Search
  • Follow NativePlanet
Share
» »ഭൂതങ്ങള്‍ കെട്ടിയ ഭൂതത്താന്‍കെട്ടിലേക്ക് ഒരു യാത്ര

ഭൂതങ്ങള്‍ കെട്ടിയ ഭൂതത്താന്‍കെട്ടിലേക്ക് ഒരു യാത്ര

By റിയാസ് റഷീദ് റാവുത്തര്‍

ഈ വീക്കെന്‍ഡില്‍ കൊച്ചിയില്‍ നിന്ന് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്ഥലം റിയാസ് റഷീദ് റാവുത്തര്‍ പരിചയപ്പെടുത്തുന്നു. കൊച്ചിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂതത്താന്‍കെട്ട് ആണ് ആ സ്ഥലം

കൊച്ചിയില്‍ നിന്ന് ബൈക്കില്‍ അലക്ഷ്യമായി സഞ്ചരിക്കുമ്പോഴാണ് മനസിലേക്ക് ഭൂതത്തേപ്പോലെ ഭൂതത്താന്‍കെട്ട് ഓടി വന്നത്. അതിന്റെ കൂടെ തൊമ്മന്‍കുത്ത്, തട്ടേക്കാട്, മൂലമറ്റം അങ്ങനെ പലസ്ഥലങ്ങള്‍. അങ്ങനെ കൊച്ചിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഞാന്‍ യാത്ര തിരിച്ചു.

മൂവാറ്റുപുഴയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് കോതമംഗലം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതിനിടയിലാണ് എന്റെ ഫേസ്ബുക്ക് സുഹൃത്തായ സുരേഷ്‌രവിയെ കണ്ടുമുട്ടിയത്. എന്നെ പോലെ യാത്രയിലൂടെ ജീവിതം ആസ്വദിക്കുന്ന സുരേഷ് രവിയെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്.

ഭൂതത്താന്‍കെട്ടിലേക്കാണ് എന്റെ യാത്ര എന്ന് പറഞ്ഞപ്പോള്‍ സുരേഷിന് കൂടുതല്‍ ആവേശമായി. ഭൂതത്താന്‍കെട്ട് യാത്രയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത എനിക്ക് യാത്രയുടെ വിശദവിവരങ്ങള്‍ പറഞ്ഞുതന്നത് സുരേഷ് രവിയാണ്. സുരേഷ് രവിയുടെ വിവരണത്തിലൂടെ ഭൂതത്താന്‍കെട്ടിനേക്കുറിച്ച് ഏനിക്ക് ഏകദേശ ധാരണ കിട്ടി.

ഭൂതത്താന്‍ മാരെ പറ്റിയുള്ള ചില കഥകളൂം ഐതിഹ്യങ്ങളൂം ഈ സ്ഥലത്തിനുണ്ട് എന്നുള്ളത് എന്നെ ഇങ്ങോട്ടേക്കു കൂടുതല്‍ ആകര്‍ഷിച്ചു, അതു പതിയെ വിശദീകരിക്കാം, വെള്ളത്തില്‍ ഇറങ്ങരുത്, തലേദിവസം വിനോദയാത്ര പോയ ഒരാള്‍ അവിടെ മുങ്ങിമരിച്ചിട്ടുണ്ട്, പുഴ അപകടകാരിയാണവിടെ എന്നു എന്നെ ഓര്‍മ്മിപ്പിക്കാനും സുരേഷ് മറന്നില്ല.

അപകട സൂചന അറിയിപ്പും നാട്ടുകാരുടെ മുന്നറിയിപ്പും അവഗണിച്ചു അപകടം നമ്മള്‍ സ്വയം വരുത്തി വയ്ക്കുന്നതാണല്ലോ എന്നു മനസ്സില്‍ ഓര്‍ത്തുകൊണ്ടു സുഹൃത്ത് സുരേഷിനോടൂ യാത്രയും നന്ദിയും പറഞ്ഞു കൊണ്ടു എന്റെ യാത്ര വീണ്ടുമാരംഭിച്ചു.

വഴി ഇങ്ങനെയാണ്

മൂവറ്റുപുഴയിൽ നിന്ന് നേരെ കോതമംഗലം, അവിടുന്നു തട്ടേക്കാടു വഴിയില്‍ കീരന്‍പാറ കവലയില്‍ നിന്നും ഇടത്തോട്ടൂ ഇടമലയാര്‍ വഴി സഞ്ചരിച്ചു ഭൂതത്താന്‍ കെട്ട് എന്ന ഡാമിലെത്തി, വലിയൊരു പ്രവേശനകവാടവും ഡി ടി പി സിയുടെ ഒരു പാര്‍ക്കും ഇവിടെ നമ്മേ സ്വാഗതമരുളുന്നു.

ഭൂതത്താന്‍ക്കെട്ട് യാത്ര ചിത്രങ്ങളിലൂടെ കാണാം

ഡാമിനേക്കുറിച്ച്

ഡാമിനേക്കുറിച്ച്

പെരിയാര്‍ നദീതട ജലസേചന പദ്ധതി എന്ന പേരില്‍ 1957ല്‍ പണി തുടങ്ങിയ ഈ ഡാം 1964 ല്‍ കമ്മിഷന്‍ ചെയ്തു. ഡാമിന്റെ പരിസരത്തു തന്നെയായി വലിയൊരു വാച്ടവര്‍ കാണാം. ഇവിടുന്നുള്ള കാഴ്ചകള്‍ മനോഹരമാണു. ബോട്ടിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കു അതിനുള്ള സൌകര്യവും ഒരുക്കിയിരിക്കുന്നു.

Photo : Riyas Rasheed Ravuthar

ഭൂതത്താന്‍ക്കെട്ട്

ഭൂതത്താന്‍ക്കെട്ട്

ഡാമിന്റെ കുറച്ചു താഴെയായിട്ടാണു പ്രകൃതി ഒരുക്കിയ യഥര്‍ത്ഥ ഭൂതത്താന്‍കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിനു ഇങ്ങനെ ഒരു പേരുകിട്ടാന്‍ ഒരു കഥയുണ്ട് എന്നു മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ. അത് അടുത്ത സ്ലൈഡില്‍
Photo : കാക്കര

തൃക്കാരിയൂര്‍ മഹാദേവന്‍

തൃക്കാരിയൂര്‍ മഹാദേവന്‍

തൃക്കാരിയൂര്‍ മഹാദേവന്‍ എന്ന് അറിയപ്പെടുന്ന ശിവനെ ജനങ്ങള്‍ അതീവവിശ്വാസത്തോടെ ഭജിക്കുന്നത് കണ്ട് അസൂയാലുക്കളായ ഭൂതത്താന്‍മാര്‍ ഈ പ്രദേശത്തെ മുഴുവന്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നതിന് ഒരു രാത്രികൊണ്ട് അണക്കെട്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് പണി തുടങ്ങി. പക്ഷെ അവര്‍ക്കത് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.
Photo : Riyas Rasheed Ravuthar

കോഴിയായ ശിവന്‍

കോഴിയായ ശിവന്‍

പാതിരാത്രിയില്‍ തൃക്കാരിയൂര്‍ മഹാദേവന്‍ കോഴിരൂപം പൂണ്ട് വന്ന് കൂവിയപ്പോള്‍ നേരം വെളുക്കാറായെന്നു കരുതി ഭൂതത്താന്‍മാര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെ പണി പൂര്‍ത്തിയാവാതെ തുറന്നുകിടന്ന ആ ഭാഗം ഇന്നും കെടുവാതില്‍ എന്നറിയപ്പെടുന്നു. ഭൂതത്താന്‍ കെട്ട് എന്ന പേരിന്റെ ഉത്ഭവവും ഇതില്‍ നിന്നാണ്. ഈ ഒരു ഐതിഹ്യപശ്ചാത്തലം നിരവധി ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്കാകര്‍ഷിക്കുന്നു.
Photo : Riyas Rasheed Ravuthar

ഐതീഹ്യങ്ങള്‍ നേരില്‍കാണാം

ഐതീഹ്യങ്ങള്‍ നേരില്‍കാണാം

ഡാമിനു സമീപത്തായി ഐതിഹ്യത്തിനനുസരിച്ചു ഭൂതത്താന്മാര്‍ കല്ലു ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളൂം സ്ഥാപിച്ചിരിക്കുന്നതു കാണാം. വനംവകുപ്പ് കാര്യാലയത്തിന് പുറകിലെ ഇടുങ്ങിയ വഴിയിലൂടെ ഭൂതത്താന്‍ കെട്ടിലേക്കുള്ള വനയാത്രയാരംഭിച്ചു.
Photo : Riyas Rasheed Ravuthar

വനയാത്ര

വനയാത്ര

വനയാത്രയില്‍ ആദ്യമായി എന്നെ വരവേറ്റത് ഒരു മലയണ്ണാനായിരുന്നു. നടന്നുപോകുന്ന വഴിയില്‍ കക്ഷി എനിക്ക് കുറുകേ ചാടുകയായിരുന്നു. നല്ലൊരു കാടിന്റെ അന്തരീക്ഷം യാത്രയില്‍ എനിക്കുണര്‍വ് നല്ക്കി.

Photo : Riyas Rasheed Ravuthar

മരപ്പാലം

മരപ്പാലം

കടപുഴകി വീണ വന്മരങ്ങള്‍ ഇടയ്ക്കിടയ്ക്കു കാണാം. ഒരു പൊള്ളയായ മരം എന്നെ ആകര്‍ഷിച്ചു, ഒരാള്‍ക്കു അതിനുള്ളില്‍ കയറി നില്ക്കാനാകും. മുന്‍പോട്ടു നടന്നപ്പോള്‍ ഒരു ചെറിയ തോടു കണ്ടു, തോടിനു കുറുകേ വീണൂ കിടന്ന ഒരു മരം ഞാന്‍ പാലമാക്കി.
Photo : Riyas Rasheed Ravuthar

ഭൂതങ്ങള്‍ പണിത അണക്കെട്ട്

ഭൂതങ്ങള്‍ പണിത അണക്കെട്ട്

കുറച്ചുകൂടി മുന്‍പോട്ടു നടന്നാല്‍ ഭൂതത്താന്‍മാര്‍ പണിതു എന്നു കരുതുന്ന ഭൂതത്താന്‍ കെട്ടായി, ഒരുപാടു പാറക്കൂട്ടങ്ങള്‍ കൂട്ടിയിട്ടതുപോലെ തോന്നും. കുറേ വലിയ കല്ലുകളും കുറച്ചു മരങ്ങളും പുഴയ്ക്കു നടുവില്‍ സൃഷ്ടിച്ച ഒരു ദ്വീപ് പോലെ തോന്നിക്കും, എന്റെ നാട്ടില്‍ ഇതു പോലെ ഒരുപാടൂ സ്ഥലങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ഇതില്‍ പുതുമ ഒന്നും തോന്നിയില്ലെങ്കിലും മറ്റു സഞ്ചാരികള്‍ക്ക് ഇതില്‍ ഒരു കൗതുകം കണ്ടെത്താന്‍ കഴിഞ്ഞേക്കാം.
Photo : Riyas Rasheed Ravuthar

ഈ ഗുഹ നോക്കൂ

ഈ ഗുഹ നോക്കൂ

കുറച്ചു നേരം അവിടെ വിശ്രമിച്ചതിന് ശേഷം തിരിച്ച് നടന്നത് ഒരു ഗുഹയിലേക്കാണ്. ഭൂതത്താന്മാരുടെ ക്ഷേത്രമാണ് ഈ ഗുഹയെന്നാണ് വിശ്വാസം. എന്നാല്‍ ഗുഹ മുഴുവന്‍ മദ്യകുപ്പികളാലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാലും നല്ല രീതിയില്‍ നശിപ്പിച്ചിട്ടുണ്ട് സഞ്ചാരികളെന്ന പേരില്‍ എത്താറുള്ള ചില സാമൂഹ്യ വിരുദ്ധര്‍. ചിത്രങ്ങള്‍ കോറിയിട്ടും വൃത്തികേടുകള്‍ എഴുതി വെച്ചും ഗുഹയും സമീപത്തൂള്ള മരങ്ങളും ഇത്തരക്കാര്‍ നാശമാക്കിവച്ചിട്ടുണ്ട്.
Photo : Riyas Rasheed Ravuthar

ഗുഹയ്ക്കുള്ളിലോട്ടു

ഗുഹയ്ക്കുള്ളിലോട്ടു

കയ്യില്‍ ഒരു ടോര്‍ച്ചു കരുതിയാല്‍ കുപ്പിച്ചില്ലു കൊള്ളാതെ ഗുഹയ്ക്കുള്ളിലോട്ടു പോകുവാന്‍ കഴിയും.
Photo : Riyas Rasheed Ravuthar

പക്ഷി സങ്കേതം

പക്ഷി സങ്കേതം

പിന്നീടു ഞാന്‍ നേരെ പോയത് തട്ടേക്കാട് ഡോ.സലീം അലി പക്ഷി സങ്കേതത്തിലേക്കാണു. ഭൂതത്താന്‍ കെട്ടില്‍ നിന്ന് ഇങ്ങോട്ടേക്കുള്ള വനപാത വയനാടന്‍ റോഡുകളെ ഓര്‍മ്മിപ്പിച്ചു.

ഇഞ്ചത്തൊട്ടി തൂക്കുപാലം

ഇഞ്ചത്തൊട്ടി തൂക്കുപാലം

സഞ്ചാരികള്‍ക്കു കാണൂവാനും ആസ്വവദിക്കാനും കുറച്ചു നല്ല സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇടമലയാര്‍ റിസര്‍വ്വോയര്‍, മലയാറ്റൂര്‍, കുട്ടന്‍പുഴ, ഇഞ്ചത്തൊട്ടി തൂക്കുപാലം, കോടനാടു എന്നിങ്ങനെ ഒരു പിടി നല്ല സ്ഥലങ്ങള്‍. കണ്ടു ആസ്വദിച്ചു മലിനമാക്കാതെ മടങ്ങി വരുക.

തിരികെയാത്ര

തിരികെയാത്ര

തിരിച്ചു വരുമ്പോള്‍ റിസര്‍വ്വോയറിലൂടെ ബോട്ടുയാത്ര നടത്തുന്ന സഞ്ചാരികളെ കണ്ടപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി, 2007 ഫെബ്രുവരി 20 നു15 പിഞ്ചോമനകള്‍ അടക്കം18 പേരുടെ ജീവന്‍ അപഹരിച്ച തട്ടേക്കാടു ബോട്ടു ദുരന്തത്തിന്റെ പത്രത്താളൂകളുടെ ഓര്‍മ്മകള്‍. ആ ഓര്‍മ്മകളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും വിനോദയാത്രകള്‍ അപകടം വിളിച്ചുവരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും ഞാന്‍ എന്റെ ബൈക്കു യാത്ര തുടര്‍ന്നു. മറ്റൊരു സ്ഥലം തേടി. കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഭൂതത്താന്‍ കെട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍
Photo : Riyas Rasheed Ravuthar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X