Search
  • Follow NativePlanet
Share
» »ആരേയും വിസ്മയിപ്പിക്കുന്ന പാലങ്ങൾ

ആരേയും വിസ്മയിപ്പിക്കുന്ന പാലങ്ങൾ

കണ്ടാൽ അതിശയപ്പെട്ട് പോകുന്ന ഇന്ത്യയിലെ ചിലപാലങ്ങൾ നമുക്ക് കാണാം.

By Maneesh

രണ്ട് കരകളെ തമ്മിൽ കൂട്ടിയോജിപ്പിക്കാനാണ് മനുഷ്യർ പാലങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. ആദ്യകാലത്ത് മരംകൊണ്ട് ചെറുപാലങ്ങൾ നിർമ്മിച്ച മനുഷ്യൻ വലിയ നദികൾക്ക് കുറുകേയും പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങി. കോട്ടകളും കൊട്ടാരങ്ങളും നിർമ്മിക്കുന്നത് പോലെ പണ്ടുകാലം മുതൽ ഭരണാധികാരികൾ പാലങ്ങളും നിർമ്മിക്കാൻ താൽപര്യം കാണിച്ചിരുന്നു. അതിൽ അവർ തങ്ങളുടെ നിർമ്മാണ വൈദഗ്ധ്യം പ്രകടമാക്കി. അതുകൊണ്ടാണ് പഴയകാലത്ത് നിർമ്മിക്കപ്പെട്ട ഓരോപാലങ്ങളും നമുക്ക് അത്ഭുതങ്ങളായി തോന്നിയത്.

കണ്ടാൽ അതിശയപ്പെട്ട് പോകുന്ന ഇന്ത്യയിലെ ചിലപാലങ്ങൾ നമുക്ക് കാണാം. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതു മുതൽ ഈ അടുത്തകാലത്ത് കമ്മീഷൻ ചെയ്ത പാലം വരെ ഇതിൽപ്പെടും.

ഇന്ത്യയിൽ ആയിരക്കണക്കിന് പാലങ്ങൾ ഉണ്ടെങ്കിലും നിർമ്മാണ രീതികൊണ്ടോ, നീളം കൊണ്ടോ ആളുകളെ വിസ്മയിപ്പിക്കുന്ന 15 പാലങ്ങൾ നമുക്ക് കാണം. നിരവധി ബോളിവുഡ് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള ഹൗറ പാലം മുതൽ നീളം കൂടിയ കടൽപ്പാലങ്ങളായ മുംബൈയിലേയും രാമേശ്വരത്തേയും പാലങ്ങൾ വരേ ഇക്കൂട്ടത്തിൽപ്പെടും.

നദികൾക്ക് കുറുകേയുള്ള പാലങ്ങളിൽ ഏറ്റവും വലുത് ബീഹാറിലെ മഹാത്മഗാന്ധി സേതുവാണ്. 5,575 കിലോമീറ്റർ നീളമുണ്ട് ഇതിന്. നീളത്തിന്റെ കാര്യത്തിലെ രണ്ടാമത്തെ പാലവും ബീഹാറിലാണ്.

രാജീവ്ഗാന്ധി കടൽപ്പാലം, മുംബൈ

രാജീവ്ഗാന്ധി കടൽപ്പാലം, മുംബൈ

മുംബൈയിലെ ബന്ദ്രയും വർളിയുമായി ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച കടൽപ്പാലമാണ് ഇത്. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് ബന്ദ്ര. 1.600 കോടി ചിലവിലാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. 5.6 കിലോമീറ്റർ ആണ് ഈ പാലത്തിന്റെ നീളം.

എട്ടുവരി പാതയാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇതിൽ ആദ്യത്തെ നാലുവരിപ്പാത 2009 ജൂൺ 30ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2010 മാർച്ച് 24നാണ് പാലം പൂർണമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. മുബൈയിലെ പ്രധാന ആകർഷണമാണ് ഈ പാലം.

പാമ്പൻ പാലം, രാമേശ്വരം

പാമ്പൻ പാലം, രാമേശ്വരം

ഇന്ത്യയിലെ കടൽപ്പാലങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാലമാണ് ഇത്. 2.3 കിലോമീറ്റർ ആണ് ഇതിന്റെ നീളം. മുംബൈയിലെ പാലം പണിയുന്നതിന് മുൻപ് പാമ്പൻ പാലമായിരുന്നു ഇന്ത്യയിലേ ഏറ്റവും വലിയ കടൽപ്പാലം. പാക് കടലിടുക്കിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം പാമ്പൻ ദ്വീപുമായി പ്രധാനകരയെ ബന്ധപ്പെടുത്തുന്ന പാലമാണ്. ഈ പാലത്തിലൂടെയാണ് രാമേശ്വരത്തേക്ക് പോകുന്നത്.

പാലത്തിന്റെ നിർമ്മാണത്തിലും ഏറെ പ്രത്യേകതയുണ്ട്. കപ്പലുകൾ വരുമ്പോൾ ഈ പാലം പകുത്ത് മാറ്റാൻ കഴിയുമെന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം.

മഹാത്മ ഗാന്ധി സേതു, ബിഹാർ

മഹാത്മ ഗാന്ധി സേതു, ബിഹാർ

നദിക്ക് കുറുകേ നിർമ്മിച്ച പാലങ്ങളിൽ ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാലമാണ് ഇത്. ഗംഗനദിക്ക് കുറുകേ നിർമ്മിച്ച ഈ പാലം ബീഹാറിലെ പാട്നയിലാണ് സ്ഥിതി ചെയ്യുന്നത്. 5. 4 കിലോമീറ്റർ നീളമുള്ള ഈ പാലം പാട്നയും ഹാജിപൂറും തമ്മിൽ ബന്ധിപ്പിക്കാൻ നിർമ്മിച്ചതാണ്. 1983ൽ ആണ് ഈ പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.

ഹൗറാ പാലം, പശ്ചിമ ബംഗാൾ

ഹൗറാ പാലം, പശ്ചിമ ബംഗാൾ

1943ൽ കമ്മീഷൻ ചെയ്ത ഈ പാലം ഹൂഗ്ലി നദിക്ക് കുറുകേയാണ് നിർമ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഇരട്ടനഗരങ്ങളായ കൽക്കട്ടയേയും ഹൗറയേയും ബന്ധിപ്പിക്കാനാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 1965-ൽ ഈ പാലത്തിന് രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തെങ്കിലും ഹൗറ ബ്രിഡ്ജ് എന്ന പേരിലാണ് ഈ പാലം ഇപ്പോഴും അറിയപ്പെടുന്നത്. ഇന്ത്യയിലേ ഏറ്റവും വലിയ കാന്റിലിവർ പാലം ഇതാണ്.

ബ്രഹ്മപുത്ര പാലം, അസാം

ബ്രഹ്മപുത്ര പാലം, അസാം

ബ്രഹ്മപുത്രയ്ക്ക് കുറുകെ പണിത ആദ്യത്തെ റെയിൽ കം റോഡ് ബ്രിഡ്ജാണ് ഇത്. 1962ൽ ആണ് ഇത് യാത്രയ്ക്കായി തുറന്നു കൊടുത്തത്. 3 കിലോമീറ്റർ ആണ് ഇതിന്റെ നീളം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമയി രാജ്യ്അത്തെ ബന്ധിപ്പിക്കുന്ന ഈ പാലാം അസാമിലെ സറായിഘട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

കൊറോണേഷൻ പാലം, പശ്ചിമ ബംഗാൾ

കൊറോണേഷൻ പാലം, പശ്ചിമ ബംഗാൾ

ഡർജിലിംഗും ജൽപായിഗുരിയുമായി ബന്ധപ്പെടുത്താൻ ടീസ്റ്റനദിക്ക് കുറുകെ നിർമ്മിച്ചതാണ് ഈ പാലം. സീവോക് പാലമെന്നും ഈ പാലം അറിയപ്പെടുന്നുണ്ട്. 1937ൽ ജോർജ് ആറമൻ രാജവിന്റെ കിരീടധാരണത്തിന്റെ ഓർമ്മയ്ക്കായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 4 ലക്ഷം രൂപയാണ് അക്കാലത്ത് ഈ പാലം നിർമ്മിക്കാൻ ചെലവായത്.

വേമ്പനാട് റെയിൽ പാലം, കേരളം

വേമ്പനാട് റെയിൽ പാലം, കേരളം

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽ പാലം ഇതാണ്. ചരക്ക് തീവണ്ടികൾ മാത്രമേ ഇതിലൂടെ കടന്നുപോകാറുള്ളു. ഇടപ്പള്ളിയും വല്ലാർപാടവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.

യമുന പാലം, ഉത്തർപ്രദേശ്

യമുന പാലം, ഉത്തർപ്രദേശ്

യമുനാനദിക്ക് കുറുകെ അലഹാബാദും നൈനിയുമായി ബന്ധപ്പെടുത്താൻ നിർമ്മിച്ചതാണ് ഈ പാലം. 2004ൽ ആണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്.

നർമ്മദാ പാലം

നർമ്മദാ പാലം

ആൻകിലേശ്വറും ബാറുച്ചുമായി ബന്ധപ്പെടുത്താൻ ബ്രിട്ടീഷുകാരുടെ കാലത്ത് 1881ൽ നിർമ്മിച്ച പാലമാണ് ഇത്. നർമ്മദാ നദിക്ക് കുറുകേയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

ഗോധാവരി റെയിൽ‌ പാലം, ആന്ധ്രപ്രദേശ്

ഗോധാവരി റെയിൽ‌ പാലം, ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് ഇത്. ജപ്പാനിലെ കൻസായി ഇന്റർനാഷണൽ എയർപോർട്ട് സ്കൈഗേറ്റ് കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് കം റെയിൽ പാലം ഇതാണ്.

വിദ്യാസാഗർ പാലം, പശ്ചിമ ബംഗാൾ

വിദ്യാസാഗർ പാലം, പശ്ചിമ ബംഗാൾ

കൽക്കട്ടയും ഹൗറയുമായി ബന്ധപ്പെടുത്തി ഹൂബ്ലി നദിക്ക് കുറുകെ നിർമ്മിച്ച രണ്ടാമത്തെ പാലമാണ് ഇത്. രണ്ടാം ഹൂഗ്ലി പാലമെന്നും ഇത് അറിയപ്പെടുന്നുണ്ട്. 823 മീറ്റർ ആണ് ഈ പാലത്തിന്റെ നീളം.

പ്രകാശം ബാരേജ്, ആന്ധ്രാ പ്രദേശ്

പ്രകാശം ബാരേജ്, ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിക്ക് കുറുകെ നിർമ്മിച്ച ഈ പാലത്തിന് ഒരു കിലോമീറ്ററിൽ അധികം നീളമുണ്ട്. അന്ധ്രപ്രദേശിലെ കൃഷ്ണയും ഗുണ്ടൂരും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.

എല്ലീസ് പാലം, ഗുജറാത്ത്

എല്ലീസ് പാലം, ഗുജറാത്ത്

ഗുജറാത്തിലെ അഹമ്മദാബാദിലാണ് പ്രാചീനമായ ഈ പാലം സ്ഥിതി ചെയ്യുന്നത്. 1892ൽ നിർമ്മിക്കപ്പെട്ട ഈ പാലം സബർമതി നദിക്ക് കുറുകെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 1997ൽ ഈ പാലത്തിന് സ്വാമി വിവേകാനന്ദ പാലം എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.

വിക്രമശില പാലം, ബിഹാർ

വിക്രമശില പാലം, ബിഹാർ

ബിഹാറിൽ ഗംഗയ്ക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ വച്ച് മൂന്നാമത്തെ വലിയ പാലമാണ് ഇത്. 4.7 കിലോമീറ്റർ ആണ് ഈ പാലത്തിന്റെ നീളം.

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്, കേരളം

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്, കേരളം

ഭാരതപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഈ പാലം ചമ്രവട്ടത്താണ് സ്ഥിതി ചെയ്യുന്നത് അതിനാൽ ചമ്രവട്ടം പാലമെന്നും ഈ പാലം അറിയപ്പെടുന്നുണ്ട്. 978 മീറ്റർ നീളമുള്ള ഈ പാലത്തിന് പത്തരമീറ്റർ വീതിയുണ്ട്. 2012 മെയിൽ ആണ് ഈ പാലം കമ്മീഷൻ ചെയ്തത്. തിരൂരും പൊന്നാനിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X