Search
  • Follow NativePlanet
Share
» » അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി ഡിജിസിഎ

അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി ഡിജിസിഎ

രണ്ടാം കൊവിഡ് തരംഗത്തിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാ ര്‍. ജൂണ് 30 വരെ യാത്രാ വിലക്ക് നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്കാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ ചരക്കു വിമാനങ്ങള്‍ക്കും നേരത്തെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും ട്രാവല്‍ ബബിള്‍ കരാര്‍ പ്രകാരം അനുവദിച്ചിരിക്കുന്ന വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.

flight service

ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകൾ 2021 ജൂൺ 30 ന് രാത്രി 11.59 വരെ നീട്ടിക്കൊണ്ടാണ് ഡി‌ജി‌സി‌എ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ തടസ്സമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ഒപ്പുവെച്ച ഉഭയകക്ഷി എയർ ബബിൾ കരാറുകൾ പ്രകാരം വിവിധ അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തിക്കുന്നു.

യമുന ഒഴുകിത്തുടങ്ങുന്ന യമുനോത്രി!! മുങ്ങി നിവരുന്നവര്‍ക്ക് സമ്മാനം വേദനയില്ലാത്ത മരണംയമുന ഒഴുകിത്തുടങ്ങുന്ന യമുനോത്രി!! മുങ്ങി നിവരുന്നവര്‍ക്ക് സമ്മാനം വേദനയില്ലാത്ത മരണം

നിലവിൽ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഭൂട്ടാൻ, കെനിയ, നേപ്പാൾ, മാലിദ്വീപ്, റുവാണ്ട, ഉക്രെയ്ൻ, കുവൈറ്റ്, ഉസ്ബെക്കിസ്ഥാൻ, ജർമ്മനി, നൈജീരിയ, ഫ്രാൻസ് എന്നിവയുൾപ്പെടെ 27 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എയര്‍ ബബ്ബിള്‍ അല്ലെങ്കില്‍ എയര്‍ ബ്രിഡ്ജ് സംവിധാനം അനുസരിച്ച് എയര്‍ ബബിള്‍ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ മാത്രമായിരിക്കും യാത്ര അനുമതി ഉണ്ടായിരിക്കുക.

ഭൂമിയെയും സ്വര്‍ഗ്ഗത്തെയും പ്രതിനിധീകരിക്കുന്ന സ്വര്‍ഗ്ഗീയ ക്ഷേത്രം..ഭൂമിയെയും സ്വര്‍ഗ്ഗത്തെയും പ്രതിനിധീകരിക്കുന്ന സ്വര്‍ഗ്ഗീയ ക്ഷേത്രം..

സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X