Search
  • Follow NativePlanet
Share
» »പുതിയ രണ്ട് ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ കൂടി;പര്യവേക്ഷണം ചെയ്യാം അരുണാചലിന്‍റെ പുതിയ കാഴ്ചകള്‍

പുതിയ രണ്ട് ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ കൂടി;പര്യവേക്ഷണം ചെയ്യാം അരുണാചലിന്‍റെ പുതിയ കാഴ്ചകള്‍

അരുണാചലിന്‍റെ വ്യത്യസ്തത പര്യവേക്ഷണം ചെയ്യുവാനെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ നല്കുന്നതിനായി രണ്ട് പുതിയ ടൂറിസ്റ്റ് സർക്യൂട്ടുകൾ ആരംഭിക്കാൻ തീരുമാനിച്ചു.

അരുണാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യുവാന്‍ കാത്തിരിക്കുന്ന ഒരു യാത്രികനാണോ നിങ്ങള്‍? എങ്കിലിതാ മലകളും കുന്നകളും കണ്ട് ഉദയസൂര്യന്‍റെ നാട് പരിചയപ്പെടുവാന്‍ ഇതിലും യോജിച്ച ഒരു സമയം വരുവാനില്ല. അരുണാചലിന്‍റെ വ്യത്യസ്തത പര്യവേക്ഷണം ചെയ്യുവാനെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ നല്കുന്നതിനായി രണ്ട് പുതിയ ടൂറിസ്റ്റ് സർക്യൂട്ടുകൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

Arunachal Pradesh
PC:Mayur More

ആദ്യ സര്‍ക്യൂട്ട് തിരാപ് ജില്ലയിലാണ്. ദിബ്രുഗഡ് - ദിയോമാലി - ഹുകഞ്ചുരി - ഖോൻസ എന്നിങ്ങനെയാണിത് പോകുന്നത്. രണ്ടാമത്തെ സര്‍ക്യൂട്ട് ലോംഗ്ഡിംഗ് ജില്ലയിലെ ദിബ്രുഗഡ് - കനുബാരി - ലോംഗ്ഡിംഗ് ആണ്.

അധികം പര്യവേക്ഷണം ചെയ്യപ്പാടാത്ത രണ്ട് രണ്ട് സര്‍ക്യൂട്ടുകളും അരുണാചല്‍ പ്രദേശിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യാത്ര ചെയ്ത് പുതിയ ഇടങ്ങള്‍ കണ്ടെത്തുന്നതിനു പുറമേ ഒരു പ്രദേശത്തെ ആഴത്തില്‍ അനുഭവിച്ചറിയുവാന്‍ ഇത് സഹായിക്കും. ഇവിടുത്തെ പ്രസിദ്ധമായ മറഞ്ഞിരിക്കുന്ന സംസ്കാരങ്ങളും പാചകരീതികളും ഉത്സവങ്ങളും ഒരിക്കല്‍ പുറംലോകം അറിഞ്ഞാല്‍ വീണ്ടും തേടിയെത്തുവാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ , ഒരിക്കലെത്തിയാല്‍ അധികം ബുദ്ധിമുട്ടില്ലാതെ പര്യവേക്ഷണം ചെയ്യുവാന്‍ കഴിയുന്ന ഇടങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പരിചയപ്പെടുത്തി നല്കുക എന്നത് മാത്രമാണ് ഈ സര്‍ക്യൂട്ടുകള്‍ക്ക് ആവശ്യമായിട്ടുള്ളത്.

arunachal

ഇന്ത്യയിലെ ഏറ്റവും കുറവ് പര്യവേക്ഷണം നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്ന് എന്ന നിലയിൽ, നിരവധി സാധ്യതകളാണ് ഈ സര്‍ക്യൂട്ടുകള്‍ മുന്നോട്ട് വയ്ക്കുക. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുവാന്‍ പോകുന്ന വര്‍ധനവ് മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും ഇത് പ്രാദേശിക കരകൗശല തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും മുന്നേറ്റത്തിലെത്തിക്കുകയും സംസ്ഥാനത്തിന്റെ സാംസ്കാരിക സമ്പന്നമായ പൈതൃകത്തെ ഉയർത്തിക്കാട്ടാനും സഹായിക്കും.

arunachal Pradesh

PC:Sohan Rayguru

കേന്ദ്രസർക്കാർ പരിശോധിച്ചതിന് ശേഷമാണ് അരുണാചൽ പ്രദേശിൽ രണ്ട് പുതിയ ടൂറിസ്റ്റ് റൂട്ടുകൾ തുറക്കാനുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരത്തിന് അനുമതി നൽകിയിട്ടുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി സൗഹൃദ ടൂറിസവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനും അരുണാചൽ പ്രദേശ് സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

ഇതോടൊപ്പം അരുണാല്‍ പ്രദേശിന്‍റെ ആദ്യ വിമാനത്താവളം കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിനോദസഞ്ചാരരംഗത്ത് വലിയ രീതിയുള്ള മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര സഞ്ചാരികള്‍ക്കും അന്താരാഷ്ട്ര സഞ്ചാരികള്‍ക്കും ഉരുപോലെ പ്രയോജനപ്രദമാകുന്ന സംസ്ഥാനത്ത‌െ ആദ്യ വിമാനത്താവളമായ ഹൊലോംഗി എയര്‍പോര്‍ട്ട് ഓഗസ്റ്റ് 15ന് രാജ്യത്തിന് സമര്‍പ്പിക്കും, ഹോളോംഗി വിമാനത്താവളം വരുന്നതോടെ വളരെ എളുപ്പത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തല്സഥാനമായ ഇറ്റാനഗറില്‍ എത്തിച്ചേരുവാനും അവിടുന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുവാനും സാധിക്കും. ഇറ്റാനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പുതിയ വിമാനത്താവളം.

ഇനി അരുണാചലിലേക്ക് നേരിട്ട് 'പറക്കാം'; ആദ്യ വിമാനത്താവളം ഓഗസ്റ്റ് 15 ന് തുറക്കുംഇനി അരുണാചലിലേക്ക് നേരിട്ട് 'പറക്കാം'; ആദ്യ വിമാനത്താവളം ഓഗസ്റ്റ് 15 ന് തുറക്കും

സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍

Read more about: arunachal pradesh travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X