» »രത്‌നങ്ങളുടെ നഗരത്തില്‍ നിന്നും പോകാന്‍

രത്‌നങ്ങളുടെ നഗരത്തില്‍ നിന്നും പോകാന്‍

Written By: Elizabath

രത്‌നവ്യാപാരത്തിന് ലോകമെങ്ങും പേരുകേട്ട പട്ടണമാണ് ഗുജറാത്തിലെ സൂററ്റ്. തുറമുഖപട്ടണമായ സൂററ്റ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരം കൂടിയാണ്. ലോകത്തിലെ 90 ശതമാനം രത്‌നാഭരണങ്ങളുടെ നിര്‍മ്മാണം നടക്കുന്ന ഇവിടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കുറച്ചു സ്ഥലങ്ങളുണ്ട്.
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും വീര്‍പ്പുമുട്ടലുകളില്‍ നിന്നും
രക്ഷപെട്ട് ഓടിയെത്താന്‍ പറ്റിയ ഇവിടുത്തെ സ്ഥലങ്ങള്‍ തീര്‍ച്ചയായും ആരെയും ആകര്‍ഷിക്കുന്നതാണ്.

അലസമായിരിക്കാന്‍ ടിതാല്‍ ബീച്ച്

അലസമായിരിക്കാന്‍ ടിതാല്‍ ബീച്ച്

ആഴ്ചാവസാനം ജോലിയുടെ തിരക്കുകളെല്ലാം മാറ്റി ക്ഷീണമകറ്റാന്‍ പറ്റിയ ഒരു സ്ഥലം തിരയുകയാണോ? സൂററ്റില്‍ നിന്നും 97 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന ടിതാല്‍ ബീച്ച് നിങ്ങള്‍ക്കു പറ്റിയ ഇടമാണ്.
സ്വര്‍ണ്ണമണല്‍ത്തരികളും നീലവെള്ളവും ചുറ്റും വളര്‍ന്നു നില്‍ക്കുന്ന ചെടികളും എല്ലാം ചേര്‍ന്ന ഈ ബീച്ചിനെ ഒരു പെര്‍ഫെക്ട് വീക്കെന്‍ഡ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.
സൂററ്റിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ തിരക്ക് അനുഭവപ്പെടുമെങ്കിലും കാണാന്‍ കാഴ്ചകള്‍ ഏറെ ഇവിടെയുണ്ട്.

PC: Abhi13188

ചെംപനേറിലെ സ്മാരകങ്ങള്‍ കാണാം

ചെംപനേറിലെ സ്മാരകങ്ങള്‍ കാണാം

കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന് കഥയെഴുതിയ ചരിത്രനഗരമായ ചെംപനേര്‍ സുററ്റില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2004 ല്‍ യുനസ്‌കോ പൈതൃകസ്ഥലമായി അംഗീകരിച്ച ഇവിടുത്തെ പ്രധാന ആകര്‍ഷണം ചെംപനേര്‍-പാവാഗജ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കാണ്.
വാസ്തുവിദ്യയില്‍ ഏറെ മികച്ച നിര്‍മ്മാണങ്ങളായ ജമാ മസ്ജിദ്, കവാദ മോസ്‌ക്, കലിക മാതാ ക്ഷേത്രം,ജെയ്ന്‍ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
എണ്ണിയാലൊടുങ്ങാത്ത സ്മാരകങ്ങള്‍ നിറഞ്ഞ ഈ ചരിത്രനഗരം ഏകദേശം മൂവായിരത്തോളം ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: lensnmatter

വൈന്‍ രുചിക്കാം

വൈന്‍ രുചിക്കാം

പുത്തന്‍ രുചികള്‍ പരീക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് നാസിക്കിലെ വൈനറി.
വൈന്‍ നിര്‍മ്മാണത്തിനു യോജിച്ച മുന്തിരികള്‍ ധാരാളമായി വളര്‍ത്തുന്ന ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.
കൂടാതെ ധാരാളം ക്ഷേത്രങ്ങള്‍ കാണപ്പെടുന്ന ഇവിടെ ചെറിയൊരു തീര്‍ഥാടനം കൂടി നടത്താം.

PC: Sulawines1234

സപൂത്തരയിലെ ഹില്‍സ്റ്റേഷനിലേക്കൊരു യാത്ര

സപൂത്തരയിലെ ഹില്‍സ്റ്റേഷനിലേക്കൊരു യാത്ര

ബീച്ചും കടലും പൈതൃകസ്മാരകങ്ങളും ലിസറ്റില്‍ ഉള്‍പ്പെടുത്താത്തവരാണെങ്കില്‍ നമുക്ക് ഒരു ഹില്‍ സ്റ്റേഷനിലേക്ക് പോകാം. സൂററ്റില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരമുള്ള ഇവിടെയെത്താന്‍ മൂന്ന് മണിക്കൂര്‍ യാത്രയാണ് വേണ്ടത്.
കാടിനോടു ചേര്‍ന്നുള്ള ഈ പ്രദേശത്തെ ചിലഭാഗങ്ങളില്‍ നിന്നും സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഭംഗി ഏറെയാണ്.

PC:ritesh169O

സില്‍വാസയിലെ പോര്‍ച്ചുഗീസ് ചരിത്രത്തെ അറിയാം

സില്‍വാസയിലെ പോര്‍ച്ചുഗീസ് ചരിത്രത്തെ അറിയാം

പോര്‍ച്ചൂഗീസുകാര്‍ ഇന്ത്യയില്‍ നിന്നും കപ്പല്‍ കയറിയിട്ട് കൊല്ലങ്ങളായെങ്കിലും അവരുടെ ശേഷിപ്പുകള്‍ ഇന്നും കാണുവാന്‍ കഴിയുന്ന ഒരിടമാണ് ഗുജറാത്തിലെ സില്‍വാസ. ആ പട്ടണത്തില്‍ കാണപ്പെടുന്ന കൃസ്ത്യന്‍ ദേവാലയങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. സൂററ്റില്‍ നിന്നും 132 കിലോമീറ്റര്‍ അകലെയാണ് സില്‍വാസ സ്ഥിതി ചെയ്യുന്നത്. ഒരു കുടുംബത്തിന് ഒട്ടും മടുക്കാതെ ചെലവഴിക്കാന്‍ പറ്റിയ വീക്കെന്‍ഡ് ഡെസ്റ്റിനേഷനാണിത്.

PC: Ashish Gupta

Read more about: gujarat monuments hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...