Search
  • Follow NativePlanet
Share
» »ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്

ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്

ക്രിസ്മസ്, പുതുവർഷ സമയത്ത് അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകള് ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ.

ക്രിസ്മസ്, പുതുവർഷ സമയത്ത് അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകള് ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഈ സമയത്തെ യാത്രാക്ലേശം കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ഉൾപ്പെടെയുള്ള ഡിവിഷനുകൾ ആണ് വിവിധ സ്ഥലങ്ങളിലേക്കുള്ള സ്പെഷ്യൽ സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണ റെയിൽവേ കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിനുകളും സൗത്ത് വെസ്റ്റേൺ റെയിൽവേ എട്ടു പ്രത്യേക സർവീസുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേ 4 ഉം സൗത്ത് സെൻട്രൽ റെയിൽവേ 22 ഉം സർവീസുകൾ ക്രിസ്മസ് ന്യൂ ഇയർ സീസണിൽ നടത്തും. ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയാണ് സർവീസുകള് ലഭ്യമാകുന്നത്. ഈ സർവീസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റുകൾക്ക് സീസൺ കാരണം ഉയർന്ന നിരക്കും റെയിൽവേ ഈടാക്കുന്നുണ്ട്.

 Indian Railway Christmas And New Year special train list

PC:Prakash Sahoo/ Unsplash

എറണാകുളം-ചെന്നൈ, എറണാകുളം- താംബരം, എറണാകുളം- വേളാങ്കണ്ണി, കൊല്ലം- ചെന്നൈ എഗ്മോർ റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകള്‍ നടത്തുന്നത്.

ദക്ഷിണ റെയിൽവേയുടെ പ്രത്യേക സർവീസുകൾ
ഡിസംബർ 22ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ചെന്നൈയിലേക്ക് (06046)
ഡിസംബർ 23ന് ചെന്നൈ എഗ്മോർ- കൊല്ലം (06023),ചെന്നൈ- എറണാകുളം ജംഗ്ഷൻ (06045)
ഡിസംബർ 24ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി (06035),
ഡിസംബർ 25ന് കൊല്ലം- ചെന്നൈ എഗ്മോർ (06064), വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ (06036),
ഡിസംബർ 26-ന് ചെന്നൈ എഗ്മോർ- കൊല്ലം (06065), എറണാകുളം ജംഗ്ഷൻ- താംബരം (06068),
ഡിസംബർ 27-ന് താംബരം- എറണാകുളം ജംഗ്ഷൻ (06067), കൊല്ലം- ചെന്നൈ എഗ്മോർ (06066),
28-ന് ചെന്നൈ എഗ്മോർ- കൊല്ലം (06061),
29-ന് കൊല്ലം- ചെന്നൈ എഗ്മോർ (06062),
30-ന് ചെന്നൈ എഗ്മോർ- കൊല്ലം (06063), ,
31-ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി (06035),
ജനുവരി 1ന് കൊല്ലം- ചെന്നൈ- എഗ്മോർ (06064), ,വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ (06036),
ജനുവരി 2ന് എറണാകുളം ജംഗ്ഷൻ- താംബരം (06068) എന്നിങ്ങനെയാണ് സർവീസുകൾ.

 Indian Railway Christmas And New Year special train list

PC:Gautam Ramuvel/ Unsplash

4,000 കിമീ.. വാരണാസിയിൽ നിന്നു ധാക്ക വഴി അസമിലേക്ക്.. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര ജനുവരിയിൽ4,000 കിമീ.. വാരണാസിയിൽ നിന്നു ധാക്ക വഴി അസമിലേക്ക്.. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര ജനുവരിയിൽ

നേരത്തെ, ക്രിസ്മസ് അവധിക്കായി വിദ്യാർത്ഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിലെത്തുവാൻ ടിക്കറ്റ് ലഭിക്കാതെ വലഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്മസ് പുതുവർഷ സീസണിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.

നേരത്തെ, കൊങ്കൺ റെയിൽവേയും ക്രിസ്മസ്, ന്യൂ ഇയർ വിന്‍ർ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിരുന്നു. 01453 ലോകമാന്യ തിലക് (ടി)- മംഗളൂരു ജന. പ്രത്യേക (പ്രതിവാരം) 2022 ഡിസംബർ 9 മുതൽ 2023 ജനുവരി 6 വരെ എല്ലാ വെള്ളിയാഴ്ചകളിലും 22:15 (രാത്രി 10:15ന്) ലോകമാന്യ തിലകിൽ നിന്ന് (ടി) പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 17:05 ന് (5:05 pm) മംഗലാപുരത്ത് എത്തിച്ചേരും.

ട്രെയിൻ നമ്പർ 01454 മംഗളൂരു ജന. ലോകമാന്യ തിലക് (ടി) സ്‌പെഷ്യൽ (പ്രതിവാരം) മംഗളൂരു ജംങ്ഷനിൽ നിന്നു 2022 ഡിസംബർ 10 മുതൽ 2023 ഡിസംബർ 7 വരെ എല്ലാ ശനിയാഴ്ചകളിലും 18:45 ന് (വൈകുന്നേരം 6:45) പുറപ്പെട്ട് അടുത്ത ദിവസം 14:25 മണിക്കൂർ (2:25 pm) ന് ലോകമാന്യ തിലകിൽ (T) എത്തിച്ചേരും.

ട്രെയിൻ നമ്പർ 01455/01456 ലോകമാന്യ തിലക് (ടി) മഡ്ഗാവ് ജന. ലോകമാന്യ തിലക് (ടി) സ്പെഷ്യൽ (പ്രതിവാരം): ട്രെയിൻ നമ്പർ. 01455 ലോകമാന്യ തിലക് (ടി)- മഡ്ഗാവ് ജംങ്ഷൻ പ്രത്യേക ട്രെയിൻ (പ്രതിവാരം) 2023 ജനുവരി 1, ഞായറാഴ്ച, 22:15 (രാത്രി 10:15) ലോകമാന്യ തിലകിൽ നിന്ന് (ടി) പുറപ്പെട്ട് പിറ്റേദിവസം രാവില 10:30ന് മഡ്ഗാവിൽ എത്തും. ട്രെയിൻ നമ്പർ. 01455 ലോകമാന്യ തിലക് (ടി)- മഡ്ഗാവ് ജങ്ഷൻ പ്രത്യേക (പ്രതിവാരം) ട്രെയിൻ 2023 ജനുവരി 1, ഞായറാഴ്ച, 22:15ന് (രാത്രി 10:15) ട്രെയിൻ പുറപ്പെട്ട് അടുത്ത ദിവസം 10:30 ന് മഡ്‌ഗാവ് ജംങ്ഷനിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 01456 മഡ്ഗാവ് ജങ്ഷൻ. -ലോകമാന്യ തിലക് (ടി) സ്‌പെഷ്യൽ (വീക്ക്‌ലി) മഡ്‌ഗാവ് ജംങ്ഷനിൽ നിന്ന് 2023 ജനുവരി 2, തിങ്കളാഴ്ച 11:30ന് പുറപ്പെടും. ട്രെയിൻ അതേ ദിവസം 23:45 മണിക്കൂറിന് ( രാത്രി 11:45) ലോകമാന്യ തിലകിൽ (ടി) എത്തിച്ചേരും

ക്രിസ്മസ്-ന്യൂ ഇയർ തിരക്ക്, പ്രത്യേക ട്രെയിൻ സർവീസുമായി കൊങ്കൺ റെയിൽവേക്രിസ്മസ്-ന്യൂ ഇയർ തിരക്ക്, പ്രത്യേക ട്രെയിൻ സർവീസുമായി കൊങ്കൺ റെയിൽവേ

ക്രിസ്മസ്, പുതുവർഷം- അധിക അന്തർസംസ്ഥാന ബസ് സർവീസുകളുമായി കെഎസ്ആര്‍ടിസി; സമയക്രമം ഇങ്ങനെക്രിസ്മസ്, പുതുവർഷം- അധിക അന്തർസംസ്ഥാന ബസ് സർവീസുകളുമായി കെഎസ്ആര്‍ടിസി; സമയക്രമം ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X