» »കണ്ടുമതിമറക്കാന്‍ ആസാമിലെ ഈ സ്ഥലങ്ങള്‍

കണ്ടുമതിമറക്കാന്‍ ആസാമിലെ ഈ സ്ഥലങ്ങള്‍

Written By: Elizabath Joseph

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചായ കിട്ടുന്ന ആസാം ആര്‍ക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ഒരിടമല്ല. ഇടതൂര്‍ന്നു നില്‍ക്കുന്ന കാടുകളും ഒടിക്കയറാന്‍ തോന്നിപ്പിക്കുന്ന സമതലങ്ങളും ഒക്ക നിറഞ്ഞ ഇവിടം എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.
ഫോട്ടേഗ്രാഫേഴ്‌സിനും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഉത്. ഒരിക്കല്‍ സന്ദര്‍ശിച്ചവരെ വീണ്ടും ആകര്‍ഷിക്കുന്ന, ഇതുവരെ പോകാത്തവരെ എന്നു കൊതിപ്പിക്കുന്ന അസാമിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പേരില്‍ പ്രശസ്തമായ കാസിരംഗ ദേശീയോദ്യാനം അസാമില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. ആയിരക്കണക്കിന് സസ്യങ്ങളുടെയും ജന്തുക്കളുടെയും വാസസ്ഥലമായ ഇവിടം യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്.
423 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തിലായി വ്യാപിച്ചു കിടക്കുന്ന ഇവിടം ആസാമിന്റെ അഭിമാനം എന്നും അറിയപ്പെടുന്നു.

PC: Subharnab Majumdar

കടുവ സംരക്ഷണ കേന്ദ്രം

കടുവ സംരക്ഷണ കേന്ദ്രം

കാണ്ടാമൃഗങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് എങ്കിലും ഇന്ത്യയിലെ അറിയപ്പെടുന്ന കടുവസംരക്ഷണ കേന്ദ്രം കൂടിയാണിത്. ലോകത്തില്‍ ഏറ്റവും അധികം കടുവകള്‍ കാണപ്പെടുന്ന ഒരിടം കൂടിയാണിത്. ആനപ്പുറത്ത സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

PC:Anupom sarmah

ദിബ്രുഗഡ്

ദിബ്രുഗഡ്

കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍...അവയില്‍ നിന്നും ലഭിക്കുന്നതോ ലോകത്തില്‍ ഏറ്റവും രുചിയുള്ള തേയില എന്നു വിശേഷിപ്പിക്കുന്ന ഇലയും. ആസാമില്‍ വന്നിട്ട് ദിബ്രുഗഡ് കാണാതെ പോകുന്നത് എത്ര വലിയ നഷ്ടം ആണെന്ന് പറയേണ്ടതില്ലല്ലോ...ഇന്ത്യയുടെ ടീ സിറ്റി എന്നാണ് ഈ നഗരം അറിയപ്പെടുന്നതു പോലും. അത്രയദികം പ്രശസ്തമാണ് ഇത്.

PC: Akarsh Simha

ആസാമിലെ മനോഹരമായ ഇടം

ആസാമിലെ മനോഹരമായ ഇടം

പച്ചപ്പിനാല്‍ പുതച്ചു കിടക്കുന്ന ദിബ്രുഗഡ് ആസാമിലെ ഏറ്റവും മനോഹരമായ സ്ഥലമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രകൃതി സ്‌നേഹികള്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. വാക്കുകള്‍ക്ക പറഞ്ഞറിയിക്കാന്‍ കവിയാത്തത്ര ഭംഗിയാണ് ഈ സ്ഥലത്തിനുള്ളത്.

PC:Nborkakoty

ഹാഫ്‌ലോങ്

ഹാഫ്‌ലോങ്

വടക്കു കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഹാഫ്‌ലോങ്. ആസാമിലെ ഏക ഹില്‍സ്‌റ്റേഷനായ ഇത് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തം കൂടിയാണ്. ഈ സ്ഥലത്തിന്റെ ഓരോ കോണിലും മാസ്മരികമായ ഭംഗി കണ്ടെത്താന്‍ സാധിക്കും.

ശിവസാഗര്‍

ശിവസാഗര്‍

ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റൊരു മനോഹര സ്ഥലമാണ് ശിവസാഗര്‍ എന്നയിടം. വടക്കുകിഴക്കന്‍ ഇന്ത്യയിലെ അഹോം വംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഇന്ന് ഒട്ടേറെ ചരിത്രസ്മാരകങ്ങളുടെ ശേഷിപ്പുകള്‍ പേറുന്ന സ്ഥലമാണ്. ആസാമിന്‍രെ സമ്പന്നമായ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ കാണാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലം കൂടിയാണിത്. തേയിലത്തോട്ടങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും പേരുകേട്ടയിടം കൂടിയാണിത്.

PC: Zorodocknife

മറക്കാന്‍ പറ്റാത്തയിടം

മറക്കാന്‍ പറ്റാത്തയിടം

ആസാമിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ ശിവസാഗറും ഉള്‍പ്പെടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം എന്നു പറയുന്നത് ഇവിടെ മുന്‍പുണ്ടായിരുന്ന അഹോം വംശം തന്നെയാണ്. ഇവിടുത്െ സ്മാരകങ്ങളാണ് ഈ നഗരത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല.

PC:Dkonwar

മജൗലി

മജൗലി

ഒരു നദിയില്‍ രൂപപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന വിശേഷണമുള്ള ഇടമാണ് മജൗലി. 352 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന മജൗലിയില്‍ ധാരാളം ആളുകള്‍ വസിക്കുന്നുണ്ട്. കൂടാതെ അപൂര്‍വ്വങ്ങളായ ഒട്ടേറെ സസ്യങ്ങളെയും ജീവജാലങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Kalai Sukanta

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...