet
Share
» »ഒറ്റ ദിവസത്തിൽ ഗോവയെ കാണാൻ വാസ്കോ ഡ ഗാമ

ഒറ്റ ദിവസത്തിൽ ഗോവയെ കാണാൻ വാസ്കോ ഡ ഗാമ

ഗോവയുടെ ചരിത്ര കഥകളോട് ഏറെ ചേർന്നു കിടക്കുന്ന നാടാണ് വാസ്കോഡ ഗാമ എന്ന വാസ്കോ. തീരത്തിൻറെയും തിരയുടെയും ഒരുപോലെ കൊതിപ്പിക്കുന്ന കഥകളുമായി നിൽക്കുന്ന ഇവിടം ഗോവയുടെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന ഒരിടം കൂടിയാണ്. ചരിത്രത്തിലെ എണ്ണപ്പെട്ട നാവിക പര്യവേക്ഷകരിൽ ഒരാളായ വാസ്കോഡ ഗാമയിൽ നിന്നും കിട്ടിയ സ്ഥലപ്പേരിൽ തന്നെ തുടങ്ങുന്നു ഈ നാടിന്റെ കഥ. പതിറ്റാണ്ടുകളോളം പോർച്ചുഗീസുകാരുടെ കീഴിലായിരുന്ന ഇവിടം 1543 ലാണ് സ്ഥാപിതമാകുന്നച്. ഏകദേശം 1961 വരെ ഇവിടം പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു. സുവാരി നദിയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചുനാട് പാരമ്പര്യം കൊണ്ടും കാഴ്ചകൾ കൊണ്ടുമൊക്കെ ആരെയും ആകർഷിക്കുന്ന ഒന്നാണ്. സഞ്ചാരികൾ തേടിയെത്തുന്ന ഈ നാടിന്റ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

ഒറ്റ നോട്ടത്തിൽ ഗോവയെ അറിയാം

ഒറ്റ നോട്ടത്തിൽ ഗോവയെ അറിയാം

ദിവസങ്ങളോളം കണ്ടു തീര്‍ക്കുവാനുള്ള കാഴ്ചകളാണ് ഗദോവയുടെ പ്രത്യേകത, ബീച്ചുകളും പബ്ബുകളും ചരിത്ര ഇടങ്ങളും ഒക്കെയായി തീരാത്ത കാഴ്ചകൾ,. എന്നാൽ വലറെ കുറഞ്ഞ സമയത്തിനുള്ളിൽ ഗോവയെ കണ്ടു തീർക്കുവാനാണ് പ്ലാനെങ്കിൽ നേരെ വാസ്കേഡ ഗാമയിലേക്ക് പോകാം. ഗോവന്‍ അവധി ദിനങ്ങൾക്ക് ഏറ്റവും യോജിച്ച ഇടമാണ് 500 വർഷത്തിലധികം പഴക്കമുള്ള ഈ നാട്.

ബോഗ്മാലോ ബീച്ച്

ബോഗ്മാലോ ബീച്ച്

വാസ്കോഡ ഗാമയിലെ ഏറ്റവും പ്രധാനമായ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ബോഗ്മാലോ ബീച്ച്. എന്നാൽ ഇവിടെ ഇങ്ങനെ ഇത്ര മനോഹരമായ ഒരു ബീച്ച് സ്ഥിതി ചെയ്യുന്നു എന്നത് പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. സമാധാനവും ശാന്തതയും ആഗ്രഹിച്ചുള്ള യാത്രയാണെങ്കിൽ ഇവിടം തീർച്ചായയും തിരഞ്ഞെടുക്കാം.

PC: Henriette Welz

സെൻറ് ആൻഡ്രൂസ് ചർച്ച്

സെൻറ് ആൻഡ്രൂസ് ചർച്ച്

എഡി 1570 ൽ സ്ഥാപിക്കപ്പെട്ട ഗോവയിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് സെന്റ് ആൻഡ്രൂസ് ചർച്ച്. ഗാംഭീര്യവും അതിമമോഹരമായ വാസ്തു വിദ്യയും അലങ്കരിച്ച പടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഒരു ദേവാലയമാണിത്. 1570 ൽ ആദിൽ ഷായുടെ സൈന്യം ഇവിടം തകർത്തെങ്കിലും എഡി 1594 ൽ ഇത് പുതുക്കി പണിതു. അതി മനോഹരമായ അകക്കാഴ്ചകളാണ് ഇതിന്റെ പ്രത്യേകത. ഗോവയിലെ പുരാതനമായ ദേവാലയങ്ങളിലൊന്നു കൂടിയാണിത്.

PC: Debby Hudson

ജാപ്പനീസ് ഗാർഡൻ

ജാപ്പനീസ് ഗാർഡൻ

മോർമുഗാവോ റിഡ്ജിനു സമീപം സ്ഥിതി ചെയ്യുന്ന ജാപ്പനീസ് ബ്രിഡ്ജാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. അറബിക്കടലിന്റെയും ദ്വീപുകളുടെയും കാഴ്ചകളുമായി നിൽക്കുന്ന ഒരു പൂന്തോട്ടമെവ്വ് ജാപ്പനീസ് ഗാർഡനെ വിശേഷിപ്പിക്കാം. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തിയിരിക്കുന്ന ഒരിടം കൂടിയാണിത്.

നേവൽ ഏവിയേഷൻ മ്യൂസിയം

നേവൽ ഏവിയേഷൻ മ്യൂസിയം

രാജ്യത്തെ തന്നെ ആകെയുള്ള രണ്ട് ഏവിയേഷൻ മ്യൂസിയങ്ങളിൽ ഒരെണ്ണം സ്ഥിതി ചെയ്യുന്നത് ഗോവയിലാണ്. വാസ്കോയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയും ഇത് തന്നെയാണ്. ഇന്ത്യൻ എയർഫോഴ്സിന്റെയും നേവിയുടെയും ചരിത്രവും കഥകളും വിവരിക്കുന്ന രണ്ടു നിലയുള്ള ഗാലറിയാണ് പ്രധാന കാഴ്ച. 1988 ൽ സ്ഥാപിച്ച ഇത് ചരിത്രത്തിലും മറ്റും താല്പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട ഇടം കൂടിയാണ്. ചരിത്ര പ്രാധാന്യമുള്ള രേഖകൾ, മറ്റു വസ്തുക്കൾ ഒക്കെയാണ് ഇവിടുത്തെ ആകർഷണം.

PC:Aaron C

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ആ സമയത്താണ് ഇവിടെ ഏറ്റവും പ്രസന്നമായ കാലാവസ്ഥയുള്ളത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗോവ ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വാസ്കോ മാർക്കറ്റ് ടെർമിനലാണ് ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട ബസ് സ്റ്റേഷൻ.

അടിച്ചുപൊളിക്കാൻ അവധിക്കാലം... 'ചിൽ' ആകാൻ ഈ യാത്രകൾ!!

മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്

Read more about: goa beaches villages ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X