Search
  • Follow NativePlanet
Share
» » ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ്, യുകെ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ്, യുകെ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകദേഭം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാലാണിത്. പുതിയ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബര്‍ 22 മുതല്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ വരും.

flight service

യുകെയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഡിസംബർ 31 രാത്രി 11:59 വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ആരംഭിക്കുന്നതിനുള്ള ഈ സസ്‌പെൻഷൻ ഡിസംബർ 22 രാത്രി 11.59 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബര്‍ 22 രാത്രി 23:59 വരെ യുകെയില്‍ നിന്നും ട്രാന്‍സിറ്റ് ഫ്ലൈറ്റുകളില്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനത്താവളങ്ങളിൽ എത്തുമ്പോൾ നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രാലയം അറിയിച്ചു.

പുതിയ വൈറസ് രാജ്യത്തിന് അപകടമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയതിനു ശേഷം നിരവധി രാജ്യങ്ങളാണ് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തിയത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാന്റ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ബെൽജിയം, ഇസ്രായേൽ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യ്ക്ക് പുറമേ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ്ക്ക് പുറമേ, സൗദി അറേബ്യ, കാനഡ, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തിയിട്ടുണ്ട്.

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

Read more about: travel news corona virus world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X