» »മുംബൈ ജീവിതം മടുത്തോ? എങ്കില്‍ പോയിവരാം ഈ വെള്ളച്ചാട്ടങ്ങളില്‍

മുംബൈ ജീവിതം മടുത്തോ? എങ്കില്‍ പോയിവരാം ഈ വെള്ളച്ചാട്ടങ്ങളില്‍

Written By: Elizabath

സ്വപ്ന നഗരമാണ് മുംബൈയെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ മടുക്കാത്ത ആരും അവിടെ കാണില്ല എന്നു നിസംശയം പറയാം. ഒഴിവു ദിവസങ്ങളില്‍ മുംബൈ കാണാനിറങ്ങും മുന്‍പ് ഇതൊന്നു വായിക്കാം. ശരീരത്തിനും മനസ്സിനും കുളിരേകുന്ന മുംബൈയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. ആദ്യമായി മുംബൈയിൽ എത്തുന്നവർ അറിയാൻ

പാണ്ഡവ്കട വെള്ളച്ചാട്ടം

പാണ്ഡവ്കട വെള്ളച്ചാട്ടം

വിശ്വാസങ്ങള്‍ ഒരുപാടുള്ള നവിമുബൈയിലെ കര്‍ഘാറില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ
പാണ്ഡവന്‍മാര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ് പാണ്ഡവ്കട എന്ന പേരു ലഭിച്ചത്.
107 മീറ്റര്‍ ഉയരത്തില്‍ നിന്നും പാറകളില്‍ തട്ടിച്ചിതറി താഴെയെത്തുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

PC: Samruddhishetty

മല്‍ഷേജ് ഘട്ട്

മല്‍ഷേജ് ഘട്ട്

ഹൈക്കേഴ്‌സിന്റെയും പ്രകൃതി സ്‌നേഹികളുടെയും പ്രിയപ്പെട്ട വെള്ളച്ചാട്ടമാണ് താനെ-പൂനെ ജില്ലയിലെ മല്‍ഷേജ് ഘട്ട് വെള്ളച്ചാട്ടം. സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഈ വെള്ളച്ചാട്ടം പ്രകൃതി സൗന്ദര്യത്തിന്റെ മികച്ച ഉദാഹരണമാണ്.
മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്‍രെ ശക്തി കൂടുമ്പോഴാണ് മല്‍ഷേജ് ഘട്ട് സന്ദര്‍ശിക്കാന്‍ ആളുകളെത്തുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനെത്തുന്നവരും കുറവല്ല.

PC:Aditya Patawari

ചിഞ്ചോട്ടി വെള്ളച്ചാട്ടം

ചിഞ്ചോട്ടി വെള്ളച്ചാട്ടം

കനത്ത കാടിനു നടുവില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ചിഞ്ചോട്ടി വെള്ളച്ചാട്ടം ഒരു ട്രക്കിങ് റൂട്ട് കൂടിയാണ്. കമാന്‍ ഗ്രാമത്തില്‍ നിന്നാരംഭിക്കുന്ന ട്രക്കിങ് കാടിനു നടുവിലൂടെയാണ് മുന്നേറുന്നത്.
നൂറു മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം ഫോട്ടോഗ്രഫിക്കനുയോജ്യമായ സ്ഥലമാണ്. ധാരാളം പക്ഷികള്‍ പാര്‍ക്കുന്ന ഇവിടം പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണ്.

PC:Ishan Manjrekar

ഭീവ്പൂരി വെള്ളച്ചാട്ടം

ഭീവ്പൂരി വെള്ളച്ചാട്ടം

നഗരത്തിരക്കുകളില്‍ നിന്നും രക്ഷപെട്ടോടാന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് മുംബൈക്ക് സമീപമുള്ള ഭീവ്പൂരി വെള്ളച്ചാട്ടം. സാഹസികത ആഗ്രഹിക്കുന്ന കൂട്ടുകാരുമായി അടിച്ചുപൊളിക്കാന്‍ പറ്റിയ ഇവിടെ മഴക്കാലങ്ങളില്‍ വാട്ടര്‍ റപ്പെല്ലിങ് സൗകര്യവുമുണ്ട്.

PC: hlokmane

 കുനെ വെള്ളച്ചാട്ടം

കുനെ വെള്ളച്ചാട്ടം

മുംബൈയിലേയും പൂനെയിലേയും സാഹസികരുടെ പ്രിയപ്പെട്ടയിടമാണ് ലോനാവാലയ്ക്ക് സമീപമുള്ള കുനെ വെള്ളച്ചാട്ടം. ഇരുന്നൂറ് മീറ്റര്‍ ഉയരമുള്ള കുനെ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ പതിനാലാം സ്ഥാനത്താണ്. മടക്കുകളായി മലമുകളില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം ട്രക്കിങ്ങിനും മറ്റു ജനവിനോദങ്ങള്‍ക്കും പറ്റിയ സ്ഥലമാണ്. മണ്‍സൂണില്‍ ധാരാളം പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

PC: Sarath Kuchi

 ദുഗര്‍വാഡി വെള്ളച്ചാട്ടം

ദുഗര്‍വാഡി വെള്ളച്ചാട്ടം

ഒരു ദിവസം മുഴുവന്‍ നീണ്ടു നിവര്‍ന്നു കിടക്കുകയാണെങ്കില്‍ നാസിക്കിനടുത്തായുള്ള ദുഗര്‍വാഡി വെള്ളച്ചാട്ടം ബെസ്റ്റ് ഓപ്ഷനാണ്.
അധികമാരും എത്തിച്ചേരാത്ത ഇവിടം മണ്‍സൂണ്‍ കാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടം കൂടിയാണ്.
മഴക്കാലങ്ങളില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കേണ്ടതാണ്.
PC: Dusanesurbhi

തുങ്കരേശ്വര്‍ വെള്ളച്ചാട്ടം

തുങ്കരേശ്വര്‍ വെള്ളച്ചാട്ടം

സമുദ്ര നിരപ്പില്‍ നിന്നും 21,77 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുങ്കരേശ്വര്‍ മലനിരകളോട് ചേര്‍ന്നുള്ളതാണ് തുങ്കരേശ്വര്‍ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനു സമീപമുള്ള ശിവക്ഷേത്രവും ഇതോടൊപ്പം സന്ദര്‍ശിക്കാവുന്നതാണ്. ട്രക്കിങ്ങിനു യോജിച്ചതാണ് ഇവിടം.

PC: Aditya Patawari

അംബ്രല്ല വാട്ടര്‍ ഫാള്‍സ്

അംബ്രല്ല വാട്ടര്‍ ഫാള്‍സ്

പ്രവാര നദിയിലെ വിത്സണ്‍ ഡാമില്‍ നിന്ന് ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് ഭണ്ഡാര്‍ധാരയിലെ അംബ്രല്ല വാട്ടര്‍ ഫാള്‍സ്. പാറക്കെട്ടുകള്‍ക്കിടയിലൂടെ കടന്നുവരുന്ന വെള്ളച്ചാട്ടത്തിന് കുടയുമായി തോന്നിപ്പിക്കുന്ന സാദൃശ്യമാണ് ഈ പേരു വരാന്‍ കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് അംബ്രല്ല വാട്ടര്‍ ഫാള്‍സ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC: Pratik Kadam

അശോക വെള്ളച്ചാട്ടം

അശോക വെള്ളച്ചാട്ടം

കാടിനുള്ളിലൂടെ ചെറിയൊരു ഹൈക്കിങ് നടത്തിയാല്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന അശോക വെള്ളച്ചാട്ടം മുബൈയില്‍ അധികമാരും അറിയാനിടയില്ല. വാട്ടര്‍ റാപ്പെല്ലിങിനു പേരുകേട്ടതാണ് ഈ വെള്ളച്ചാട്ടം.

PC: Kashif Pathan

 ഡബോസ വെള്ളച്ചാട്ടം

ഡബോസ വെള്ളച്ചാട്ടം

താനെയ്ക്ക് സമീപമുള്ള ഡബോസയില്‍ സ്ഥിതി ചെയ്യുന്ന ഡബോസ വെള്ളച്ചാട്ടം നഗരത്തിന്റെ ബഹളളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഏറെ അകലെയാണ്. മീന്‍പിടിക്കാനും കയാക്കിങ് നടത്താനും ട്രക്കിങ്ങിനുമായാണ് ആളുകള്‍ ഇവിടെയെത്തുന്നത്.
PC:Star Dust H

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...