സഞ്ചാരികൾ ഹൃദയത്തിലേറ്റിയ നാടുകൾ ഒരുപാടുണ്ട്. എന്നാൽ ഒരു നാടിനെ മുഴുവനായി സഞ്ചാരികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് നമ്മുടെ ഇന്ത്യ തന്നെയാണ്. കേരളം മുതൽ കാശ്മീർ വരെ നീണ്ടു കിടക്കുന്ന പച്ചപ്പും വൈവിധ്യങ്ങളും മാത്രമല്ല, കാഴ്ചകളും പ്രകൃതിയും ആളുകളുടെ പെരുമാറ്റങ്ങളും ജീവിത നിലവാരങ്ങളും വരെ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.
യുകെ ആസ്ഥാനമായ ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യൂറോ മോണിറ്റര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേറ്റ്സിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യം ഇന്ത്യയാണ്. ആതിഥ്യ മര്യാദയിലൂടെ ഇവിടുത്തെ നഗരങ്ങൾ സഞ്ചാരികളുടെ ഹൃദയത്തിലാണ് കയറിപ്പറ്റിയിരിക്കുന്നത്. സാംസ്കാരിക പൗതൃകം മാത്രമല്ല, വ്യത്യസ്തങ്ങളായ ആസ്വാദനങ്ങളും കുറഞ്ഞ ചിലവും സഞ്ചാരികൾക്ക് നമ്മുടെ നാടിനെ പ്രിയപ്പെട്ടതാക്കുന്നു.
ലോകത്തിലെ 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണമാണ് ഇന്ത്യയിൽ നിന്നുള്ളത്. കഴിഞ്ഞ വർഷവും പട്ടികയിൽ ഉണ്ടായിരുന്ന നഗരങ്ങൾ തന്നെയാണ് ഇത്തവണയുമുള്ളതെങ്കിലും റാങ്കിൽ കുറച്ച്കൂടി മുകളിലെത്തിയിട്ടുണ്ട്. 2019 ലെ ആദ്യത്തെ ആറു മാസങ്ങളിലായി ശേഖരിച്ച കണക്ക് അനുസരിച്ചാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്...
നൂറിലേഴിന്‍റെ കഥ ഇങ്ങനെ
ബാംഗോക്ക്, ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ, തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റു പ്രധാന നഗരങ്ങൾ. വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളുടെ കണക്കനുസരിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
പതിനൊന്നിൽ നിന്നും എട്ടിലെത്തി ഡെൽഹി
ഒരുകോടി 20 ലക്ഷം പേർ സന്ദർശിച്ച മുംബൈ
26-ാം സ്ഥാനത്ത് ആഗ്ര
വളർച്ചയുമായി ബാംഗ്ലൂരും ചെന്നൈയും
34 ൽ എത്തിയ ജയ്പൂർ



Click it and Unblock the Notifications



















