Search
  • Follow NativePlanet
Share
» »നേപ്പാളിലേക്കാണോ? മാറിയ യാത്രാ നിയമങ്ങൾ അറിഞ്ഞിരിക്കാം

നേപ്പാളിലേക്കാണോ? മാറിയ യാത്രാ നിയമങ്ങൾ അറിഞ്ഞിരിക്കാം

അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നേപ്പാൾ.

ലോകം വീണ്ടും കൊവിഡ് ഭീതിയുടെ സാഹചര്യങ്ങളെ തരണം ചെയ്തു മടങ്ങിവരുവാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകൾ ആയതേയുള്ളൂ. യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും എല്ലാം ഒഴിവാക്കി ലോകവും ആഗോള വ്യോമയാന വ്യവസായവും പഴയ രീതിയിലേക്ക് മടങ്ങി വരുമ്പോഴാണ് കൊവിഡ് വീണ്ടും ഭീഷണിയുയർത്തിയത്. ഇതോടെ പല രാജ്യങ്ങളും നേരത്തെ എടുത്തു കളഞ്ഞ പല യാത്രാ നിബന്ധനകളും വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. ആ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതിയതായി കടന്നു വന്നിരിക്കുന്നത് നേപ്പാള്‍ ആണ്.

 Nepal Travel Malayalam

Avel Chuklanov/Unsplash

അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നേപ്പാൾ. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഔദ്യോഗിക വിമാന സർവീസ് ആയ നേപ്പാൾ എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് രാജ്യം ആവശ്യപ്പെടുന്നു.കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കൊവിഡ്-19 അന്താരാഷ്ട്ര സർട്ടിഫിക്കറ്റോ ആണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്.

ചൈനയിലുൾപ്പെടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുവാൻ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരമാനമെന്ന് നേപ്പാൾ എയർലൈൻസിന്റെ വക്താവ് ഗണേഷ് കുമാർ ഗിമിർ പറഞ്ഞു. എന്നാൽ, 2022 ഡിസംബർ 23 ന് എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാളിലെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി വാക്സിനേഷൻ എടുക്കാത്തതോ ഭാഗികമായി മാത്രം വാക്സിനേഷൻ സ്വീകരിച്ചതോ ആയ എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പുള്ള കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കാണിക്കണമെന്നാണ് വ്യോമയാന അതോറിറ്റിയുടെ തീരുമാനം.

അതേസമയം പൂർണ്ണമായും (രണ്ടു ഡോസ്) വാക്സിനും എടുത്ത യാത്രക്കാർക്ക് അവരുടെ അന്താരാഷ്ട്ര അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി. ഒപ്പം തന്നെ, മുൻകൂട്ടി എടുത്ത ഹോട്ടൽ ബുക്കിങ് രേഖകൾ, യാത്രാ ഇൻഷുറൻസ് രേഖകൾ തുടങ്ങിയവയും കാണിക്കണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റിംഗ് ആവശ്യകതകൾ ഇല്ല. ആളുകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള ക്വാറന്‍റൈന്‍ നിർബന്ധമാക്കിയിട്ടില്ല.

നേരത്തെ നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യം 2022-ൽ വിനോദസഞ്ചാരികളുടെ വരവിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വന്നിരുന്നു. കഴിഞ്ഞ വർഷം മാത്രം കഴിഞ്ഞ വർഷം മൊത്തം 614,148 അന്താരാഷ്ട്ര വിനോദസഞ്ചാരികൾ നേപ്പാൾ സന്ദർശിച്ചു. ഇതിൽ 67,932 പേർ ഡിസംബറിൽ മാത്രം രാജ്യത്തെത്തിയ അന്താരാഷ്ട്ര സഞ്ചാരികളാണ്.

വിദേശ സന്ദർശകരുടെ എണ്ണം 2021 നെ അപേക്ഷിച്ച് 2022 ൽ 306.82 ശതമാനം ആണ് വർധിച്ചത്. അതേ സമയം 1.19 ദശലക്ഷം വരവ് രേഖപ്പെടുത്തിയ 2019 നെ അപേക്ഷിച്ച് ഇത് 48.70 ശതമാനം കുറവാണ് എന്നാണ് നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ട കണക്കുകൾ വിശദമാക്കുന്നത്. ഇവരുടെ കണക്കനുസരിച്ച്, 2022-ൽ നേപ്പാളിലെത്തിയ ‌ വിദേശ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം 209,105 ഇന്ത്യൻ വിനോദസഞ്ചാരികളാണ് നേപ്പാൾ സന്ദർശിച്ചത്.

2022 മാർച്ച് 10 നാണ് കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര സഞ്ചാരികൾക്കായി അടച്ചിരുന്ന നേപ്പാൾ എല്ലാ യാത്രക്കാർക്കുമായി അതിന്റെ അതിർത്തികൾ പൂർണ്ണമായും തുറന്നത്. ടൂറിസം രംഗത്തിന്റെ വളർച്ചയും പഴയ രീതിയില്‍ വിനോദ സഞ്ചാരികളെ രാജ്യത്ത് എത്തിക്കാനുമായി യാത്രാ നിബന്ധനകൾ എല്ലാം ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രീ-അറൈവൽ ടെസ്റ്റിംഗ് ആവശ്യകതകൾ തുടങ്ങി എല്ലാ നിബന്ധനകളും രാജ്യം ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും അതിർത്തികൾ തുറന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ തന്നെ രാജ്യം വീണ്ടും നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

ട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെ

യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!

Read more about: world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X