Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും കരുത്തന്‍ പാസ്പോര്‍ട്ടായി ജപ്പാന്‍, ഇന്ത്യയുടെ സ്ഥാനം എവിടെയെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും കരുത്തന്‍ പാസ്പോര്‍ട്ടായി ജപ്പാന്‍, ഇന്ത്യയുടെ സ്ഥാനം എവിടെയെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ആയി ജപ്പാന്‍ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ആയി ജപ്പാന്‍ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാന്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുള്ള രാജ്യമായി മാറുന്നത്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2022 പുറത്തുവിട്ട പട്ടികയില്‍ സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

193 രാജ്യങ്ങളിലേക്ക്

193 രാജ്യങ്ങളിലേക്ക്

ജാപ്പനീസ് പാസ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളിലേക്ക് ത‌ടസ്സങ്ങളും ബുദ്ധിമുട്ടുകളുമില്ലാതെ പ്രവേശിക്കുവാന്‍ സാധിക്കും. അതേസമയം സിംഗപ്പൂർ, ദക്ഷിണ കൊറിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കാണ് തട‌സ്സരഹിതമായ പ്രവേശനം സാധ്യമാകുന്നത്. ഇമിഗ്രേഷൻ കൺസൾട്ടൻസി ആയ ഹെൻലി ആൻഡ് പാർട്ണേഴ്സ് ആണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

PC:Muttley

ഇന്ത്യയുടെ സ്ഥാനം

ഇന്ത്യയുടെ സ്ഥാനം

ലോകത്തിലെ കരുത്തരായ പാസ്പോര്‍ട്ടുകളില്‍ 87-ാം സ്ഥാനമണ് ഇന്ത്യയ്ക്ക് നേടുവാന്‍ സാധിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 60 രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാകും. 2020 ല്‍ കൊറോണയെ തുടര്‍ന്ന് ഇന്ത്യ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചത് ഇന്ത്യയുടെ റാങ്ക് ഉയരുവാന്‍ സഹായകമായി.

 ആദ്യ പത്ത് രാജ്യങ്ങള്‍

ആദ്യ പത്ത് രാജ്യങ്ങള്‍

1. ജപ്പാൻ (193 ലക്ഷ്യസ്ഥാനങ്ങൾ)
2. സിംഗപ്പൂർ, ദക്ഷിണ കൊറിയ (192 ലക്ഷ്യസ്ഥാനങ്ങൾ)
3. ജർമ്മനി, സ്പെയിൻ (190 ലക്ഷ്യസ്ഥാനങ്ങൾ)
4. ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ് (189 ലക്ഷ്യസ്ഥാനങ്ങൾ)
5. ഓസ്ട്രിയ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്വീഡൻ (188 ലക്ഷ്യസ്ഥാനങ്ങൾ)
6. ഫ്രാൻസ്, അയർലൻഡ്, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം (187 ലക്ഷ്യസ്ഥാനങ്ങൾ)
7. ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് (186 ലക്ഷ്യസ്ഥാനങ്ങൾ)
8. ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട (185 ലക്ഷ്യസ്ഥാനങ്ങൾ)
9. ഹംഗറി (183 ലക്ഷ്യസ്ഥാനങ്ങൾ)
10. ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ (182 ലക്ഷ്യസ്ഥാനങ്ങൾ)

അവസാന പത്ത് രാജ്യങ്ങള്‍

അവസാന പത്ത് രാജ്യങ്ങള്‍

105. ഉത്തര കൊറിയ (40 ലക്ഷ്യസ്ഥാനങ്ങൾ)
106. നേപ്പാൾ, പലസ്തീൻ പ്രദേശം (38 ലക്ഷ്യസ്ഥാനങ്ങൾ)
107. സൊമാലിയ (35 ലക്ഷ്യസ്ഥാനങ്ങൾ)
108. യെമൻ (34 ലക്ഷ്യസ്ഥാനങ്ങൾ)
109. പാകിസ്ഥാൻ (32 ലക്ഷ്യസ്ഥാനങ്ങൾ)
110. സിറിയ (30 ലക്ഷ്യസ്ഥാനങ്ങൾ)
111. ഇറാഖ് (29 ലക്ഷ്യസ്ഥാനങ്ങൾ)
112. അഫ്ഗാനിസ്ഥാൻ (27 ലക്ഷ്യസ്ഥാനങ്ങൾ)
എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനമെത്തിയ പത്ത് രാജ്യങ്ങള്‍

മറ്റ് പ്രധാന രാജ്യങ്ങളുടെ സ്ഥാനം

മറ്റ് പ്രധാന രാജ്യങ്ങളുടെ സ്ഥാനം

ലോകത്തിലെ നിര്‍ണ്ണായക ശക്തികളായ റഷ്യയുടെയും ചൈനയുടെയും സ്ഥാനം പിന്നിലായാണ്. 50-ാം സ്ഥാനത്തുള്ള റഷ്യന്‍ പാസ്പോര്‍‌ട്ട് 119 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നു.. 69-ാം സ്ഥാനം നേടിയ ചൈനയു‌ടെ പാസ്പോര്‍ട്ട് 80 രാജ്യങ്ങളിലേക്കാണ് എളുപ്പത്തില്‍ പ്രവേശനം നല്കുന്നത്. പട്ടികയില്‍ ഏറ്റവും പിന്നിലെത്തിയത് അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ടാണ്. വെറും 27 രാജ്യങ്ങളിലേക്കാണ് അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാകൂ.

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാംപാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ്- 2022‌

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ്- 2022‌

പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുൻകൂർ വിസയില്ലാതെ എത്തിച്ചേരുവാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടിനെ വിലയിരുത്തി റാങ്കിങ് നടത്തുന്ന സിസ്റ്റമാണ് . ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഇതിലേക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്.

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

സ്ഥിരം യാത്ര ചെയ്യുന്ന ആളാണോ? എങ്കിൽ വേണം ജംബോ പാസ്പോർട്ട്സ്ഥിരം യാത്ര ചെയ്യുന്ന ആളാണോ? എങ്കിൽ വേണം ജംബോ പാസ്പോർട്ട്

Read more about: passport travel news world india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X