Search
  • Follow NativePlanet
Share
» » ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ആശ്രമങ്ങൾ

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ആശ്രമങ്ങൾ

By Elizabath Joseph

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ആശ്രമങ്ങൾ

ലഡാക്ക്...സാഹസിക സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. കേട്ടും അറിഞ്ഞും ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. സാഹസകമായ പാതകളും ത്രസിപ്പിക്കുന്ന കാഴ്ചകളും ഒക്കെയുള്ള ഇവിടേക്കുള്ള യാത്രയിൽ ഒരിക്കലും വിട്ടുപോകരുതാത്ത ഇടങ്ങളാണ് ഇവിടുത്തെ ആശ്രമങ്ങൾ. ആശ്രമങ്ങളുടെ നാട് എന്നുകൂടി ലഡാക്കിന് പേരുണ്ട്. ലഡ‍ാക്കിന്റെ അറിയപ്പെടാത്ത ചരിത്രം ആശ്രമങ്ങളിലെ പൗരാണിക ഗ്രന്ഥങ്ങൾ, ചിത്രങ്ങൾ, നിർമ്മാണ വിദ്യ തുടങ്ങിയവ വഴി അറിയാൻ സാധിക്കും.

ലഡാക്ക് മേഖലയിലെ പ്രസിദ്ധമായ ചില ആശ്രമങ്ങൾ പരിചയപ്പെടാം...

തിക്സേ ആശ്രമം

തിക്സേ ആശ്രമം

ലേ ലഡാക്കിൽ നിന്നും 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിക്സേ ആശ്രമം ടിബറ്റൻ ബുദ്ധിസത്തിന്റെ ഭാഗമായാണ് നിലകൊള്ളുന്നത്. ടിബറ്റിലെ ലാസയിൽ സ്ഥിതി ചെയ്യുന്ന പൊട്ടാല പാലസിന്റെ രൂപത്തോട് സാമ്യമുള്ള നിർമ്മിതിയണിത്.

ഇൻഡസ് വാലിയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ ആശ്രമത്തിന് 12 നിലകളാണുള്ളത്.

ലഡാക്കിലെ തന്നെ ഏറ്റവും വലുതും പ്രശസ്തവുമായ ഈ ആശ്രമം പ്രസിദ്ധമായിരിക്കുന്നത് അതിന്റെ നിർമ്മാണരീതി കൊണ്ടും മതപരമായ ബന്ധങ്ങൾ കൊണ്ടുമാണ്.

PC: Michael Hardy

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ നടക്കുക. ചാം ഡാൻസ് എന്നു പേരുള്ള വിശുദ്ധ നൃത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമയത്തെ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ സമയത്ത് ലഡാക്കിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ഇവിടെ എത്തുകയും ബാർട്ടർ സമ്പ്രദായത്തിൽ കച്ചവടം നടത്തുകയും ചെയ്യുന്നത് കാണാം.

PC:Kumar vivek

മൈത്രേയ ബുദ്ധ

മൈത്രേയ ബുദ്ധ

പതിനാലാം ദലൈലാമയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇവിടെ നിർമ്മിച്ചിരിക്കുന്ന മൈത്രേയ ബുദ്ധന്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരാകർഷണം. 15 മീറ്റർ ഉയരമുള്ള ഈ പ്രതിമ ലഡാക്ക് മേഘവയിലെ തന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്നാണ്. നാലു വർഷം സമയമെടുത്താണ് ഇത് നിർമ്മിച്ചത്.

PC:Bhuwan Mahajan

ലാമയാരു ആശ്രമം

ലാമയാരു ആശ്രമം

ശ്രീ നഗർ-ലേ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ലാമയാരു ആശ്രമം ലേയിലെ മറ്റൊരു പ്രധാനപ്പെട്ട ആശ്രമമാണ്. ല‍ഡാക്കിലെ ഏറ്റവും പുരാതന ആശ്രമങ്ങളിലൊന്നായ ഇവിടെ സ്ഥിരമായി 150 ബുദ്ധ സന്യാസികളാണ് താമസിക്കുന്നത്. മുൻകാലങ്ങളിൽ ഇത് ലഡാക്കിലെ ബോൺ മൊണാസ്ട്രി ആയിരുന്നുവെന്നും ഒരു വാദമുണ്ട്.

അഞ്ച് കെട്ടിടങ്ങളാണ് ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നതെങ്കിലും അതിൽ മിക്കവയും ഇന്ന നശിച്ച നിലയിലാണ്.

ഫോട്ടു ലാ പാസ് എന്ന ലേ-ശ്രീനഗർ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലടിയുക്കിലാണ് ഇതുള്ളത്.

PC: Fulvio Spada

മൂൺസ്കേപ്പ്

മൂൺസ്കേപ്പ്

ചന്ദ്രൻറെ ഉപരിതലത്തോട് സാമ്യം തോന്നിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ ഇവിടം മൂൺസ്കേപ്പ് എന്നും അറിയപ്പെടുന്നുണ്ട്. പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന സമയത്താണ് ഇവിടെ ഏറ്റവും അധികം ആളുകൾ സന്ദർശനത്തിനായി എത്തുന്നത്. കാർഗിലിൽ നിന്നും ലേയിലേക്ക് യാത്ര ചെയ്യുന്നവർ ഇടത്താവളമായി തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണിത്.

PC: Vyacheslav Argenberg

ഫുഗ്തൽ മോണാസ്ട്രി

ഫുഗ്തൽ മോണാസ്ട്രി

ലഡാക്കിൽ സ്വതന്ത്ര അധികാരമുള്ള സന്‍സ്കാർ പ്രദേശത്താണ് പ്രശസ്തമായ ഫുത്ഗല്‍ ആശ്രമം സ്ഥിതി ചെയ്യുന്നത്. കാൽനടയയായി മാത്രം എത്തിച്ചേരാൻ സാധിക്കുന്ന ഏക ബുദ്ധാശ്രമമാണിത്. കഴുതയുടെയും കുതിരയുടെയും മറ്റും പുറത്ത് വെച്ചാണ് ഇവിടേക്കുള്ള സാധനങ്ങളും മറ്റും ചൂടുള്ള സമയങ്ങളിൽ ഇവിടെ എത്തിക്കുന്നത്. തണുപ്പ് കൂടുന്ന സമയങ്ങളില്‍ ആശ്രമത്തിലെ സന്യാസികൾ ഉൾപ്പെടെയുള്ളവർ താഴ്പരയിലേക്ക് പോവുകയും തണുപ്പ് കഴിയുമ്പോൾ തിരിച്ച് വരുകയുമാണ് ചെയ്യുന്നത്.

PC:wikipedia

ഗുഹയെ ചുറ്റിയുള്ള ആശ്രമം

ഗുഹയെ ചുറ്റിയുള്ള ആശ്രമം

പ്രകൃതി ദത്തമായ ഒരു ഗുഹയ്ക്ക് ചുറ്റുമായാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. പുരാതന കാല ംമുതൽ തന്നെ ഇവിടം പ്രാർഥനയയ്ക്കും ധ്യാനത്തിനും വിദ്യാഭ്യാസത്തിനും ഒക്കെയുള്ള ഒരു ഇടമായിരുന്നു. മറ്റൊന്നിൻറെയും ശല്യമില്ലാതെ ധ്യാനിക്കുവാൻ ഈ ആശ്രമം സന്യാസികള സഹായിച്ചിരുന്നു. ഏകദേശം 2550 വർഷങ്ങള്‍ക്കു മുൻപു തന്നെ ഇവിടെ സന്യാസികളും മറ്റും എത്തിയിരുന്നതായി തെളിവുകളുണ്ട്.

PC:hamon jp

ഹെമിസ് ആശ്രമം

ഹെമിസ് ആശ്രമം

ലേയിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹെമിസ് ആശ്രമത്തെക്കുറിച്ച് പറയാതെ ലഡാക്കിലെ ആശ്രമങ്ങളുടെ കഥ പൂർണ്ണമാവില്ല. ബുദ്ധ മതത്തിലെ ദ്രുഗ്‌പാ വംശക്കാരുടെ ആരാധനാലയമാണിത്. യേസുക്രിസ്തു കുരിശു മരണത്തിൽ നിന്നും രക്ഷപെട്ട് ഈ ആശ്രമത്തിലെത്തി എത്തിയെന്നു പറയുന്ന ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. 11-ാം നൂറ്റാണ്ടിലാണ് ഈ ആശ്രമം നിലവിൽ വന്നത്. ഹെമിസ് ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹെമിസ്‍ ഉത്സവം എല്ലാ വർഷവും ജൂലൈ ആദ്യമാണ് ആഘോഷിക്കുന്നത്.

PC:Michael Douglas Bramwell

 റാങ്ടം മോണാസ്ട്രി

റാങ്ടം മോണാസ്ട്രി

ല‍ഡാക്കിലെ സുറു വാലിയില്‌ സമുദ്ര നിരപ്പിൽ നിന്നും 4031 മീറ്റർ ഉയരത്തിലാണ് റാങ്ടം മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. 200 വർഷങ്ങൾക്കു മുന്‍പേ നിർമ്മിക്കപ്പെട്ട ഈ ആശ്രമം സുറു വാലിയിലാണ് ഉള്ളതെങ്കിലും സൻസ്കാർ വാലിയുടെ ഭാഗമാണ്.

PC:Narender9

Read more about: ladakh leh kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more