Search
  • Follow NativePlanet
Share
» »ചുട്ടുപൊള്ളി ഡൽഹി; നരേലയിലെ മുങ്കേഷ്പൂരിൽ 50 ഡിഗ്രി സെൽഷ്യസ്,ഡൽഹിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ

ചുട്ടുപൊള്ളി ഡൽഹി; നരേലയിലെ മുങ്കേഷ്പൂരിൽ 50 ഡിഗ്രി സെൽഷ്യസ്,ഡൽഹിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ

ചുട്ടുപൊള്ളുകയാണ് ഡല്‍ഹി. കത്തിയുരുകുന്ന ചൂടാണ് നഗരത്തിലെങ്ങും. പുറത്തിറങ്ങാൻ വയ്യ. അകത്തിരിക്കാമെന്ന് വെച്ചാൽ അവിടെയും ചൂട്. ഒരു തരത്തിലും രക്ഷയില്ലാത്ത വിധത്തിൽ കത്തിക്കയറുന്ന ചൂടിൽ ഡൽഹിയിൽ ജീവിക്കുക എന്നതു തന്നെ ഒരു സാഹസികതയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉഷ്ണതരംഗ സാഹചര്യവും തലസ്ഥാനത്ത് നിലനില്‍ക്കുന്നു.

ഇപ്പോഴിതാ, റിപ്പോർട്ടുകൾ അനുസരിച്ച് , കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനമാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 45.8 ഡിഗ്രി സെൽഷ്യസ് ആണ്
അതേസമയം ഡൽഹിയിലെ മൂന്ന് കാലാവസ്ഥാ സ്‌റ്റേഷനുകളിലെങ്കിലും 49 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിലും ഉയർന്ന താപനില രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഐഎംഡി) കണക്കനുസരിച്ച്, സഫ്ദർജംഗിൽ അവസാനമായി ഉയർന്ന കൂടിയ താപനില രേഖപ്പെടുത്തിയത് 2020 ൽ ആയിരുന്നു. 46 ഡിഗ്രി സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്.

Delhi Recorded Hottest May day In Four Years Hottest Places In Delhi

ഐഎംഡിയുടെ കണക്കനുസരിച്ച് മുംഗേഷ്പൂരിലും നരേലയിലും 49.9 ഡിഗ്രിയും നജഫ്ഗഢിൽ 49.8 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണിത്. 2022 മുതൽ ലഭ്യമായ ഡാറ്റ അനുസരിച്ച് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണിത്.

കൂടാതെ, ചൊവ്വാഴ്ച സൗത്ത് ഡൽഹിയിലെ അയാ നഗറിലും മറ്റൊന്ന് ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള റിഡ്ജിലും - ഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുടെ മുൻ റെക്കോർഡുകളും തകർന്നു. ചൊവ്വാഴ്ച അയാ നഗറിൽ 47.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണ്. 1988 മെയ് മാസത്തിൽ ഈ സ്റ്റേഷനിൽ രേഖപ്പെടുത്തിയ 47.4 ഡിഗ്രി റെക്കോഡാണ് ഇത് മറികടന്നത്.
അതേസമയം ചൊവ്വാഴ്ച റിഡ്ജിൽ, പരമാവധി താപനില 47.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് 2022 മെയ് മാസത്തിൽ സ്റ്റേഷനിൽ രേഖപ്പെടുത്തിയ 47.2 ഡിഗ്രി റെക്കോർഡിനെ മറികടന്നു.

ഡൽഹിയിൽ മാത്രമല്ല, ഉത്തരേന്ത്യയിലെ പല ഇടങ്ങളിലും കനത്ത ചൂടാണ്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്ന്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ചുരുവിലാണ്- 50.5 ഡിഗ്രി സെൽഷ്യസ് ആണിവിടെ. ഹരിയാനയിലെ സിർസയിൽ 50.3 ഡിഗ്രി സെൽഷ്യസാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi weather update heatwave
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+