Search
  • Follow NativePlanet
Share
» »ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...

ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...

ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പിന് ഖത്തര്‍ ഒരുങ്ങുകയാണ്. അറബ് ലോകത്ത് ആദ്യമായി നടക്കുവാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ രാജ്യാന്തര ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്

ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പിന് ഖത്തര്‍ ഒരുങ്ങുകയാണ്. അറബ് ലോകത്ത് ആദ്യമായി നടക്കുവാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ രാജ്യാന്തര ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്. മറ്റൊരു തരത്തില്‍ 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറിൽ നടക്കുന്ന പുരുഷ ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക. അതിശയിപ്പിക്കുന്ന തരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതികള്‍

അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതികള്‍

വളരെ വ്യത്യസ്തമായ രൂപകല്പനയാണ് ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിനായി തയ്യാറാകുന്ന സ്റ്റേഡിയങ്ങള്‍ക്ക് നല്കിയിരിക്കുന്നത്. ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയവും ടെന്‍റിന്‍റെ രൂപത്തിലുള്ള സ്റ്റേഡിയവും തൊപ്പിയുടെ രൂപത്തിലുള്ള സ്റ്റേഡിയവുമെല്ലാം ഇവിടെ കാണാം.

ഒരു മണിക്കൂര്‍ ഡ്രൈവ് അകലത്തിലാണ് ഓരോ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. പരമാവധി അകലം 43 മൈല്‍ ആണ്. എട്ട് വേദികളിൽ ഏഴും ടൂർണമെന്റിനായി ആദ്യം മുതൽ നിർമ്മിച്ചതാണ്, മറ്റൊന്ന് പുനപ്രവര്‍ത്തനങ്ങള്‍ നടത്തിയെടുക്കുകയായിരുന്നു.

ലുസൈല്‍ സ്റ്റേഡിയം

ലുസൈല്‍ സ്റ്റേഡിയം

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ലുസൈല്‍ സ്റ്റേഡിയം. എണ്‍പതിനായിരം കണികളെ ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഇതിനുണ്ട്. ഫൈനല്‍ മത്സരമടക്കം പത്ത് മത്സരങ്ങള്‍ ഇതില്‍ നടക്കും.

ഖത്തർ ലോകകപ്പിന്റെ മുൻനിര സ്റ്റേഡിയമായ ഇത് ഈ വര്‍ഷമാണ് തുറന്നത്. മത്സരം കഴിയുന്നതോടു കൂടി 200,000 ആളുകൾ താമസിക്കുന്ന 33 ബില്യൺ പൗണ്ടിന്റെ പുതിയ നഗരത്തിന്റെ കേന്ദ്രമായി ലുസൈൽ മാറും. മാത്രമല്ല, ഏറ്റവും മുകളിലത്തെ ഒഴികെയുള്ള ഇവിടുത്തെ സീറ്റുകള്‍ നീക്കം ചെയ്യുകയും ഒരു കമ്മ്യൂണിറ്റി ഹബ്ബായി ഇതിനെ മാറ്റിയെടുക്കുവാനാണ് പദ്ധതി. ശേഷിക്കുന്ന മുകളിലത്തെ ഇരിപ്പിടങ്ങൾ പുതിയ വീടുകൾക്കുള്ള ഔട്ട്ഡോർ ടെറസുകളുടെ ഭാഗമാകും.

PC:Palácio do Planalto

അല്‍ ബയാത് സ്റ്റേഡിയം

അല്‍ ബയാത് സ്റ്റേഡിയം

തുടക്ക മത്സരം ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് അല്‍ ബയാത് സ്റ്റേഡിയം. ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 60,000 സീറ്റാണ്. ദോഹയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്റ്റേഡിയമാണിത്. എന്നിരുന്നാലും ഡ്രൈവ് ചെയ്തു വരുമ്പോള്‍ 40 മിനിറ്റ് മാത്രമേ ഇവിടെയെത്തുവാന്‍ സമയമെടുക്കൂ.

കൂടാരം പോലെയുള്ള ഘടനയാണ് ഇതിന്റെ പ്രത്യേകത. ഈ പ്രദേശത്തെ നാടോടികളായ ആളുകൾ ഉപയോഗിക്കുന്ന ബൈത്ത് അൽ ഷാർ ടെന്റുകളിൽ നിന്നാണ് ഈ സ്റ്റേഡിയത്തിന് ഈ പേര് ലഭിച്ചത്. ലോകകപ്പിന് ശേഷം മുകളിലെ നിര സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും . സ്റ്റേഡിയത്തിന്റെ ശേഷി 32,000 ല്‍ താഴെയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്റ്റേഡിയത്തിൽ പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് സെന്ററും തുറക്കും.

PC:Codas

സ്റ്റേഡിയം 974

സ്റ്റേഡിയം 974

ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം 974 ല്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ പേര് ഇതിന്റെ നിര്‍മ്മിതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. 974 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് മോഡുലാര്‍ സ്റ്റീലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി. മുമ്പ് ഇത് റാസ് അബു അബൗദ് സ്റ്റേഡിയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ലോകകപ്പിനു ശേഷം ഇത് പൂര്‍ണ്ണമായും പൊളിച്ചു നീക്കുകയും സ്റ്റീല്‍ മറ്റു പ്രോജക്റ്റുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്തതും.

ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം

ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം

ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ആണ് പേള്‍ഡ് കപ്പിന്റെ മറ്റൊരു വേദി. 45,416 ഇരിപ്പിടങ്ങളുള്ള ഇവിടെ തേഡ് പ്ലേസ് പ്ലേ-ഓഫ് ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് നടക്കുക.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഏക ലോകകപ്പ് സ്റ്റേഡിയം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയമാണ്, ഇത് 1976 ൽ നിർമ്മിക്കുകയും 2017 ൽ വിപുലമായി പുനർവികസനം ചെയ്യുകയും ചെയ്തു. 2019-ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
PC:Md Nahid Islam Sumon

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

ദോഹയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അല്‍ റയ്യാനിലാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 40,000 ആണ് ഇതിന്‍റെ സീറ്റിങ് കപ്പാസിറ്റി. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ ഇവിടെ നടക്കും.
ദോഹയ്ക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവകലാശാലകളുടെ മധ്യത്തിലാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 'മരുഭൂമിയിലെ ഡയമണ്ട്' എന്ന് ഇത് അറിയപ്പെടുന്നു.
PC:Elspamo4

അല്‍ തുമാമ സ്റ്റേഡിയം

അല്‍ തുമാമ സ്റ്റേഡിയം

ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ തുമാമ സ്റ്റേഡിയം വേള്‍ഡ് കപ്പ് മത്സരത്തില്‍ എട്ട് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 40,000 ആണ് ഇതിന്‍റെ സീറ്റിങ് കപ്പാസിറ്റി. എന്നാല്‍ മത്സരങ്ങള്‍ക്കു ശേഷം ഇതിന്റെ സീറ്റിങ് കപ്പാസിറ്റി 20,000 ആയി കുറയ്ക്കും. അറബി തൊപ്പിയായ ഗഹ്ഫിയയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച് സ്റ്റേഡിയം ഇവിടുത്തെ പ്രാദേശിക മരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
PC:Md Nahid Islam Sumon

അൽ ജനൂബ് സ്റ്റേഡിയം

അൽ ജനൂബ് സ്റ്റേഡിയം

നാല്പതിനായിരം ആളുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് നല്കുന്നത്. 2019 മെയ് മാസത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ പുതിയ ലോകകപ്പ് സ്റ്റേഡിയം കൂടിയാണിത്. 2020 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇവിടം ആതിഥേയത്വം വഹിച്ചു.
ദൗ ബോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മത്സര ശേഷം മറ്റ് മിക്ക സ്റ്റേഡിയങ്ങളെയും പോലെ, 20,000 സീറ്റുകൾ പിന്നീട് നീക്കം ചെയ്യും.
PC:Palácio do Planalto

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം

ദോഹയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം. നാല്പതിനായിരം സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സ്റ്റേഡിയം അതേ പേരിൽ ഒരു പഴയ ഗ്രൗണ്ടിന്റെ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത് - നിർമ്മാണ സാമഗ്രികളുടെ 80% പുനരുപയോഗിച്ചിട്ടുണ്ട്.

ടൂർണമെന്റിന് ശേഷം 20,000 പേരെ ഉൾക്കൊള്ളുന്ന അൽ റയ്യാൻ സ്‌പോർട്‌സ് ക്ലബ്ബായി ഇത് മാറും
PC:ABR MAN 99

വിവരങ്ങള്‍ക്ക് കടപ്പാട്: BBC

ചെരിയുന്ന ക്ഷേത്രവും അപ്രത്യക്ഷമാകുന്ന കടല്‍ത്തീരവും...അത്ഭുതങ്ങളുടെ ഒഡീഷയ്ക്കിത് 87-ാം പിറന്നാള്‍ചെരിയുന്ന ക്ഷേത്രവും അപ്രത്യക്ഷമാകുന്ന കടല്‍ത്തീരവും...അത്ഭുതങ്ങളുടെ ഒഡീഷയ്ക്കിത് 87-ാം പിറന്നാള്‍

തമിഴ്നാ‌ട്ടില്‍ പോകുവാന്‍ എ‌ട്ടി‌ടങ്ങള്‍... ഏപ്രിലിലെ യാത്രകള്‍ ആഘോഷമാക്കാംതമിഴ്നാ‌ട്ടില്‍ പോകുവാന്‍ എ‌ട്ടി‌ടങ്ങള്‍... ഏപ്രിലിലെ യാത്രകള്‍ ആഘോഷമാക്കാം

Read more about: world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X