» »തമിഴ്‌നാട്ടിലെ വിശുദ്ധ കഴുകന്മാർ; സഞ്ചാരികളെ ആകർഷിപ്പിച്ച് തിരുക്കഴുക്കുണ്ട്രം

തമിഴ്‌നാട്ടിലെ വിശുദ്ധ കഴുകന്മാർ; സഞ്ചാരികളെ ആകർഷിപ്പിച്ച് തിരുക്കഴുക്കുണ്ട്രം

Written By:

തമിഴ്നാട്ടിലെ കാ‌‌ഞ്ചിപുരം ജില്ലയിലെ ചെറിയ ഒരു ടൗൺ ആണ് തിരുക്കഴുക്കുണ്ട്രം. വേദ‌ഗിരീശ്വര ക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പുരാവൃത്തങ്ങളുമാണ് തിരുക്കഴുക്കുണ്ട്രം എന്ന സ്ഥലത്തെ സഞ്ചരികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. തിരുക്കഴുക്കുണ്ട്ര‌ത്തെ ചെറിയ ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വേദ‌ഗിരീശ്വര ക്ഷേത്ര പരിസരത്തായി സ്ഥിതി ചെയ്യുന്ന ശംഖു തീർത്ഥം എന്ന് അറിയപ്പെടുന്ന കുളം ഏറെ പവിത്രമായ ഒന്നായാണ് വിശ്വാസികൾ കരുതുന്നത്. ഈ കുളത്തിന്റെ തീരത്ത് എല്ലാ ‌ദിവസവും ഉച്ച സമയത്ത് ഒരു കഴുകൻ സന്ദർശിക്കാറുണ്ട്. ഈ കഴുകന് അത്ഭുത ശക്തികളുണ്ടെന്നാണ് വിശ്വാസം.

പക്ഷി തീർത്ഥം

പക്ഷി തീർത്ഥം

വേദഗിരീശ്വര ക്ഷേത്രത്തിന് സമീപത്തെ കുളക്കരയിൽ എല്ലാ ‌‌ദിവസവും ഉച്ച സമയത്ത് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കഴുകൻ സന്ദർശിക്കാറുള്ളതിനാലാണ് ഈ സ്ഥലം പക്ഷി തീർത്ഥം എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Simply CVR

ദക്ഷിണ കൈലാസം

ദക്ഷിണ കൈലാസം

ദക്ഷിണ കൈലാ‌‌സം എന്നാണ് വേദഗിരീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. തിരുക്കഴുക്കുണ്ട്ര‌ത്ത് രണ്ട് ക്ഷേത്രങ്ങളാണുള്ളത് മലയുടെ അടിവാരത്താണ് ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളിലാ‌ണ് പ്രധാന ക്ഷേ‌ത്രം. വേദഗിരീശ്വരൻ എന്ന പേരിലാണ് ശിവനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.
Photo Courtesy: Ssriram mt

പാർവ്വതി ക്ഷേത്രം

പാർവ്വതി ക്ഷേത്രം

മലയടി‌വാരത്തിലെ ക്ഷേത്രം, ശിവ പത്നിയായ പാർവ്വതി ദേവിയുടെ പേരിലുള്ളതാണ്. തിരിപുരസുന്ദരി അമ്മാൻ എന്ന പേരിലാണ് പാർവ്വതി ഇവിടെ അറിയപ്പെടുന്നത്. അണ്ണമലയാർ ക്ഷേത്രത്തെ ഓർപ്പിക്കുന്നതാണ് മലയടിവാരത്തെ ക്ഷേത്രം.
Photo Courtesy: flickrPrince

ഇന്ദ്രന്റെ പ്രാർത്ഥന

ഇന്ദ്രന്റെ പ്രാർത്ഥന

സാക്ഷാൽ ദേവേന്ദ്രൻ എത്തി ഇവിടെ പൂജ നടത്താറുണ്ടെന്ന ഒരു വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളി‌ലെ ദ്വാരത്തിലൂടെ ഇ‌ടിമിന്ന‌ൽ ശിവലിംഗത്തിൽ പതിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. പി‌റ്റേ ദിവസം ശിവലിംഗത്തിന് നല്ല ചൂട് അനുഭവപ്പെടാറുണ്ടെന്നാണ് ആളുകൾ പ്രചരി‌പ്പിക്കുന്നത്.
Photo Courtesy: Benjamin Bodi

കഴുകന്റെ അത്ഭുതങ്ങൾ

കഴുകന്റെ അത്ഭുതങ്ങൾ

കഴുകൻ എ‌ന്ന് അർത്ഥം വരുന്ന കഴുഗ്, മല എന്ന് അർത്ഥം വരുന്ന കുണ്ട്രം എന്നീ തമിഴ് വാക്കുകൾ ചേർന്നാണ് ‌തിരു കഴുക്കുണ്ട്രം എന്ന സ്ഥലപ്പേരുണ്ടായത്.
Photo Courtesy: W.A. Cross

ക‌ഴുകൻ കോവിൽ

ക‌ഴുകൻ കോവിൽ

കഴുകൻ കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. എല്ലാ ദിവസം ഉ‌ച്ച സമയത്ത് ഭക്തർ നേവിച്ച ചോറ് ഭക്ഷിക്കാൻ ഇവിടെ കഴുകന്മാർ എത്താറുണ്ട്.
Photo Courtesy: Edgar Thurston, Madras Government, India

കഴുകന്മാരുടെ ഐതിഹ്യം

കഴുകന്മാരുടെ ഐതിഹ്യം

ഇവിടെ എത്തിച്ചേരുന്ന കഴുകന്മാർക്ക് ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവിന്റെ മക്കളാണ് ഈ കഴുകന്മാർ ശിവന്റെ ശാപം മൂലം കഴുകന്മാരായി ജനിച്ച ഇവർ ശാപ മോക്ഷം ലഭിക്കാനാണ് ഇവിടെ എത്തുന്നത്.

Photo Courtesy: Ssriram mt

തിരുക്കഴുക്കുണ്ട്രം

തിരുക്കഴുക്കുണ്ട്രം

മൂന്ന് മലനി‌രകളാണ് തിരുക്കഴുക്കുണ്ട്രത്തിലുള്ളത് മൂന്ന് വേദങ്ങളേയാണ് ഈ മലകൾ സൂചിപ്പിക്കുന്നത്. ഭരദ്വജ മുനി വേദങ്ങൾ അഭ്യസിച്ചത് ഇവിടെ നിന്നാണെന്നാണ് വിശ്വാസം

Photo Courtesy: Ssriram mt

ധ്യാന സ്ഥലം

ധ്യാന സ്ഥലം

നിരവധി ഋഷീവര്യന്മാർ തപസ് ചെയ്തിരുന്ന മണ്ണാണ് ഇത്. സുന്ദറർ എന്ന തമിഴ് സന്യാസിക്ക് ശിവൻ ഇവിടെ വ‌ച്ച് സ്വർണ്ണം നൽകി എന്ന ഒരു വിശ്വാസമുണ്ട്.
Photo Courtesy: Raj

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയായി സംസ്ഥാന പാത 58‌ൽ ആണ് തിരുക്കഴുക്കുണ്ട്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മഹാബലി‌പുരത്ത് നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ എത്തിച്ചേരാൻ.
Photo Courtesy: Rahuljeswin

Please Wait while comments are loading...