കോഴിക്കോട് ജില്ലയിലെ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കക്കയം, കരിയാത്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിനോദസഞ്ചാരികലുടെ പ്രവേശനം നിർത്തിവെച്ചിരിക്കുന്നത്. കെ എസ് ഇ ബിയുടെ കക്കയം ഹൈഡല്‍ ടൂറിസം സെന്‍റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്‍റര്‍, ടൂറിസം മാനേജ് മെന്റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവയാണ് അടച്ചത്.
ഇത് കൂടാതെ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്‍റർ തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുമെന്നും വിനോദ സഞ്ചാരികളുടെ പ്രവേശനം പൂർണ്ണമായു നിർത്തിവെച്ചിരിക്കുകയാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

അതൊടൊപ്പം കനത്ത മഴ തുടരുന്നതിനാൽ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികളുടെ പ്രവേശനവും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത മഴയുമായി ബന്ധപ്പെട്ട അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം
ഇടുക്കിയിൽ ജൂൺ 25 മുതൽ രാത്രി യാത്രാ നിരോധനം പ്രാബല്യത്തിൽ വന്നു. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം.മണ്ണിടിച്ചിൽ, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളകെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ കുറിപ്പില് അറിയിച്ചു.
കേരള മഴ മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ബുധനാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടാണുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സീസണിലെ ഏറ്റവും കൂടിയ മഴ
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ സംസ്ഥാനത്ത് ലഭിച്ചത് ഈ സീസണിലെ ഏറ്റവും കൂടിയ മഴയെന്ന് റിപ്പോർട്ട്. ശരാശരി 69.9 മി മീ മഴയാണ് ലഭിച്ചത്. 199 മി.മീ മഴ ലഭിച്ച കോട്ടയം കിടങ്ങൂരിലാണ് കൂടുതല്‍ മഴ പെയ്തത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











