Search
  • Follow NativePlanet
Share
» »പുഖ്രായൻ ട്രെയിൻ പാളം തെറ്റിയപ്പോൾ മരണമടഞ്ഞത് 150 പേർ..നാടിനെ ഞെട്ടിച്ച ട്രെയിൻ അപകടങ്ങൾ

പുഖ്രായൻ ട്രെയിൻ പാളം തെറ്റിയപ്പോൾ മരണമടഞ്ഞത് 150 പേർ..നാടിനെ ഞെട്ടിച്ച ട്രെയിൻ അപകടങ്ങൾ

ഇന്ത്യയിലെ ഏറ്റവും ജനകീയമായ യാത്രാ മാര്‍ഗ്ഗമാണ് ട്രെയിൻ യാത്രകൾ. കുറഞ്ഞ ചിലവും രാജ്യത്തിന്റെ മിക്ക ഗ്രാമങ്ങള്‍ വഴിയുള്ള സർവീസും ക്ഷീണമില്ലാത്ത യാത്രയുമാണ് കൂടുതൽ ആളുകളെയും ട്രെയിൻ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ട്രെയിൻ യാത്രകൾ അപകടകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പാളം തെറ്റുന്നതും ട്രെയനുകള് തമ്മില്‍ കൂട്ടിയിടിക്കുന്നതുമല്ലാം ട്രെയിൻ അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ (2012-2022) സംഭവിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിൻ അപകടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

ഹംപി എക്‌സ്‌പ്രസ് അപകടം 2012

ഹംപി എക്‌സ്‌പ്രസ് അപകടം 2012

2012 സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നായിരുന്നു ഹുബ്ലി-ബാംഗ്ലൂർ ഹംപി എക്‌സ്പ്രസിനുണ്ടായ അപകടം. 2012 മെയ് 22 ന് ആന്ധ്രാപ്രദേശിൽ പെനുകോണ്ട റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അതോടെ നാല് ബോഗികൾ പാളം തെറ്റുകയും അതിലൊരു ബോഗി തീ പിടിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 25 യാത്രക്കാർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

തമിഴ്നാട് എക്സ്പ്രസ് തീപിടുത്തം 2012

തമിഴ്നാട് എക്സ്പ്രസ് തീപിടുത്തം 2012

2012 ജൂലൈ 30 ന് ഉണ്ടായ തമിഴ്നാട് എക്സ്പ്രസ് തീപിടുത്തത്തിൽ മരിച്ചത് 47 പേർ ആയിരുന്നു. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത്‌ വെച്ച് ട്രെയിനിന്റെ ഒരു സ്ലീപ്പർ കോച്ചിന് തീപിടുത്തം ഉണ്ടാവുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. അതിവേഗം പടർന്ന തീയിൽ രക്ഷാപ്രവർത്തനം വൈകിപ്പോയി. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. എഴുപതോളം പേർ ഈ ബോഗിയിൽ ഉണ്ടായിരുന്നു.

ധമരാഘാട്ട് ട്രെയിൻ ആക്സിഡന്‍റ് 2013

ധമരാഘാട്ട് ട്രെയിൻ ആക്സിഡന്‍റ് 2013

2013 ഓഗസ്റ്റ് 19ന് സംഭവിച്ച അപകടമാണിത്. ബിഹാറിലെ ധമാര ഘട്ട് റെയിൽവേ സ്റ്റേഷനിൽ സഹർസ പട്‌ന രാജ്യ റാണി എക്‌സ്പ്രസ് ഒരു കൂട്ടം തീർത്ഥാടകരെ ഇടിച്ചാണ് അപകടമുണ്ടായത്. സമീപത്തുള്ള കാത്യായനി മന്ദിറിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 35 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് വലിയ പ്രതിഷേഷങ്ങളും സംഭവസ്ഥലത്ത് രൂപപ്പെട്ടിരുന്നു

ചപ്രമാരി ഫോറസ്റ്റ് ട്രെയിൻ ആക്സിഡന്‍റ് 2013

ചപ്രമാരി ഫോറസ്റ്റ് ട്രെയിൻ ആക്സിഡന്‍റ് 2013

2013 നവംബർ 13ന് നടന്ന ട്രെയിൻ അപകടമാണിത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ചപ്രമാരി വന്യജീവി സങ്കേതത്തിന്റെ കിഴക്കൻ പ്രദേശത്ത് നടന്ന അപകടത്തിൽ 7 ഇന്ത്യൻ ആനകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉദയ്പൂർ സിറ്റി-കാമാഖ്യ കവി ഗുരു എക്സ്പ്രസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. ചപ്രമാരി വനത്തിലൂടെ ആസാമിലേക്ക് പോകുകയായിരുന്ന ഈ പാസഞ്ചർ ട്രെയിൻ ജലധാക നദി പാലത്തിന് സമീപത്ത് വെച്ചാണ് 40 മുതല് 50 ആനകൾ വരെ വരുന്ന കൂട്ടത്തെ ഇടിച്ചത്. 5 മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളും കൊല്ലപ്പെടുകയും മറ്റ് പത്ത് ആനകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

 ഉത്തർ പ്രദേശ് ട്രെയിൻ ആക്സിഡന്‍റ് 2015

ഉത്തർ പ്രദേശ് ട്രെയിൻ ആക്സിഡന്‍റ് 2015

2015 മാർച്ച് 20 ന് ഡെറാഡൂൺ വാരണാസി ജനത എക്‌സ്പ്രസ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ബച്‌രാവനു സമീപം പാളം തെറ്റിയുണ്ടായ അപകടമാണ് ഉത്തർ പ്രദേശ് ട്രെയിൻ ആക്സിഡന്‍റ്. ഇതിൽ അമ്പത്തിയെട്ട് പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എൻജിനും രണ്ട് ബോഗികളും ആണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോൾ 400-ലധികം യാത്രക്കാരും 85 ജീവനക്കാരും ട്രെയിനിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ബ്രേക്ക് തകരാറിനെത്തുടർന്ന് ആയിരുന്നു അപകടം.

പുഖ്രായൻ ട്രെയിൻ പാളം തെറ്റൽ 2016

പുഖ്രായൻ ട്രെയിൻ പാളം തെറ്റൽ 2016

2016 നവംബർ 20നുണ്ടായ പുഖ്രായൻ ട്രെയിൻ അപകടത്തിൽ ഇൻഡോർ-പാട്ന എക്സ്പ്രസ് പാളം തെറ്റി 150 പേർ മരിക്കുകയും അത്രതന്നെ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടങ്ങളിൽ ഒന്നാണിത്.
കാൺപൂർ നഗരത്തിനടുത്തുള്ള പുഖ്രായൻ പട്ടണത്തിൽ വെച്ച് 14 ബോഗികൾക്ക് പാളം തെറ്റിയാണ് അപകടം.

കുനേരു ട്രെയിൻ പാളം തെറ്റൽ 2017

കുനേരു ട്രെയിൻ പാളം തെറ്റൽ 2017


2017 ജനുവരി 21 ന് ഹിരാഖണ്ഡ് എക്സ്പ്രസ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ കുനേരു ഗ്രാമത്തിന് സമീപം പാളം തെറ്റിയുണ്ടായ അപകടമാണിത്. ഇതിൽ 41 പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ ഡീസൽ എൻജിനും ഒൻപത് ബോഗികളുമാണ് രാത്രി 11 മണിയോടെ പാലം തെറ്റിയത്.

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാംട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

അമൃത്സർ ട്രെയിൻ അപകടം 2018

അമൃത്സർ ട്രെയിൻ അപകടം 2018

2018 ഒക്ടോബർ 19നാണ് അമൃത്സർ ട്രെയിൻ അപകടം ഉണ്ടാകുന്നത്. അമൃത്സർ ട്രെയിൻ അപകടം. ഇവിടെ ജോദ ഫഠക്കിൽ നടന്ന ദസറ ആഘോഷങ്ങളിലെ രാവൺ ദഹൻ എന്ന ചടങ്ങു കാണുവാനയി റെയിൽവേ ട്രാക്കിൽ കാത്തിനിന്നിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു, പഠാൻകോട്ട് നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധർ എക്സ്പ്രസാണ് അപകടമുണ്ടാക്കിയത്

 ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് ട്രെയിനപകടം 2022

ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് ട്രെയിനപകടം 2022

ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് ട്രെയിനപകടം 2022
2022 ജനുവരി 13നാണ്
ബംഗാളിൽ ജൽപായ്ഗുഡി ജില്ലയിൽ ന്യു ദൊഹോമണിക്കു സമീപം ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്. ഒൻപത് പേർ ഈ അപകടത്തിൽ മരിച്ചു. 12 കോച്ചുകൾ പാളം തെറ്റിയിരുന്നു.

ഒഡിഷ ട്രെയിൻ അപകടം

പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസ് പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒഡിഷയിലെ ബാലസോർ ജില്ലയിടെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ അപകടം നടന്നത്

ആശുപത്രി യാത്രകളില്‍ സഹായവുമായി റെയില്‍വേ: 75% വരെ ഇളവ് രോഗിക്കും കൂടെ വരുന്നവർക്കുംആശുപത്രി യാത്രകളില്‍ സഹായവുമായി റെയില്‍വേ: 75% വരെ ഇളവ് രോഗിക്കും കൂടെ വരുന്നവർക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X