Search
  • Follow NativePlanet
Share
» » ബീച്ചിലിരുന്ന് പണിയെടുക്കാം... വര്‍ക്കേഷനുമായി ഐആര്‍സിടിസി

ബീച്ചിലിരുന്ന് പണിയെടുക്കാം... വര്‍ക്കേഷനുമായി ഐആര്‍സിടിസി

വീടിനുള്ളിലിരുന്ന് പണിയെടുക്കുന്ന ആള്‍ക്കാരെ പുറത്തേയ്ക്കിറക്കിയ ഐആര്‍സിടിസിയുടെ ഏറ്റവും പുതിയ പദ്ധതിയാണ് 'വര്‍ക് ഫ്രം ഹോട്ടല്‍ വിത്ത് നേച്ചര്‍'.

ഈ കൊവിഡ് കാലത്ത്, വീട്ടിലിരുന്നെടുക്കുന്ന പണി ബീച്ചിലിരുന്നെടുത്താല്‍ എങ്ങനെയുണ്ടാവും? കുറച്ച് കാറ്റൊക്കെ കൊണ്ട് തിരമാല കണ്ട് തീരത്തിരുന്നോ അല്ലെങ്കില്‍ സമീപത്തെ ഹോട്ടലിലിരുന്നോ ഒക്കെ ആസ്വദിച്ചുള്ള പണിയെടുക്കുല്‍. കേള്‍ക്കുമ്പോള്‍ രസമാണെങ്കിലും സംഭവം നടക്കുമോ എന്നല്ലേ? സംശയമൊന്നും വേണ്ട, നടന്നിരിക്കും...പറയുന്നത് ഐആര്‍സിടിസിയാണ്. വീടിനുള്ളിലിരുന്ന് പണിയെടുക്കുന്ന ആള്‍ക്കാരെ പുറത്തേയ്ക്കിറക്കിയ ഐആര്‍സിടിസിയുടെ ഏറ്റവും പുതിയ പദ്ധതിയാണ് 'വര്‍ക് ഫ്രം ഹോട്ടല്‍ വിത്ത് നേച്ചര്‍'. ഇവരുടെ ബീച്ച് വര്‍ക്കേഷന്‍ പാക്കേജിന്റെ ഭാഗമാണ് വര്‍ക് ഫ്രം ഹോട്ടല്‍ വിത്ത് നേച്ചര്‍.

എന്താണ് വര്‍ക്കേഷന്‍

എന്താണ് വര്‍ക്കേഷന്‍

വര്‍ക്കും വെക്കേഷനും ഒരുമിച്ച് ചേരുന്നതാണ് വര്‍ക്കേഷന്‍. ഒരു അവധിക്കാലത്തിന്റെ എല്ലാ ആലസ്യങ്ങളും ആസ്വദിച്ച് കൃത്യമായി ജോലി ചെയ്യുന്ന പരിപാടിയാണിത്. വളരെ റിലാക്സായി ജോലി ചെയ്യുവാനും മറ്റ് ആകുലതകളൊന്നുമില്ലാതെ അവധിക്കാലം പോലെ സമയം ചിലവഴിക്കുവാനും സാധിക്കുമെന്നതാണ് വര്‍ക്കേഷന്‍റെ പ്രത്യേകത.

വര്‍ധിച്ചു വരുന്ന താല്പര്യം

വര്‍ധിച്ചു വരുന്ന താല്പര്യം

വിദൂര ജോലി പുതിയ സാധ്യതയായി മാറുകയും എവിടെ വേണമെങ്കിലുമിരുന്ന് ജോലി ചെയ്യാം എന്നും കൂടി വന്നതോടെ മാറുകയും സ്ഥലത്തിന്റെ സ്വാതന്ത്ര്യം നമ്മുടെ സൗകര്യമായി തീരുകയും ചെയ്തതോടെയാണ് വര്‍ക്കേഷനു ആളുകള്‍ കൂടുതല്ഡ താല്പര്യം കാണിച്ചു തുടങ്ങിയത്. വീട്ടില്‍ ഇരുന്നുളള പണി കഴിവതും ഒഴിവാക്കി, ഹോട്ടലുകളോ അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളോ ആണ് ആളുകള്‍ വര്‍ക്കേഷനായി തിരഞ്ഞെടുക്കുന്നത്.

ഐആര്‍സിടിസിയുടെ ബീച്ച് വെക്കേഷന്‍

ഐആര്‍സിടിസിയുടെ ബീച്ച് വെക്കേഷന്‍

പാൻഡെമിക് കാരണം, ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ കൂടിയതോടെ, ആളൊഴിഞ്ഞതും സ്വകാര്യവുമായ അന്തരീക്ഷങ്ങൾക്കായുള്ള ആവശ്യം വർദ്ധിച്ചു. ഈ വേനൽക്കാലത്ത് ഹോട്ടലിൽ നിന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ഇന്ത്യൻ റെയിൽ‌വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ‌ആർ‌സി‌ടി‌സി) പുതുതായി ആരംഭിച്ച യാത്രാ പദ്ധതികൾ ഒഡീഷ പുരി, കൊണാർക്ക്, ഗോപാൽപൂർ എന്നിവിടങ്ങളിലെ ബീച്ച് വര്‍ക്കേഷനാണ്.

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

 ബീച്ചിനടുത്ത്, പ്രകൃതിയോട് ചേര്‍ന്ന്

ബീച്ചിനടുത്ത്, പ്രകൃതിയോട് ചേര്‍ന്ന്

ബീച്ചിനടുത്തുള്ള പ്രകൃതിദത്തമായ അന്തരീക്ഷവും ഹോട്ടൽ മുറികളുടെ സുഖസൗകര്യങ്ങളും പ്രകൃതിഭംഗിയുമെല്ലാം ഈ വെക്കേഷനില്‍ ലഭിക്കും. അവരുടെ ദിനചര്യകൾക്കൊപ്പം വിശ്രമിക്കാനും ആസ്വദിക്കാനും .ഒപ്പം ഓഫീസ് ജോലികൾ തുടരാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

 കുറഞ്ഞത് മൂന്ന് രാത്രി

കുറഞ്ഞത് മൂന്ന് രാത്രി

പാക്കേജ് അനുസരിച്ച് കൊണാർക്ക്, പുരി, ഗോപാൽപൂർ എന്നിവിടങ്ങളിൽ ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. പാക്കേജിന്റെ കാലാവധി കുറഞ്ഞത് മൂന്ന് രാത്രികളായിരിക്കും, അത് പ്രോറേറ്റ് അടിസ്ഥാനത്തിൽ നീട്ടാം. സമാനമായ യാത്രാ പാക്കേജുകളും മറ്റ് സ്ഥലങ്ങൾക്കായി പരിശോധിക്കുന്നുണ്ടെന്ന് ഐആര്‍സിടിസി കോർപ്പറേഷൻ അവകാശപ്പെട്ടു.

നിരക്ക്

നിരക്ക്

ഐ‌ആർ‌സി‌ടി‌സിയുടെ കണക്കനുസരിച്ച് പുരിയുടെ മൂന്ന് രാത്രിയും നാല് ദിവസത്തെയും യാത്രാ പാക്കേജ് 6,165 രൂപയിൽ ആരംഭിക്കുന്നു; കൊണാർക്കിനായുള്ള പാക്കേജ് 12,600 രൂപയിൽ ആണ് തുടങ്ങുന്നത് കൂട്ടത്തില്‍ ചിലവേഖിയത് ഗോപാല്‍പൂര്‍ പാക്കേജാണ്.ഗോപാൽപൂര്‍ യാത്രാ പാക്കേജ് 19,945 രൂപയിൽ ആരംഭിക്കുന്നു.

 ഉയര്‍ന്ന നിലവാരവും ശുചിത്വവും

ഉയര്‍ന്ന നിലവാരവും ശുചിത്വവും

അണുവിമുക്തമാക്കിയ മുറികൾ, മൂന്ന് നേരം ഭക്ഷണം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം), രണ്ടുതവണ ചായ അല്ലെങ്കിൽ കോഫി, വാഹനത്തിന് സുരക്ഷിതമായ പാർക്കിംഗ് സ്ഥലം, കോംപ്ലിമെന്ററി വൈ-ഫൈ സൗകര്യം, യാത്രാ ഇൻഷുറൻസ് എന്നിവ ഈ ഐആർ‌സി‌ടി‌സി യാത്രാ പാക്കേജുകളിൽ ഉൾപ്പെടുന്നു. കർശനമായ കൊവിഡ് അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളും ഉയർന്ന നിലവാരമുള്ള ശുചിത്വവും പാലിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ അവകാശപ്പെട്ടു. 2021 ജൂൺ 9 മുതൽ‌ ബുക്കിംഗ് ആരംഭിച്ചു.

 വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ്

വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ്

സമാനരീതിയില്‍ ഐആര്‍സിടിസി മുന്‍പ് കേരളത്തിലും വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് നടപ്പാക്കിയിരുന്നു. കോവളം, ആലപ്പുഴയിലെ മാരാരി, കുമരകം, കൊച്ചി, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിലാണ് പാക്കേജ് ലഭ്യമാവുക. ഏറ്റവും കുറഞ്ഞത് അഞ്ച് രാത്രികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10,126 രൂപ മുതല്‍ പാക്കേജ് ആംരംഭിക്കും. കൂടുതല്ഡ ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ അതിനനുസരിച്ച് നീട്ടിയെടുക്കുവാനും സാധിക്കും.

 ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് അല്ലെങ്കിൽ ആൻഡ്രോയിഡിലും , ഐ‌ഒ‌എസിലും പ്രവര്‍ത്തിക്കുന്ന ഐ‌ആർ‌സി‌ടി‌സി ടൂറിസം മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി പാക്കേജുകൾ ഓൺ‌ലൈനായി ബുക്ക് ചെയ്യുവാന്‍ സാധിക്കും.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!

Read more about: hotels beach odisha puri konark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X