Search
  • Follow NativePlanet
Share
» »ആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രിൽ 14 വരെ നിർത്തലാക്കി

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രിൽ 14 വരെ നിർത്തലാക്കി

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഏപ്രില്‍ 14 വരെ നിർത്തിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഓരോ ദിവസവും രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഏപ്രില്‍ 14 വരെ നിർത്തിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എല്ലാ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളും ഏപ്രിൽ 14 വരെ നിർത്തിവയ്ക്കുമെന്ന് ഡിജിസിഎ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്. അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങൾ മാർച്ച് 29 വരെയും എല്ലാ ആഭ്യന്തര വിമാന സർവീസുകളും മാർച്ച് 31 വരെയും നിർത്തിവയ്ക്കുമെന്ന് ഡി.ജി.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.

Coronavirus: All Domestic Flights Remain Suspended Till April 14, Says DGCA

ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത, ഷെഡ്യൂൾ ചെയ്തതും ചെയ്യാത്തുമായ സ്വകാര്യ വിമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആഭ്യന്തര വിമാന സർവ്വീസുകൾക്കും വിലക്ക് ബാധകമാണ്.
ഈ നിയന്ത്രണം അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകൾക്കും ഡി‌ജി‌സി‌എ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

2020 ഏപ്രിൽ 14 വരെ എയർ ഇന്ത്യയുടെ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളും നിർത്തിവെച്ചതായി എയർ ഇന്ത്യ വക്താവ് ട്വീറ്റ് ചെയ്തിരുന്നു.
ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളെല്ലാം ഏപ്രിൽ 14 വരെ നിർത്തിവയ്ക്കുമെന്ന് ബജറ്റ് കാരിയറായ ഗോ എയറും അറിയിച്ചു.
ഇന്ത്യൻ റെയില്‍വേ ഇതിനോടകം തന്നെ ചരക്ക്, അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർവ്വീസുകളെല്ലാം നിർത്തിവെച്ചിരുന്നു. കൂടാതെ വൈറസ് വ്യാപനം തടയുവാനായി മെട്രോ സർവ്വീസുകൾ, അന്തർസംസ്ഥാന ബസ് സര്‍വ്വീസുകള്‍ എന്നിവയെല്ലാം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യ കൂടാതെ ലോകത്തിലെ മിക്ക രാജ്യങ്ങളും വിദേശ വിമാന സർവ്വീസുകൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസിടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസി

ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!

Read more about: travel news corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X