Search
  • Follow NativePlanet
Share
» »പാമ്പന്‍ പാല‌ത്തിന്റെ കരുത്തിനേക്കുറിച്ച് രസകരമാ‌യ 10 കാര്യങ്ങള്‍

പാമ്പന്‍ പാല‌ത്തിന്റെ കരുത്തിനേക്കുറിച്ച് രസകരമാ‌യ 10 കാര്യങ്ങള്‍

By Staff

ഇന്ത്യ‌യിലെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായ പാമ്പന്‍ പാലത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വളരെ വി‌രളമായിരിക്കും. രാമേശ്വരത്തേക്കുള്ള യാത്രയില്‍ ഈ പാലത്തിലൂടെയുള്ള യാത്ര പലര്‍ക്കും അവിസ്മരണീയമായ അനു‌ഭവമാണ് നല്‍കാറു‌ള്ളത്.

രാമേശ്വ‌‌രം ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍രാമേശ്വ‌‌രം ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

രാമേശ്വരത്ത് പോകുന്നവര്‍ അറിയാന്‍രാമേശ്വരത്ത് പോകുന്നവര്‍ അറിയാന്‍

143 തൂണുകളിലായി രണ്ട് കിലോമീറ്റര്‍ നീണ്ട് നില്‍ക്കുന്ന പാമ്പന്‍ പാലത്തിന്റെ കരുത്തിനേക്കുറിച്ച് പല പരസ്യങ്ങളിലും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പാമ്പന്‍ പാലത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ 10 കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

01.ഇന്ത്യയുടെ ആദ്യത്തെ കടല്‍പ്പാലം

01.ഇന്ത്യയുടെ ആദ്യത്തെ കടല്‍പ്പാലം

കടലിന് കുറുകെ രണ്ട് കരകളെ ബന്ധിപ്പിക്കു‌ന്ന ആദ്യത്തെ കടല്‍പ്പാലമാണ് പാമ്പന്‍ പാലം. ഇതിന് ശേഷമാണ് മുംബൈ - വേര്‍ളി കടല്‍പ്പാലം നിര്‍മ്മിച്ചത്.
Photo Courtesy: Drajay1976

02. 100ന്റെ നിറവില്‍

02. 100ന്റെ നിറവില്‍

2014 ഫെബ്രുവരിയില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഈ കടല്‍പ്പാലം. 1914 ഫെബ്രുവരി 14നാണ് ഈ പാലം കമ്മീഷന്‍ ചെയ്യപ്പെട്ടത്.
Photo Courtesy: Picsnapr

03. രണ്ടായി മാറുന്ന പാലം

03. രണ്ടായി മാറുന്ന പാലം

ചെറുകപ്പലുകള്‍ക്ക് കടന്നുപോകുമ്പോള്‍ ഈ പാലം രണ്ടായി വിഭജിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു മാസത്തില്‍ ഏകദേശം പത്തോളം കപ്പലുകള്‍ പാലത്തിന് അടിയിലൂടെ പോകാറുണ്ട്.
Photo Courtesy: Vensatry

04. 1988 വരെ

04. 1988 വരെ

രാമേശ്വരവു‌മായി ബന്ധപ്പെടാന്‍ 1988 വരെ ഈ റെയില്‍പാലം മാത്രമായിരുന്നു ഏക ആശ്രയം. 1988ല്‍ രാമേശ്വരം പാല‌ത്തിന് സമാന്തരമായി മറ്റൊരു പാലം നി‌ര്‍മ്മിക്കുകയുണ്ടായി. ഈ വഴിക്കാണ് ബസുകളും മറ്റും രാമേശ്വരത്തേക്ക് പോകുന്നത്.
Photo Courtesy: Tracy Hunter

05. 2007ല്‍

05. 2007ല്‍

2007 വരെ ‌മീറ്റര്‍ ഗേജ് റെയില്‍ പാതയായിരുന്നു ഇത്. 2007ലാണ് ഈ പാലത്തിലൂടെ ബ്രോഡ് ഗേജ് പാത പണിതത്.
Photo Courtesy: Praveenmoses61

06. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച പാലം

06. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച പാലം

1964ല്‍ ഒരു സൈക്ലോണ്‍ ഉണ്ടായതിനേത്തുടര്‍ന്ന് രാമേശ്വരത്തെ ധനുഷ്കോടി എന്ന പട്ടണം ഇല്ലാതായി. എന്നാ‌ല്‍ പാലത്തിന് വലിയ കേടുപാടുകളൊന്നും നിര്‍മ്മിച്ചില്ല.

Photo Courtesy: Shubham Gupta

07. മെട്രോ മാന്‍ ഈ ശ്രീധരന്‍

07. മെട്രോ മാന്‍ ഈ ശ്രീധരന്‍

മെട്രോ മാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ കേടുപാടുകള്‍ തീര്‍ത്ത് 46 ദിവസത്തിനുള്ളില്‍ പാലം തുറന്നുകൊടുത്തു.
Photo Courtesy: Armstrongvimal

08. പാമ്പ‌ന്‍ പാലത്തിന്റെ കരുത്ത്

08. പാമ്പ‌ന്‍ പാലത്തിന്റെ കരുത്ത്

ഐ ഐ ടി മദ്രാസിലെ വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ പാലത്തിന്റെ കരുത്തിന് ഒരു കുറവും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Photo Courtesy: Rakshitaa gunasekaran

09. കൂടു‌തല്‍ കരുത്തില്‍ 2009ല്‍

09. കൂടു‌തല്‍ കരുത്തില്‍ 2009ല്‍

ചരക്ക് ട്രെയിനുകള്‍ക്ക് കടന്നു പോകാനായി 2009ല്‍ ഈ പാലത്തിന്റെ കരുത്ത് വീണ്ടും കൂട്ടിയിട്ടുണ്ട്.

Photo Courtesy: Ravichandar84 at English Wikipedia

10. ടൂറിസ്റ്റ് ആകര്‍ഷണം

10. ടൂറിസ്റ്റ് ആകര്‍ഷണം

ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാ‌ണ് പാമ്പന്‍ പാലം

Photo Courtesy: Picsnapr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X