Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ നിന്നു സൗദിയിലെത്തുന്നവർക്ക് ഇനി പോലീസ് ക്ലിയറന്‍സ് വേണ്ട

ഇന്ത്യയിൽ നിന്നു സൗദിയിലെത്തുന്നവർക്ക് ഇനി പോലീസ് ക്ലിയറന്‍സ് വേണ്ട

സൗദി വിസ ലഭിക്കുന്നതിന് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ഇനിമുതൽ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമില്ലെന്ന് സൗദി

സൗദി വിസ ലഭിക്കുന്നതിന് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ഇനിമുതൽ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമില്ലെന്ന് സൗദി. ന്യൂ ഡല്‍ഹിയിലെ സൗദി എംബസിയാണ് ഈ കാര്യം അറിയിച്ചത്. വിസ സ്റ്റാംബ് ചെയ്യുവാൻ പോലീസ് ക്ലിയറൻസ് സര്‌ട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് ഒഴിവാക്കുവാനാണ് തീരുമാനം.
ഇന്ന് മുതൽ വിസ സ്റ്റാംപിങ്ങിന് ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കുറച്ചു നാൾ മുൻപാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന രാജ്യം കൊണ്ടുവന്നത്.

saudi news

PC:Haidan/ Unsplash

സൗദി-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇരു രാജ്യങ്ങളും തമ്മിലുള് ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്
ഇന്ത്യൻ പൗരന്മാരെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ നിന്നു ഒഴിവാക്കാൻ രാജ്യം തീരുമാനിച്ചതായി സൗദി എംബസി ട്വീറ്റ് ചെയ്തു. രാജ്യത്ത് സമാധാനപരമായി കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ട്വീറ്റില് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.

ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാംഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നവർക്കാണ് ഈ തീരുമാനം കൂടുതൽ പ്രയോജനകരമാവുക. കൊവിഡ് സമയത്ത് ധാരാളം ഇന്ത്യക്കാർ സൗദിയിൽ നിന്നും രാജ്യത്തേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ, തൊഴിലിനായി സൗദി അറേബ്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ട്.

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളെ സൗദി സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. 2019 ഒക്ടോബറിൽ, തൊഴിലാളികൾക്കുള്ള കുടിയേറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് സംവിധാനം സൗദി അറേബ്യയുടെ ഇ-തൗതീഖ് സംവിധാനവുമായി സംയോജിപ്പിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് സൗദി അറേബ്യ. 2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 29.28 ബില്യൺ ഡോളറായിരുന്നു.

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

Read more about: travel news world visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X