Search
  • Follow NativePlanet
Share
» »വേനൽ യാത്രയിലെ തിരക്ക് ഒഴിവാക്കാൻ 6,369 പ്രത്യേക ട്രെയിൻ ട്രിപ്പുകളുമായി ഇന്ത്യൻ റെയില്‍വേ

വേനൽ യാത്രയിലെ തിരക്ക് ഒഴിവാക്കാൻ 6,369 പ്രത്യേക ട്രെയിൻ ട്രിപ്പുകളുമായി ഇന്ത്യൻ റെയില്‍വേ

വേനൽക്കാലത്ത് ട്രെയിൻ യാത്രകൾ ആയായരഹിതവും സുഖകരവുമാക്കുന്നതിനായി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളം 6,369 പ്രത്യേക ട്രെയിൻ ട്രിപ്പുകള്‌ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. സമ്മർ സീസണിലെ അധിക തിരക്ക് പരിഗണിച്ചാണ് പുതിയ തീരുമാനം. നിലവിലെ ആവശ്യകത പരിഗണിച്ച് 380 സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 1770 ട്രിപ്പുകളാണ് ഈ വർഷം അധികമായി വരുന്നത്. 2022 ൽ ആകെ 4599 ട്രിപ്പുകളാണ് വേനൽക്കാലത്ത് റെയിൽവേ സ്പെഷ്യൽ സർവീസായി നടത്തിയത്. ഇതിനായി 348 ട്രെയിനുകൾ സർവീസ് നടത്തി. കഴിഞ്ഞ വേനൽക്കാലത്ത് ഒരു ട്രെയിനിൽ ശരാശരി 13.2 ട്രിപ്പുകൾ ഓടിയപ്പോൾ, ഈ വർഷം ഒരു പ്രത്യേക ട്രെയിൻ 16.8 ട്രിപ്പുകളാണ് ഓടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

:Indian Railways Operates 6369 Special Trips Across The Country

380 പ്രത്യേക ട്രെയിനുകൾ നടത്തുന്ന 6369 ട്രിപ്പുകളിലായി 25794 ജനറൽ കോച്ചുകളും 55243 സ്ലീപ്പർ കോച്ചുകളും ഉണ്ട്. ഒരു ജനറൽ കോച്ചിന് 100 യാത്രക്കാരെയാണ് ഉൾക്കൊള്ളുവാൻ കഴിയുന്നത്. ഐസിഎഫ് കോൺഫിഗറേഷനിലുള്ള സ്ലീപ്പർ കോച്ചിന് 72 യാത്രക്കാരെയും എൽഎച്ച്ബി കോൺഫിഗറേഷനിൽ 78 യാത്രക്കാരെയും ആണ് ഉള്‍ക്കൊള്ളുവാൻ കഴിയുന്നത്.

പട്‌ന-സെക്കന്ദരാബാദ്, പട്‌ന-യശ്വന്ത്പൂർ, ബറൗണി-മുസാഫർപൂർ, ഡൽഹി-പട്‌ന, ന്യൂഡൽഹി-കത്ര, ചണ്ഡീഗഡ്-ഗോരഖ്പൂർ, ആനന്ദ് വിഹാർ-പട്‌ന, വിശാഖപട്ടണം-പുരി-ഹൗറ, മുംബൈ-പട്‌ന, മുംബൈ-ഗോരഖ്പൂർ എന്നീ റൂട്ടുകളിലാണ് കൂടുതൽ സർവീസുകളും വരുന്നത്. ഇതിനായി എല്ലാ റെയിൽവേ സോണുകളും ഒരുങ്ങിക്കഴിഞ്ഞു. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസുകളുണ്ട്.

കർണ്ണാടക മേഖലയിൽ പ്രധാനമായും സർവീസ് നടത്തുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തുന്നത്. 1790 ട്രിപ്പുകൾ ഈ വർഷം നടത്തുമ്പോൾ കഴിഞ്ഞ വർഷം 779 ട്രിപ്പുകളായിരുന്നു നടത്തിയത്. ഗുജറാത്ത് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന വെസ്റ്റേൺ റെയിൽവേ, കഴിഞ്ഞ വർഷത്തെ 438 ട്രിപ്പുകളെ അപേക്ഷിച്ച് 1470 ട്രിപ്പുകൾ ആണ് ഈ വർഷം നടത്തുന്നത്. സൗത്ത് സെൻട്രൽ റെയിൽവേ ഈ വർഷം 784 ട്രിപ്പുകൾ , നോർത്ത് വെസ്റ്റേൺ റെയിൽവേ 400 ട്രിപ്പുകൾ, ഈസ്റ്റ് സെൻട്രൽ റെയിൽവേ 380 ട്രിപ്പുകൾ, നോർത്തേൺ റെയിൽവേ 324 ട്രിപ്പുകൾ എന്നിങ്ങനെയാണ് കണക്ക്.

യാത്രക്കാരുടെ ഡിമാൻഡിനെ അടിസ്ഥാനമാക്കി സർവീസ് നടത്തുന്നതിനാൽ വിവിധ ഇടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്. വെയ്റ്റ്‌ലിസ്റ്റ് ചെയ്ത യാത്രക്കാരുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) സംവിധാനത്തിൽ നിന്നുള്ള ഡാറ്റയും നിർദ്ദിഷ്ട റൂട്ടുകളിലെ ഡിമാൻഡ് വിലയിരുത്താൻ സഹായിച്ചതായി മന്ത്രാലയം പറയുന്നു.

ഇത് കൂടാതെ, സീറ്റ് പൂഴ്ത്തിവെപ്പ്, അമിത ചാർജിങ് തുടങ്ങിയ കാര്യങ്ങൾ തടയുന്നതിനാസി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സംഘം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതായും റെയിൽവേ അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+