Search
  • Follow NativePlanet
Share
» »പാതി മുങ്ങിയ പള്ളിയും ഇന്ത്യയുടെ വന്മതിലും.. പരിചയപ്പെടാം ആരുമറിയാത്ത ചരിത്രയിടങ്ങളെ!

പാതി മുങ്ങിയ പള്ളിയും ഇന്ത്യയുടെ വന്മതിലും.. പരിചയപ്പെടാം ആരുമറിയാത്ത ചരിത്രയിടങ്ങളെ!

ഇതാ ഇന്ത്യയിൽ ആളുകൾക്ക് അധികം പരിചിതമല്ലാത്ത ചില ചരിത്രസ്മാരകങ്ങളെ പരിചയപ്പെടാം...

ഈ കാലത്തു നിൽക്കുമ്പോഴും കഴിഞ്ഞുപോല സുവർണ്ണനാളുകളുടെ സ്മരണയിലാവും ഓരോ സ്മാരകങ്ങളുടെയും ജീവൻ. വിചിത്രമെന്നു തോന്നിക്കുന്ന കഥകളും ഒരിക്കലെങ്കിലും വന്നുകാണണമെന്ന് ഓരോ സഞ്ചാരിയെയും ആഗ്രഹിപ്പിക്കുന്ന ചരിത്രവും നിറഞ്ഞ ഒരുപാട് ചരിത്രസ്മാരകങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇതാ ഇന്ത്യയിൽ ആളുകൾക്ക് അധികം പരിചിതമല്ലാത്ത ചില ചരിത്രസ്മാരകങ്ങളെ പരിചയപ്പെടാം...

ഷെട്ടിഹള്ളി റോസറി ചർച്ച്

ഷെട്ടിഹള്ളി റോസറി ചർച്ച്

മഴക്കാലങ്ങളിൽ വെള്ളത്തിൽ മുഴുവനായും മുങ്ങി നിൽക്കുന്ന ഒരു ദേവാലയം.. മഴമാറി വെള്ളമിറങ്ങുമ്പോൾ ഓരോ ഭാഗങ്ങളായി വെള്ളത്തിനു പുറത്തെത്തും... മുങ്ങൽ വിഗദ്ദനെന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഒരു ചരിത്രയിടമാണ് കർണ്ണാടകയിലെ ഷെട്ടിഹള്ളിയിൽ സ്ഥിതി ചെയ്യുന്ന റോസറി ചർച്ച്. ആത്മീയതയുടെയും ചരിത്രത്തിന്‍റെയും മികച്ച സങ്കലനമായ ഇത് 1860 കളിൽ ഫ്രഞ്ച് മിഷനറിമാരാൽ നിർമ്മിക്കപ്പെട്ട ഒരു ദേവാലയമാണ്. പിന്നീട് ഇവിടെ ഹേമാവതി റിസർവോയർ വന്നതോെ പ്രദേശം വെള്ളത്തിനടിയിലാവുകയായിരുന്നു. മഴക്കാലത്ത് വെള്ളമിറങ്ങുമ്പോള്‍ ദേവാലയം മുഴുവനും കാണാം. ജൂലൈ മുതൽ ഒക്ടോബർ വരെ ദേവാലയം പാതിമുങ്ങിയ നിലയിലായിരിക്കും. ബാംഗ്ലൂരിൽ നിന്നു 200 കിലോമീറ്ററാണ് ഷെട്ടിഹള്ളിയിലേക്കുള്ള ദൂരം

PC:Bikashrd

ഗോൽ ഗുംബാസ്, ബിജാപൂർ

ഗോൽ ഗുംബാസ്, ബിജാപൂർ

തെക്കേ ഇന്ത്യയുടെ താജ് മഹൽ എന്നാണ് കർണ്ണാടകയിലെ ബീജാപ്പൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര നിർമ്മിതിയായ ഗോൽ ഗുംബാസ് അറിയപ്പെടുന്നത്. പ്രസിദ്ധമായ ആദിൽ ഷൈഹി രാജവംശം പണികഴിപ്പിച്ച ഇത് മുഹമ്മദ് ആദിൽ ഷാ രാജാവിന്റെ ശവകുടീരമാണ്. അതിമനോഹരമായ ചിത്രങ്ങളാലും സങ്കീർണ്ണമായ കൊത്തുപണികളാലും ആണിത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരസ്പരം കടന്നുപോകുന്ന രീതിയിലുള്ള എട്ട് കമാനങ്ങൾ ഈ ശവകുടീരത്തിനു ചുറ്റുമായി ശില്പി നിർമ്മിച്ചിട്ടുണ്ട്. വിസ്പറിങ് ഗാലറിയാണ് ഇവിടുത്തെ മറ്റൊരു വിസ്മയം.

PC:I.soorajmr

ഛത്രപതി ശിവജി ടെർമിനസ്

ഛത്രപതി ശിവജി ടെർമിനസ്

സാധാരണ ചരിത്രഇടങ്ങൾ പൊതുവേ ശാന്തമായി, ആള്‍ത്തിരക്കില്ലാതെ നിൽക്കുമ്പോൾ ഓരോ മിനിറ്റിലും നൂറുകണക്കിനാളുകൾ കടന്നുപോകുന്ന മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് അല്പം വ്യത്യസ്തയുള്ള ചരിത്രസ്ഥാനമാണ്. സ്ഥിരമായി ഇതുവഴി പോകുന്നവർ പോലും ഇതിന്‍റെ ചരിത്രം ഓർമ്മിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യുനസ്കോയുടെ പൈതൃക സ്ഥലങ്ങളിലൊന്നു കൂടിയാണിത്.പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ഘടന വിക്ടോറിയൻ ഗോഥിക് ശൈലിയിലാണ് പൂർത്തിയാക്കിയിട്ടുള്ളത്. മനോഹരമായ ശിലാ താഴികക്കുടവും കൊട്ടാര ഘടനയും ഇതിനു കാണാം,.

PC:Shaileshsonare

റാണി കി വാവ്

റാണി കി വാവ്

ഇന്ത്യയിലെ അത്ഭുതപ്പെടുത്തുന്ന ചരിത്ര നിര്‍മ്മിതികളിൽ ഇടം നേടിയിട്ടുള്ള മറ്റൊരു സ്ഥലമാണ് ഗുജറാത്തിലെ പത്താനിലുള്ള റാണി കി വാവ്. ഈ പേരു കേൾക്കുമ്പോൾ പരിചയം തോന്നില്ലെങ്കിലും നമ്മുടെ പുതിയ 100 രൂപ നോട്ടില്‍ കാണുന്ന ചിത്രം ഈ റാണി കി വാവിന്‍റേതാണ്. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് ഈ രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് നിർമ്മിക്കുന്നത്. 1063 ലാണ് ഏഴു നിലകളിലായി എണ്ണിത്തീര്‍ക്കാവുന്നതിലധികം കൊത്തുപണികളുമായി ഇത് നിർമ്മാണം പൂർത്തിയാക്കുന്നത്. ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് ഇതിന്റെ നിർമ്മിതി. കഠിന ജലക്ഷാമം അലട്ടുന്ന പ്രദേശത്ത് വേനലിൽ ഒരു ജലസംഭരണിയായി ഇതിനെ ആളുകൾ ഉപയോഗിച്ചിരുന്നു.

PC:Santanu Sen

അനന്തപുര തടാക ക്ഷേത്രം

അനന്തപുര തടാക ക്ഷേത്രം

കേരളത്തിൽ വിസ്മയിപ്പിക്കുന്ന പല ക്ഷേത്രനിർമ്മിതികളുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ അനന്തത്മനാഭന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ അന്തപത്മനാഭൻ വസിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. എല്ലായ്പ്പോഴും വെള്ളം നിറഞ്ഞു നിൽക്കുന്ന ഒരു തടാകത്തിനു മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയ കറക്കല്ലിന്റെ നടുവിൽ തടാകം നിർമ്മിച്ച് അതിന്റെ നടുവിൽ ക്ഷേത്രം സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഏതു കാലാവസ്ഥയിലും ഇവിടുത്തെ ജലനിരപ്പ് ഒരേപോലെയാണ്. സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്രക്കുളത്തിൽ
ബബിയ എന്നു പേരായ ഒരു മുതല വർഷങ്ങളോളം ജീവിച്ചിരുന്നു. ചുവർ ചിത്രങ്ങളാണ് ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം.

PC:Noeljoe85

പട്ടടക്കൽ, ബാഗൽകോട്ട്

പട്ടടക്കൽ, ബാഗൽകോട്ട്

ഇന്ത്യയിലെ അധികം പ്രസിദ്ധമല്ലാത്ത മറ്റൊരു ചരിത്ര ഇടമാണ് കർണ്ണാടകയിലെ ബാഗൽകോട്ടിൽ സ്ഥിതി ചെയ്യുന്ന പട്ടടക്കൽ. യുനസ്കോയുടെ പൈതൃക സ്ഥാനമാണെങ്കില്‍ക്കൂടിയും അധികം അറിയപ്പെടാത്ത ഒരു സ്ഥലമാണിത്. മലപ്രഭ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറിയ സ്ഥലത്ത് പത്ത് പ്രധാന ക്ഷേത്രങ്ങള്‍ കാണാം. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണ് പ്രധാന ക്ഷേത്രങ്ങൾ. ചാലൂക്യ കാലത്തിന്റെ അടയാളമാണ് ഇവിടുത്തെ ഓരോ ക്ഷേത്രവും.

PC:Sanyam Bahga

രാജകീയ ചരിത്രമുള്ള നഗരങ്ങൾ.. കോട്ടകളും കൊട്ടാരങ്ങളും കഥയെഴുതിയ നാടുകളിലൂടെരാജകീയ ചരിത്രമുള്ള നഗരങ്ങൾ.. കോട്ടകളും കൊട്ടാരങ്ങളും കഥയെഴുതിയ നാടുകളിലൂടെ

കരേങ് ഘറിലെ രാജകൊട്ടാരം

കരേങ് ഘറിലെ രാജകൊട്ടാരം

ഇന്ത്യയിൽ പരിചയപ്പെട്ടിരിക്കേണ്ട മറ്റൊരു ചരിത്ര നിര്‍മ്മിതിയാണ് അസമിലെ കരേങ് ഘറിലെ രാജകൊട്ടാരം.1228 മുതൽ 1826 വരെ, തായ് അഹോം രാജവംശം ആണ് അസം ഭരിച്ചതെന്നാണ് ചരിത്രം പറയുന്നത്. ആ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കരേങ് ഘർ. അവരുടെ കാലത്തിലെ നിർമ്മാണരീതികളുടെ ഏറ്റവും മികച്ച രൂപമാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. ആക്രമണമുണ്ടായാൽ രക്ഷപ്പെടാനുള്ള രഹസ്യ തുരങ്കങ്ങൾ ,വാച്ച് ടവറുകൾ , കൊട്ടാരത്തിലെ ജോലിക്കാർക്കുള്ള താമസമുറികൾ എന്നിവയെല്ലാം ഇവിടെ കാണാം. മരംകൊണ്ടാണ് കൊട്ടാരത്തിന്‍റെ ഭൂരിഭാഗം നിർമ്മിതിയും പൂർത്തിയാക്കിയിരിക്കുന്നത്.

PC:Kaushik s

കുംഭാൽഗഡ് കോട്ട

കുംഭാൽഗഡ് കോട്ട

ഇന്ത്യയുടെ വന്മതിൽ എന്നാണ് രാജസ്ഥാനിലെ മേവാർ കോട്ടയായ കുംഭൽഗഡ് കോട്ട അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ മതിലായ ഇതിന്റെ മതിലിന് 26 കിലോമീറ്റർ നീളമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട ആരവല്ലി പർവ്വത നിരകളിലൂടെയാണ് കടന്നുപോകുന്നത്. ഉദയ്പൂരിൽ നിന്ന് 84 കിലോമീറ്റർ സഞ്ചാരിച്ചുവേണം ഇവിടെയെത്തുവാൻ. റാണാ കുംഭ എന്ന രാജാവാണ് കോട്ട നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.

PC:Skmining

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാംട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

Read more about: history monuments temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X