Search
  • Follow NativePlanet
Share
» »യാത്രകളെ ഇത്രയും ജനകീയമാക്കിയ വിനോദ സഞ്ചാര ദിനത്തെ അറിയാം

യാത്രകളെ ഇത്രയും ജനകീയമാക്കിയ വിനോദ സഞ്ചാര ദിനത്തെ അറിയാം

യാത്ര ചെയ്തുകൊണ്ടേയിരിക്കുക...കാണാത്ത, കൊതിപ്പിക്കുന്ന നാടുകൾ തേടിപ്പോവുക...കാഴ്ചകൾ പകർത്തുക...കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി യാത്രകൾക്ക് ലഭിച്ച സ്വീകാര്യത ഏറെ വിസ്മയിപ്പിക്കുന്നതാണ്. വർഷത്തിലൊരിക്കൽ കുടുംബത്തോടൊപ്പം ഒരു യാത്ര എന്നത് മാറി അവധിദിനങ്ങളിലും അല്ലെങ്കിൽ പ്രത്യേകം സമയം കണ്ടെത്തിത്തന്നെ യാത്രകൾ ചെയ്യുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. യൂത്തന്മാർക്കിടയിലാവട്ടെ, യാത്ര ഒരു ലഹരിയായാണ് പടർന്നിരിക്കുന്നത്. എങ്ങനെയാണ് യാത്രകൾക്ക് ഇത്രയും പ്രചാരം കുറഞ്ഞ കാലത്തിൽ ലഭിച്ചതെന്ന് ആലോചിച്ചിട്ടുണ്ടോ? താല്പര്യങ്ങളും സ്ഥലങ്ങളും ഒക്കെ മാറ്റിനിർത്തിയാൽ അതിനു പിന്നിൽ ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷനാണ്. അവരുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്. എന്താണ് ഇതിന്റെ പ്രത്യേകതയെന്നും എന്തൊക്കെയാണ് ഇവരുടെ സംഭാവനകളെന്നും വായിക്കാം.

 എന്തുകൊണ്ട് ഒരു പ്രത്യേക ദിനം

എന്തുകൊണ്ട് ഒരു പ്രത്യേക ദിനം

എന്തുകൊണ്ടായിരിക്കും ഒരു പ്രത്യേക ദിനമായിത്തന്നെ ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്?ആളുകളെ സഞ്ചാരത്തിന്റെ വിവിധ വശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ഗുണങ്ങൾ, സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.

രാജ്യാന്തര സഹകരണത്തിനായി

രാജ്യാന്തര സഹകരണത്തിനായി

വിനോദ സഞ്ചാര മേഖലയിൽ രാജായന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ് ഇങ്ങനെയൊരു സംഘടനയുടെ ആദ്യരൂപം ഉണ്ടാകുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തിനു ശേഷം ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന സംഘടന രൂപം കൊണ്ടു. 1925-ൽ ഹേഗ് ആസ്ഥാനമാക്കിയായിരുന്നു ഇത്. പിന്നീട് ഇതിന്റെ തന്നെ ഭാഗമായി ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ 1947 ൽ രൂപീകരിക്കുകയും 1950 ൽ ഇന്ത്യ അതിലൊരു അംഗമായി മാറുകയും ചെയ്തു. അതിനു ശേഷം ഈ സംഘടന യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്നായി മാറി. നൈജീരിയയിൽ നിന്നുള്ള ഇഗ്നേഷ്യസ് അമാഡുവാ അറ്റിഗ്ബി എന്നയാളുടെ നിർദ്ദേശമനുസരിച്ചാണ് സെപ്റ്റംബർ 27 ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. അതിനു കാരണം അന്നേ ദിവസമാണ് ഈ സംഘടനയുടെ ചട്ടങ്ങളും മറ്റും നിലവിൽ വന്നത് എന്നതാണ്.

ടൂറിസവും തൊഴിലും-ഒരു നല്ല ഭാവി എല്ലാവർക്കും

ടൂറിസവും തൊഴിലും-ഒരു നല്ല ഭാവി എല്ലാവർക്കും

വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യമാണ് സംഘടനയുടേത്. എല്ലാ വർഷവും ഈ ദിനം ഒരു പ്രത്യേക വിഷയത്തിലൂന്നിയായിരിക്കും ആചരിക്കുക. ആ വർഷം ലോക വിനോദ സഞ്ചാര ദിനത്തിന്റെ ചിന്താവിഷയം എന്നത് 'ടൂറിസവും തൊഴിലും-ഒരു നല്ല ഭാവി എല്ലാവർക്കും' എന്നതാണ്.

ഇത്തവണത്തെ ആതിഥേയൻ

ഇത്തവണത്തെ ആതിഥേയൻ

ഓരോ വർഷവും ഓരോ രാജ്യങ്ങൾക്കാണ് ലോക വിനോദ സഞ്ചാര ദിനത്തിന്‍റെ ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുവാനുള്ള അവസരം ലഭിക്കുന്നത്. 2019 ലെ ആഘോഷങ്ങൾക്ക് വേദിയാകുന്നത് നമ്മുടെ രാജ്യമാണ്. സെപ്റ്റംബർ 26 മുതൽ 28 വരെ നടക്കുന്ന പ്രത്യേക കോൺഫറൻസിന് ന്യൂ ഡെൽഹിയിലെ വിജ്ഞാൻ ഭവൻ വേദിയാകും.

ഇതിൽ, വിനോദ സഞ്ചാര രംഗത്തു നിന്നും കൂടുതൽ വരുമാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സ്ത്രീകൾക്കും യുവാക്കൾക്കുമായി നല്കേണ്ടതിനെപ്പറ്റിയും ഒക്കെ വലിയ രീതിയിലുള്ള ചർച്ചകളും നടക്കും.

ലോക വിനോദസഞ്ചാര ദിനം 2019

ലോക വിനോദസഞ്ചാര ദിനം 2019 ഒഫീഷ്യൽ വീഡിയോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more