Search
  • Follow NativePlanet
Share
» »നീലഗിരിയുടെ സ്വിറ്റ്സര്‍ലൻഡായ കേത്തി വാലി

നീലഗിരിയുടെ സ്വിറ്റ്സര്‍ലൻഡായ കേത്തി വാലി

ലോകത്തിലെ തന്നെ മനോഹരമായ താഴ്വരകളിലൊന്നായ കേത്തി വാലിയുടെ വിശേഷങ്ങൾ!

By Elizabath Joseph

കേത്തി വാലി... മലയാളികൾക്ക് തീരെ പരിചയെ കാണില്ല ആ സ്ഥലം. പേരു കേൾക്കുമ്പോൾ അങ്ങ് വടക്കേ അമേരിക്കയിലോ കാനഡയിലോ ഒക്കെയുള്ള സ്ഥലം പോലെ തോന്നുമെങ്കിലും കേത്തി വാലി കാണാൻ അവിടെ വരെയൊന്നും പോകേണ്ടതില്ല. പറയുമ്പോള്‍ നീലഗിരിയുടെ സ്വിറ്റ്സർലൻഡ് എന്ന് അറിയപ്പെടുന്ന ലോകത്തിലെ തന്നെ മനോഹരമായ താഴ്വരകളിലൊന്നായ കേത്തി വാലിയുടെ വിശേഷങ്ങൾ!

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടി-കൂനൂർ റോഡിയാണ് കേത്തി വാലി സ്ഥിതി ചെയ്യുന്നത്. കേത്തി വാലിയെക്കുറിച്ച് അറിഞ്ഞ് ഇവിടം കാണാനായി വരുന്നവർ തീരെ കുറവാണ്. പകരം ഊട്ടിയിൽ നിന്നും കൂനൂരിലേക്കുള്ള യാത്രയിൽ മനസ്സിനെ ആകർഷിക്കുന്ന ഇടം എന്ന നിലിയിലാണ് കൂടുതലും ആളുകൾ കേത്തി വാലി സന്ദർശിക്കാനായി തിരഞ്ഞെടുക്കുന്നത്.

നീലഗിരിയുടെ സ്വിറ്റ്സര്‍ലൻഡ്

നീലഗിരിയുടെ സ്വിറ്റ്സര്‍ലൻഡ്

കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കാര്യത്തിൽ സ്വിറ്റ്സര്ഡലൻഡിനോട് സാദൃശ്യം തോന്നിക്കുന്നതിനാൽ ഇവിടെ പണ്ടു മുതലേ നീലഗിരിയുടെ സ്വിറ്റ്സര്‍ലൻഡ് എന്നാണ് അറിയപ്പെടുന്നത്. പ്രകൃതി സ്നോഹികളും ഫോട്ടോഗ്രാഫർമാരും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണിത്.

PC:Navaneeth Kishor

ഊട്ടിക്കും കൂനുരിനും ഇടയിൽ

ഊട്ടിക്കും കൂനുരിനും ഇടയിൽ

നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിലെ ഏറ്റവും മികട്ട വാന്‍റേജ് വ്യൂ പോയിന്റെുകളിൽ ഒന്നുകൂടിയാണിത്.

കേത്തി ട്രക്കിങ്ങ്

കേത്തി ട്രക്കിങ്ങ്

സഞ്ചാരികൾക്കിടയിൽ അത്രയും പ്രശസ്തമല്ലെങ്കിലും ട്രക്കിങ്ങ് പ്രിയർക്ക് നന്നായി അറിയുന്ന ഇടമാണിത്. നീലഗിരിയിലെ ഏറ്റവും മനോഹരമായ താഴ്വാരങ്ങളിലൊന്നായ ഇവിടെ നിരവധി ട്രക്കിങ്ങ് ട്രയലുകൾ ഉണ്ട്. വളരെ എലുപ്പമുള്ള ട്രക്കിങ്ങും അനുഭവ സമ്പന്നർക്കു മാത്രം നടത്താൻ കഴിയുന്ന ട്രക്കിങ്ങ് പാതകളും ഇവിടെ ഉണ്ട്.

PC:Simply CVR

 കേത്തി വാലി സന്ദർശിക്കുവാൻ പറ്റിയ സമയം

കേത്തി വാലി സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലങ്ങളാണ് കേത്തി വാലി സന്ദർശിക്കുവാൻ പറ്റിയ സമയം.

 ലവ് ഡെയ്ൽ

ലവ് ഡെയ്ൽ

കേത്തിവാലിയേപ്പോലെ തന്നെ മനോഹരമായ മറ്റൊരു സ്ഥലമാണ് ലവ്ഡെയ്ൽ. നീലഗിരിയിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ടൂറിസത്തിന്റെ കാര്യത്തിൽ ഇന്ന് ഏറെ പ്രശസ്തമാണ്. ഊട്ടിയിൽ നിന്നും അ‍ഞ്ച് കിലോമീറ്ററും കൂനൂരിൽ നിന്നും 16 കിലോമീറ്ററും അകലെയാണ് ലവ്ഡെയ്ൽ സ്ഥിതി ചെയ്യുന്നത്.

PC:Pratheepps

കേത്തിവാലിയില്‍ എത്തിച്ചേരാൻ

കേത്തിവാലിയില്‍ എത്തിച്ചേരാൻ

ഊട്ടിയിൽ നിന്നും കൂനൂരിനും തിരിച്ചും യാത്ര ചെയ്യുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കേത്തി വാലി എന്ന കാര്യത്തിൽ സംശയമില്ല. ഊട്ടിയിൽ നിന്നും നാലു കിലോമീറ്ററും കൂനൂരിൽ നിന്നും 12.5 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്. റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും ഇവിടെ എത്താം. യുനസ്കോയുട പൈതൃക പദവിയിൽ ഉൾപ്പെട്ട നീലഗിരി മൗണ്ടെയ്ൻ റെയിൽവേയുടെ ഭാഗം കൂടിയാണ് ഇവിടം. ചെന്നൈ-കോയമ്പത്തൂർ-മേട്ടുപ്പാളയം വഴിയുള്ള നീലഗിരി എക്സ്പ്രസിൽ വന്നാൽ മേട്ടുപ്പാളയത്തിറങ്ങി കേത്തിയിലെത്താൻ കഴിയും. 100 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂരിലാണ് അടുത്തുള്ള വിമാനത്താവളമുള്ളത്.

രസകരമായ ഒരു ട്രെയിൻ‌ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാം രസകരമായ ഒരു ട്രെയിൻ‌ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X