Search
  • Follow NativePlanet
Share
» »മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾ

മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾ

By Elizabath Joseph

കർണ്ണാടകയുടെ രാഷ്ട്രീയങ്ങൾ മിനിട്ടുകൾ വെച്ച് മാറിമറിയുമ്പോൾ അതിനെല്ലാം സാക്ഷിയായി നിൽക്കുന്ന ഒരിടമുണ്ട്. ബെംഗളുരുവിന്റെ ഏറ്റവും പ്രശസ്ത ലാൻഡ് മാർക്കുകളിൽ ഒന്നായ വിധാൻ സൗധ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ നിറ‍ഞ്ഞു നിൽക്കുകയാണ്. കർണ്ണാടകയുടെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന, മുന്‍കൂട്ടി പറയാനാവാത്ത രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന, വിധാൻ സൗധയുടെ വിശേഷങ്ങൾ

എവിടെയാണിത്?

എവിടെയാണിത്?

ബെംഗളുരുവിൽ നിന്നും ഒരു കിലോമീറ്റര്‍ അകലെ കബ്ബൺ പാർക്കിനു സമീപമാണ് വിധാൻ സൗധ സ്ഥിതി ചെയ്യുന്നത്. സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് ആധുനിക കർണ്ണാടകയുടെ മുഖമുദ്രകളിലൊന്നായ വിധാൻ സൗധയുള്ളത്.

വിധാൻ സൗധയ്ക്ക് എതിർവശത്തായാണ് കർണ്ണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. കർണ്ണാടക സ്റ്റേറ്റ് ലോൺ ടെന്നീസ് അസോസിയേഷനും ഇതിനടുത്തായാണ് ഉള്ളത്.

 മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധ

മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധ

കർണ്ണാടകയുടെ ചരിത്രം അറിയുന്നവർ തെളിവുകളും സാധ്യതകളും നിരത്തി ഒരു കാര്യം പറയുന്നുണ്ട്. വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്ത ഒരാളും മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം പൂർത്തിയാക്കിട്ടില്ലെന്നതാണ് കർണാടകയിലെ ചരിത്രം.

കർണ്ണാടകയിൻ അഞ്ച് വർഷം മുഖ്യമന്ത്രിപദം തികച്ച രണ്ടേ രണ്ടുപേരേയുള്ളു. അവരിൽ രണ്ടുപേരും സത്യപ്രതിജ്ഞ നടത്തിയത് വിധാൻ സഭയിൽ അല്ലായിരുന്നുവത്രെ. ദേവരാജ് ഉർസും സിദ്ധരാമയ്യയും ആണ് ആ രണ്ടു മുഖ്യമന്ത്രിമാർ. ദേവരാജ് ഉർസ് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തത്. കണ്ഢീരവ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ.

PC:Bikashrd

 60 ഏക്കറിനുള്ളിലെ വിസ്മയം

60 ഏക്കറിനുള്ളിലെ വിസ്മയം

നഗരമധ്യത്തിൽ 60 ഏക്കർ സ്ഥലത്തിനുള്ളിലായാണ് നിർമ്മാണത്തിലെ വിസ്മയമായ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിധാൻ സൗധ ബെംഗളുരുവിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം കൂടിയാണ്.

ദ്രാവിഡ നിർമ്മാണ രീതിയോട് ആധുനിക നിർമ്മാണ ശൈലി കൂടി ചേർത്ത് നിർമ്മിച്ച ഈ മന്ദിരം നാലു വർഷമെടുത്താണ് പൂർത്തിയാക്കിയത്. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് ഇതിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തറക്കല്ലിട്ടച്. 1951 മേയ് 13 നായിരുന്നു ഇത്. മൈസൂരിൽ നിന്നുള്ള കെങ്കൽ ഹനുമന്തയ്യ എന്നയാളാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും രൂപകൽപനയ്ക്കും ഒക്കെ നേതൃത്വം നല്കിയത്. യൂറോപ്പ്, റഷ്യ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഇതിനോട് സമാനമായ നിർമ്മിതികൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇത് രൂപകല്പന ചെയ്തത്. 1951 ൽ നിർമ്മാണം ആരംഭിച്ച് 1956 ലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. 14.8 മില്യൺ രൂപയാണ് അക്കാലത്ത് ഇതിന്റെ നിർമ്മാണത്തിനായി ചെലവായത്.

ബ്രിട്ടീഷ്. ദ്രാവിഡിയൻ, ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യകൾ ഇതിന്‌‍റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്നു. ഇതിന്റെയെല്ലാം ഒരു മിശ്രിതമാണ് വിധാൻ സൗധയുടെ രൂപത്തിൽ ഇവിടെ കാണാൻ സാധിക്കുന്നത്.

PC:IM3847

ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മന്ദിരം

ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മന്ദിരം

ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിയമ സഭാ മന്ദിരങ്ങളെ നോക്കുമ്പോൾ ഏറ്റവും മികച്ചതും വലിയതുമായ നിയമസഭാ മന്ദിരമായാണ് കർണ്ണാടകയിലെ വിധാൻ സൗധ അറിയപ്പെടുന്നത്.

ഏകദേശം മുന്നൂറോളം മുറികളാണ് ഇവിടെയുള്ളത്. സംസ്ഥാന സർക്കാരിന്റെ ഇരുപത്തിരണ്ടേോളം വകുപ്പുകളുടെ ഓഫീസുകളും ഇതിനുള്ളിലാണ്.

PC:IM3847

അയ്യായിരം ജോലിക്കാർ

അയ്യായിരം ജോലിക്കാർ

വിധാൻ സൗധയുടെ നാലു വർഷം നീണ്ടു നിന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ അയ്യായിരം പ്രധാന ജോലിക്കാർ ഉണ്ടായിരുന്നുവത്രെ. അത് കൂടാതെ 1500 കല്ലു ചെത്ത് തൊഴിലാളികൾ, കല്ലാശാരി, തടിപ്പണിക്കാർ തുടങ്ങിയവരും ഇതിന്റെ ഭാഗമാകാൻ ഉണ്ടായിരുന്നു.

PC:Likith Kumar S.R

ബെംഗളൂർ ഗ്രാനൈറ്റ്

ബെംഗളൂർ ഗ്രാനൈറ്റ്

വിധാൻ സൗധയുടെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് അതിന്റെ വിശാലമായ പടികളാണ്. വിസ്തൃതിയേറിയ സ്റ്റെയൻ കേസിലൂടെ കടക്കേണ്ട മുന്നൂറോളം പടികളുടെ ദൂരം പുറത്തു നിന്നു മാത്രമല്ല, അകത്തു നിന്നുള്ള കാഴ്ചയെയും ആകർഷിക്കുന്നതാണ്. ബെംഗളുരുവിലെ മല്ലസാന്ദ്ര, ഹെസാരഗട്ടെ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഇതിനാവശ്യമായ ഗ്രാനൈറ്റ് ഖനനം ചെയ്തെടുത്തത്. കൂടാതെ കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കാനായി മഗഡി പിങ്ക്, തുരുവേക്കര ബ്ലാക്ക് എന്നീ കല്ലുകളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.

132,400 സ്ക്വയർ‌ ഫീറ്റുള്ള മൂന്നു നിലകളാണ് വിധാൻ സൗധയ്ക്കുള്ളത്. 700 അടി നീളവപം 350 അടി വീതിയും തറ നിരപ്പു മുതൽ മുകളിലെ താഴിക്കകുടം വരെ 150 അടി ഉയരവും ഇതിനുണ്ട്.

PC:IM3847

ബൃഹദീശ്വര ക്ഷേത്രത്തിന്റെ മാതൃത

ബൃഹദീശ്വര ക്ഷേത്രത്തിന്റെ മാതൃത

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും കർണ്ണാടകയിലെ സോംനാഥ്പൂർ ക്ഷേത്രത്തിന്റെയും കുറേയേറെ സാദൃശ്യങ്ങൾ വിധാൻ സൗധയുടെ നിർമ്മിതിയിൽ നമുക്ക് കാണാൻ സാധിക്കും.

PC:Gughanbose

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

തിങ്കൾ മുതൽ വെള്ളിവരെയുള്ല ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് വിധാൻ സൗധ തുറന്നിരിക്കുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവിടേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുകയാണ്. പക്ഷെ, താല്പര്യമുള്ളവർക്ക് മുന്‍കൂട്ടി അനുമതി മേടിച്ചോ, എൻട്രി പാസ് ഉപയോഗിച്ചോ അകത്ത് പ്രവേശിക്കാവുന്നതാണ്.

ഏകദേശം ഒരു മണിക്കൂർ സമയമാണ് ഇതിനുള്ളിൽ ചിലവഴിക്കുവാൻ സാധിക്കുക.

PC: Bikashrd

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more