Search
  • Follow NativePlanet
Share
» »'ഫീൽ ഗുഡ്'.. വരൂ.. പരിചയപ്പെടൂ.. ഇന്ത്യൻ സഞ്ചാരികൾക്കായി പ്രത്യേക ക്യാംപയിനൊരുക്കി ജർമൻ ടൂറിസം

'ഫീൽ ഗുഡ്'.. വരൂ.. പരിചയപ്പെടൂ.. ഇന്ത്യൻ സഞ്ചാരികൾക്കായി പ്രത്യേക ക്യാംപയിനൊരുക്കി ജർമൻ ടൂറിസം

ഇപ്പോഴിതാ, ശിശിരകാല വിനോദസഞ്ചാരത്തിനു മാത്രമായി ഫീൽ ഗുഡ് എന്ന പേരിൽ പുതിയ ക്യാംപയിൻ അവതരിപ്പിച്ചിരിക്കുകയാണ് ജർമനി.

കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്യൻ യാത്രകൾ പോകുന്ന ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാണ് ജർമനി. ചരിത്രം കഥ പറയുന്ന നിർമ്മിതികളും മനോഹരമായ ഭൂപ്രകൃതിയും മാത്രമല്ല, രാജ്യത്തിന്‍റെ സുസ്ഥിരമായ രീതികളും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. 2022 ന്‍റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നും ഇവിടെടെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ആയിരുന്നു രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ, ശിശിരകാല വിനോദസഞ്ചാരത്തിനു മാത്രമായി ഫീൽ ഗുഡ് എന്ന പേരിൽ പുതിയ ക്യാംപയിൻ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യം. വിശദമായി വായിക്കാം..

വരു.. 'ഫീൽ ഗുഡ്'

വരു.. 'ഫീൽ ഗുഡ്'

സുസ്ഥിര വിനോദസഞ്ചാരത്തിന് യൂറോപ്പിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ജർമനിയെ ഉയർത്തിക്കാണിക്കുന്നതാണ് 'ഫീൽ ഗുഡ്' എന്ന ഈ ക്യാംപയിൻ. രാജ്യത്തിന്‍റെ മലിനമാകാത്ത പ്രകൃതിഭംഗിയും പ്രാദേശിക കാഴ്ചകളും രാജ്യത്തിന്റെ തനത് രുചികളും ചരിത്ര ഇടങ്ങളും സന്ദർശിച്ച് പോകുവാൻ സാധിക്കുന്ന വിധത്തില്‍ സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ് ഈ ക്യാമ്പയിൻ ഉദ്ദേശിക്കുന്നത്.

 ഇക്കോ സംരംഭങ്ങൾക്ക് മുന്‍ഗണന

ഇക്കോ സംരംഭങ്ങൾക്ക് മുന്‍ഗണന

ഇന്ത്യയിലെ ജർമ്മൻ നാഷണൽ ടൂറിസ്റ്റ് ഓഫീസ് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ജർമ്മനിയുടെ ഇക്കോ സംരംഭങ്ങളെ ഉയർത്തിക്കാട്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നിരവധി മുന്നോട്ടു വെച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലേക്കുള്ള യാത്രയിൽ അവരുടെ കാർബൺ കാൽപ്പാടുകൾ എങ്ങനെ കുറയ്ക്കാം എന്നതു സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും ഇത് പ്രദാനം ചെയ്യും.
2030-ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം 65 ശതമാനം കുറയ്ക്കുന്നതിനും 2045-ഓടെ സമ്പൂർണ്ണ നിഷ്പക്ഷതയ്ക്കും വേണ്ടി ജർമ്മൻ പരിസ്ഥിതി ഏജൻസി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ജർമ്മൻ നാഷണൽ ടൂറിസം ബോർഡ് നടത്തുന്ന വിവിധ സംരംഭങ്ങളിൽ ഒന്നാണ് ഈ കാമ്പെയ്‌ൻ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

 ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം

നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി ജർമ്മനി മാറിയിരിക്കുകയാണ്. ജര്‍മ്മൻ നാഷണൽ ടൂറിസ്റ്റ് ഓഫീസ് വേരത്തെ പുറത്തുവിട്ട യാത്രാ പ്രവണത വിശകലനം അനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സിൽ 214% വർദ്ധനവ് കാണിച്ചിരുന്നു. 55% ഇന്ത്യൻ വിനോദസഞ്ചാരികൾ ജർമ്മനി സന്ദർശിക്കുന്നത് വിനോദ യാത്രകൾക്കായാണ് എന്നും കണക്കുകൾ സൂചിപ്പിച്ചിരുന്നു.
എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയും എന്നതും മികച്ച യാത്രാനുഭവങ്ങളും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന കാഴ്ചകളും യാത്രാ രീതികളും നല്കുന്നതിനാൽ കൂടുതൽ ജർമനിയിലേക്ക് വരുന്നു. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ജർമ്മനിയെ ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസം കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം സൃഷ്ടിക്കുന്നതിലും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ജർമ്മൻ നാഷണൽ ടൂറിസ്റ്റ് ഓഫീസ് ഡയറക്ടർ റോമിത് തിയോഫിലസ് പറഞ്ഞു.

യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെയൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെ

സുസ്ഥിര യാത്രയ്ക്ക് ഫീൽ ഗുഡ്

സുസ്ഥിര യാത്രയ്ക്ക് ഫീൽ ഗുഡ്

ജർമനിയുടെ സുസ്ഥിരത ആസ്വദിക്കുവാനും അത് എങ്ങനെ ഏതെല്ലാം വിധത്തില്‍ ആസ്വദിക്കണം എന്നു സഞ്ചാരികൾക്ക് പറഞ്ഞുകൊടുക്കുവാനും കഴിയുന്ന വിധത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ക്യാമ്പയിനാണിത്. യാത്രക്കാർക്ക് അവരുടെ പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കാൻ മാത്രമല്ല, CO2 കാൽക്കുലേറ്റർ വഴി അവരുടെ കാർബൺ ഉദ്‌വമനം കണക്കാക്കാനും കഴിയും, അവരുടെ യാത്ര കാലാവസ്ഥാ നിഷ്പക്ഷവും കഴിയുന്നത്ര സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നു. റോമിത് തിയോഫിലസ് കൂട്ടിച്ചേർത്തു.

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

Read more about: world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X