Search
  • Follow NativePlanet
Share
» »2020ൽ ലോകത്തിൽ സന്ദർശിച്ചിരിക്കേണ്ട പത്തിടങ്ങളിലൊന്ന് കൊച്ചി!

2020ൽ ലോകത്തിൽ സന്ദർശിച്ചിരിക്കേണ്ട പത്തിടങ്ങളിലൊന്ന് കൊച്ചി!

വിനോദ സ‍ഞ്ചാര രംഗത്ത് അഭിമാനിക്കുവാനുള്ള വക ഏറെയുള്ള നാടാണ് കൊച്ചി. കേരളത്തിന്റെ പച്ചപ്പും ഗ്രാമീണ ഭംഗിയും ചരിത്രക്കാഴ്ചകളും തേടി കടൽക്കടന്നെത്തുന്ന വിദേശീയർ ആദ്യം കാണാനാഗ്രഹിക്കുന്നതും കൊച്ചി തന്നെ. കൊച്ചി കണ്ടവനു അച്ചി വേണ്ട എന്ന ചൊല്ലിൽ തന്നെ കൊച്ചിയെ ചുരുക്കി വായിക്കാം.

കേരളത്തിന്‍റെ ചരിത്രവും പാരമ്പര്യവും പിന്നെ ഇഷ്ടംപോലെ കാഴ്ചകളും വ്യത്യസ്തങ്ങളായ രുചികളും ഒക്കെ ചേരുന്ന കൊച്ചിയെ വിളിക്കുന്നത് പോലും അറബിക്കടലിന്‍റെ റാണി എന്നാണ്.

2020 ലെ ടോപ് 10 സിറ്റികളുടെ പട്ടിക 'ലോൺലി ട്രാവൽ മാഗസിൻ' പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽ നിന്നും അതിലുൾപ്പെട്ടിരിക്കുന്നത് നമ്മുടെ സ്വന്തം കൊച്ചിയാണ്. ലോകത്തിനോടൊപ്പം തന്നെയോടി ഏഴാം സ്ഥാനത്തെത്തിയ കൊച്ചി പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഇടം കൂടിയാണ്...

വലിച്ചടുപ്പിക്കുന്ന കൊച്ചി

വലിച്ചടുപ്പിക്കുന്ന കൊച്ചി

"കഴിഞ്ഞ 600 വർഷത്തിലേറെയായി വ്യാപാരികളെയും പര്യവേക്ഷകരെയും യാത്രക്കാരെയും അതിന്റെ തീരങ്ങളിലേക്ക് കൊച്ചി ആകർഷിക്കുകയാണ്. ഭീമാകാരമായ ചൈനീസ് ഫിഷിംഗ് വലകൾ, 450 വർഷം പഴക്കമുള്ള സിനഗോഗ്, പുരാതന പള്ളികൾ, പോർച്ചുഗീസ്, ഡച്ച് കാലഘട്ടത്തിലെ വീടുകൾ, ബ്രിട്ടീഷ് രാജിന്റെ തകർന്ന അവശിഷ്ടങ്ങൾ എന്നിവ ഇന്ത്യയിൽ മറ്റൊരിടത്തും നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. 2020 ൽ തെരുവ് കലകള്‍ കൊച്ചി-മുസിരിസ് ബിനാലയില്‍ എത്തുന്നതിലൂടെ സമകാലിക കലാ ഭൂപടത്തിലും ഇന്ത്യയുടെ സാന്നിധ്യം അറിയിക്കും" ഇങ്ങനെയാണ് ലോൺലി പ്ലാനെറ്റ് കൊച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിൽ ആകർഷിച്ചത് ഇതൊക്കെ

കൊച്ചിയിൽ ആകർഷിച്ചത് ഇതൊക്കെ

കൊച്ചിയുടെ ചരിത്രവും സംസ്കാരവും മാത്രമല്ല കൊച്ചിയിടെ പല കാഴ്ചകളും മറ്റും ലോൺലി പ്ലാനെറ്റ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. പരദേശി സിനഗോഗ്, മട്ടാഞ്ചേരി കൊട്ടാരം, ചെനീസ് വലകൾ, കേരളാ ഫോക്ലോർ മ്യൂസിയം, ഹിൽ പാലസ് മ്യൂസിയം, സെന്‍റ് ഫ്രാൻസീസ് ചർച്ച്, ഡേവിഡ് ഹാൾ, ഇൻഡോ-പോർച്ചുഗീസ് മ്യൂസിയം, കാശി ആർട് ഗാലറി,ഇൻഡ്യൻ നേവൽ മാരിടൈം മ്യൂസിയം, സാന്‍റാ ക്രൂസ് ബസലിക്ക, ഡച്ച് സെമിത്തേരി, ബാസ്റ്റിൻ ബംഗ്ലാവ്,ജ്യൂയിഷ് സെമിത്തേരി, സെന്‍റ്സ് പീറ്റർ ആൻഡ് പോൾ ചർച്ച് എന്നിവയാണ് കൊച്ചി കാഴ്ചകളിൽ എടുത്തു പറഞ്ഞിരിക്കുന്നത്.

ഈ വർഷമാദ്യം

ഈ വർഷമാദ്യം

ഈ വർഷത്തെ ആദ്യ പാദത്തിൽ 1.69 വിദേശ സഞ്ചാരികളും 9.96 ലക്ഷം തദ്ദേശീയ സഞ്ചാരികളുമാണ് എണണാകുളം സന്ദർശിച്ചിരിക്കുന്നത്. അതിൽ തന്നെ 70 ശതമാനത്തോളം സ‍ഞ്ചാരികൾ ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും സന്ദർശിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 സഞ്ചാരികളുടെ ബൈബിൾ

സഞ്ചാരികളുടെ ബൈബിൾ

സഞ്ചാരികളുടെ ബൈബിൾ എന്നാണ് ലോൺലി പ്ലാനെറ്റ് അറിയപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ മിക്ക സഞ്ചാരികളും ലോണ്‍ലി പ്ലാനെറ്റ് വഴിയാണ് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുന്നതു പോലും. അതുകൊണ്ടു തന്നെ ഈ ലിസ്റ്റിൽ ഉൾപ്പെടുക വഴി കൊച്ചിയുടെ ഖ്യാതി വീണ്ടും കടൽക്കടക്കുമെന്നും കാതങ്ങൾ താണ്ടി സ‍ഞ്ചാരികൾ ഇവിടെ എത്തുമെന്നുമുള്ള കാര്യത്തിൽ സംശയമൊന്നും വേണ്ട.

മറ്റു നഗരങ്ങൾ

മറ്റു നഗരങ്ങൾ

ഓസ്ട്രിയയിലെ സാൽസ്ബർഗ്, യു എസ് എയിലെ വാഷിങ്ടൺ ഡിസി, ഈടിപ്തിലെ കെയ്റോ, അയർലൻഡിലെ ഗാൽവേ, ജർമനിയിലെ ബോൺ, ബൊളിവിയയിലെ ലാ പാസ്, കാനഡയിലെ വാൻകൗർ, യുഎഇയിലെ ദുബായ്, യുഎസ്എയിലെ ഡെവൻവർ എന്നീ നഗരങ്ങളാണ് കൊച്ചിയോടൊപ്പം പത്തു നഗരങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ടിരിക്കുന്നത്.

ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ

കൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെ

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X