ഇന്ത്യൻ റെയിൽവേ എസി ത്രീ ടയർ എക്കണോമി ക്സാസ് ടിക്കറ്റിന്‍റെ കൂട്ടിയ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ യാത്രക്കാർക്ക് ലഭ്യമായി തുടങ്ങിയതായി റെയിൽവ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി എസി ത്രീ ടയർ എക്കണോമി ക്സാസ് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് അധികമായി നല്കിയ തുട റെയിൽവെ റീഫണ്ട് ചെയ്യും. നിരക്ക് കുറച്ചുവെങ്കിലും യാത്രക്കാർക്ക് നേരത്തെ നല്കിയിരുന്നതുപോലെ കിടക്കവിരി(ലിനൻ) നല്കുന്നത് തുടരുമെന്നും റെയിൽവ മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
എസി 3 ടയർ ഇക്കോണമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് എസി 3 ടയർ ടിക്കറ്റിന്റെ നിരക്കിന് തുല്യമാക്കിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു റെയിൽവേ എസി 3 ടയർ ഇക്കണോമി ക്ലാസ് യാത്രാ നിരക്ക് വർധിപ്പിച്ചത്. എസി 3 ടയറുമായി എസി 3 ടയർ ഇക്കണോമി ക്ലാസ് പരിഷ്കരിച്ചതിനെ തുടർന്നായിരുന്നു നിരക്ക് വർധനവ്.

സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എസി കോച്ചിലെ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്താണ് എസി ത്രീ ടയർ എക്കണോമി ക്സാസ് റെയിൽവേ അവതരിപ്പിച്ചത്. 2021 സെപ്റ്റംബറിൽ ആയിരുന്നു ഇത്. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞതും മികച്ചതുമായ എസി ക്ലാസ് യാത്ര എന്നായിരുന്നു റെയിൽവേഎസി 3 ടയർ ഇക്കണോമി ക്ലാസിനെ വിശേഷിപ്പിച്ചത്.
എസി ത്രീ ടയർ ക്ലാസിനെ അപേക്ഷിച്ച് ആറു മുതൽ എട്ടു ശതമാനം വരെ കുറഞ്ഞ നിരക്കിൽ എസി യാത്ര സാധ്യമാകുന്നവയാണ് എസി 3 ടയർ ഇക്കണോമി ക്ലാസ് യാത്ര. ട്രെയിനിലെ ക്ലാസുകളിൽ 3E എന്ന കാറ്റഗറിയിലാണ് യാത്രക്കാർക്ക് AC 3 ഇക്കോണമി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുന്നത്. എസി 3-ടയർ ഇക്കണോമി ക്ലാസ് തുടങ്ങിയ ആദ്യ വർഷം തന്നെ 231 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ ഈ ക്ലാസ് ബുക്കിങ്ങിൽ നിന്നു മാത്രമായി നേടിയത്. 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 15 ലക്ഷം യാത്രക്കാർ ഈ ക്ലാസുകളില് യാത്ര ചെയ്യുകയും , 177 കോടി രൂപ വരുമാനം റെയില്‍വേ നേടിയിരുന്നു എന്നാണ് കണക്ക്. എസി ത്രി ടയർ കോച്ചില്‍ 72 ബെർത്തുകളാണ് ഉള്ളതെങ്കിൽ ഇക്കോണമി ക്ലാസിൽ 80 ബെർത്തുകളാണ് ലഭ്യമായിട്ടുള്ളത്.

എസി 3-ടയർ ഇക്കോണമി ക്ലാസിന്‍റെ പ്രത്യേകതകൾ
എസി 3-ടയർ ഇക്കോണമി ക്ലാസി ഏറ്റവും വലിയ പ്രത്യേക എനന്ത് കൂടിയ എണ്ണം ബെർത്തുകളാണ്. 72ൽ നിന്ന് 83 ആയി ആണ് ഇതിലെ വർധിപ്പിച്ച ബെർത്ത് കപ്പാസിറ്റി. ഏറ്റവും മികച്ച മോഡുലാർ ഡിസൈൻ ആണ് സീറ്റുകൾക്കും ബെർത്തുകൾക്കും നല്കിയിരിക്കുന്നത്. മടക്കാവുന്ന തരത്തിലുള്ള സ്നാക് ടേബിൾ ഇതിലുണ്ട്. ഓരോ ബെർത്തിനും വ്യക്തിഗത എസി വെന്റുകൾ,ഓരോ കോച്ചിലും ശാരീരിക പരിമിതികൾ ഉള്ളവർക്ക് കയറുവാൻ വിശാലമായ ടോയ്‌ലറ്റ് വാതിലും പ്രവേശന കവാടവും ഉണ്ട്. ഓരോ ബെർത്തിനും വ്യക്തിഗത റീഡിംഗ് ലാമ്പും യുഎസ്ബി ചാർജിംഗ് പോയിന്റുകളും ഈ ക്ലാസിൽ ലഭ്യമാക്കിയിട്ടുണ്ട്. നടുവിലും മുകളിലെ ബർത്തുകളിലും വർധിപ്പിച്ച ഹെഡ്‌റൂം, പബ്ലിക് അഡ്രസും പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റവും, സി സി ടി വി ക്യാമറ തുടങ്ങിയവയാണ് ഈ കോച്ചിന്റെ പ്രധാന സവിശേഷതകൾ. വാട്ടർ ബോട്ടിലുകൾ, മൊബൈൽ ഫോൺ എന്നിവയ്ക്കുള്ള ഹോൾഡറുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മധ്യഭാഗത്തെയും മുകളിലെയും ബർത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗോവണികളും മെച്ചപ്പെട്ട രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












