ഗാന്ധി സ്മൃതി, ന്യൂഡൽഹി
1948 ജനുവരി 30ന് ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് ഇന്ന് ഗാന്ധി സ്മൃതി മന്ദിരം എന്ന് അറിയപ്പെടുന്ന ബിർളാ ഹൗസിലാണ് അദ്ദേഹം തന്റെ അവസാന നാളുകൾ ചിലവിട്ടതും ഇവിടെയാണ്.
Photo Courtesy: Poco a poco
ജാലിയൻ വാല ബാഗ്, അമൃത്സർ
ബ്രിട്ടീഷ് ഭരണകാലത്ത് ചരിത്രത്തിൽ കറുത്ത അധ്യായം രചിക്കപ്പെട്ട സ്ഥലമാണ് ഇത്. 1919ലെ ജാലിയൻവാലബാഗ് കൂട്ടക്കൊല നടന്നത് ഇവിടെയാണ്. അമൃത്സറിലേക്ക് യാത്ര പോകാം
Photo Courtesy: 1694
വാഗബോർഡർ, അമൃത്സർ
ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് വാഗ അതിർത്തി. മുൻപ് ന്യൂഡൽഹിയിൽ നിന്ന് വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു.
വായിക്കാം: വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര
Photo Courtesy: Daniel Hauptstein
സെല്ലുലാർ ജയിൽ, പോർട്ട് ബ്ലയർ
സ്വാതന്ത്ര്യ സമര സേനാനികളെ തടവിൽ പാർപ്പിച്ച സ്ഥലമാണ് ആൻഡമാനിലെ സെല്ലുലാർ ജയിൽ. ആൻഡമാനിലെ പോർട്ട്‌ബ്ലയറിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. കാലാപാനി എന്ന് അറിയപ്പെടുന്ന ഈ ജയിൽ 1906ൽ ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്. ഇപ്പോൾ ഇത് ഒരു സ്വാന്ത്ര്യ ദിന സ്മാരകമാണ്. പോർട്ട് ബ്ലയറിലേക്ക് യാത്ര പോകാം
Photo Courtesy: Aliven Sarkar
രാജ്ഘട്ട്, ന്യൂഡൽഹി
മഹാത്മഗാന്ധിയുടെ സമാധി സ്ഥലമാണ് രാജ്‌ഘട്ട്. ഗാന്ധി സ്മൃതിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Deeptrivia
ആഗ്രകോട്ട, ആഗ്ര
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ ഇന്ത്യയിലെ ദുർഭരണം നിർത്തലാക്കാൻ കാരണമായ 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിന് സാക്ഷ്യം വഹിച്ച പ്രധാന ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ആഗ്രകോട്ട. ആഗ്രയിലേക്ക് യാത്ര പോകാം
Photo Courtesy: Himansu36
റെഡ് ഫോർട്ട്, ന്യൂഡൽഹി
സ്വാതന്ത്ര്യ സമരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സ്വാന്ത്ര്യ ദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് ഡൽഹിയിലെ ചെങ്കോട്ട.
Photo Courtesy: Cncs wikipedia
മംഗൾ പാണ്ഡേ ഗാർഡൻ, ബാറാക്ക്പൂർ
പശ്ചിമ ബംഗാളിലാണ് ബാറാക്ക്പൂർ മംഗൾ പാണ്ഡേ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സൈനീകനായിരുന്ന മംഗൾ പാണ്ഡേയുടെ സ്മരണയ്ക്കായാണ് ഇത് നിർമ്മിച്ചത്. 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ ദിനകാലഘട്ടത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു.
Photo Courtesy: Biswarup Ganguly
ഝാൻസി കോട്ട, ഝാൻസി
ബ്രിട്ടീഷുകാരോട് പടവെട്ടിയ ധീരവനിതയായ ഝാൻസി റാണി, ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച പ്രധാന സ്ഥലമാണ് ഈ കോട്ട.
ഝാൻസിയിലേക്ക് യാത്ര പോകാം
Photo Courtesy: Avinashmaurya
സബർമതി ആശ്രമം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പ്രധാന പങ്ക് വഹിച്ച ഒരു സ്ഥലമാണ് സബർമതി ആശ്രമം. ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചതും ഗാന്ധിജി സത്യഗ്രഹങ്ങൾ നടത്തിയതും ഇവിടെവച്ചാണ്. പ്രസിദ്ധമായ ദണ്ഡിയാത്രയ്ക്ക് തുടക്കമിട്ടതും ഇവിടെ വച്ചാണ്.
Photo Courtesy: Rahulogy at English Wikipedia
നേതാജി ഭവൻ
കട്ടക്കിലെ ഒറിയാ ബസാറിലാണ് നേതാജി മ്യൂസിയമുള്ളത്.നേതാജി സുഭാഷ് ചന്ദബോസിന്‍റെ നൂറ്റിപതിനാറാം ജന്മവാര്‍ഷികത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്.150 വര്‍ഷം പഴക്കമുള്ള ജനകീനാഥ് എന്ന രണ്ട്നില കെട്ടിടത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.സുഭാഷ് ചന്ദ്രബോസ് ജനിച്ചു വളര്‍ന്ന വീടാണിത്.അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ഈ വീട് തന്നെ തെരെഞ്ഞടുക്കുകയായിരുന്നു.ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്.സന്ദര്‍ശകര്‍ക്കായി നേതാജിയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹൃസ്വ സിനിമകളും ഫോട്ടോകളും മറ്റും ഇവിടെ പ്രദര്‍പ്പിക്കുന്നുണ്ട്.
Photo Courtesy: Biswarup Ganguly
ആസാദ് പാർക്ക്
മധ്യപ്രദേശിലെ ഓർച്ചയ്ക്ക് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്രസമരസേനാനിയായ ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലാണ് ഈ ചരിത്രസ്മാരകം. ആസാദിന്റെ ജീവിതത്തിലെ നിരവധി കാര്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നാല് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെ നിന്നും ഓര്‍ച്ചയിലേക്ക്. ചന്ദ്രശേഖര്‍ ആസാദിന്റെ പൂര്‍ണകായ വെങ്കല പ്രതിമ ഇവിടെയുണ്ട്.
Photo Courtesy: Gpdprince
വൈസറേഗല്‍ ലോഡ്ജ്, ഷിംല
ഷിംലയിലാണ് വൈസറേഗല്‍ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. 1888 ലാണ് ഇത് നിര്‍മിച്ചത്. ഒബ്‌സര്‍വേറ്ററി മലയുടെ മുകളിലാണ് മനോഹരമായ ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. യൂറോപ്യന്‍ രീതിയില്‍ നിര്‍മിച്ച ഈ കൊട്ടാരത്തിലാണ് രാഷ്ട്രപതിമാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസിക്കാറുള്ളത്. അങ്ങനെയാണ് ഈ കെട്ടിടത്തിന് രാഷ്ട്രപതിഭവന്‍ എന്ന പേരുകൂടി ലഭിച്ചത്. 1945ലെ ഷിംല കോണ്‍ഫറന്‍സിനും 1947 ലെ ഷിംല എഗ്രിമെന്റിനും സാക്ഷ്യം വഹിച്ച കെട്ടിടമാണ് രാഷ്ട്രപതി ഭവന്‍ എന്നറിയപ്പെടുന്ന ഈ സ്ഥലം.
Photo Courtesy: Ashish3724
കീർത്തി മന്ദി, പോർബന്ദർ
മഹാത്മാഗാന്ധി ജനിച്ച സ്ഥലമാണിത്. 1869ല്‍ ഒക്ടോബര്‍ രണ്ടാം തിയ്യതി മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി മൂന്ന് നിലയുള്ള ഈ ബംഗ്ലാവിലാണ് ജനിച്ചത്. കീര്‍ത്തിമന്ദിര്‍ എന്നറിയപ്പെടുന്ന ഈ വസതിയില്‍ ഇന്ന് മഹാത്മാവിന്‍റെ സ്വകാര്യ ശേഖരങ്ങളും ചരിത്ര സ്മൃതികളുണര്‍ത്തുന്ന ഫോട്ടോഗ്രാഫുകളും അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശുന്ന നിരവധി ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയുമാണുള്ളത്.
Photo Courtesy: Jaydip3212
ദണ്ഡി, വൽസാദ്
നവസാരി നഗരത്തോട് ചേര്‍ന്നാണ് ദണ്ഡി എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ ഉപ്പുസത്യഗ്രഹത്തിന്‍റെ പേരില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ് ദണ്ഡി. 1930 ല്‍അഹമ്മദാബാദില്‍ നിന്ന് അനുയായികളോടൊപ്പം ഗാന്ധിജി ദണ്ഡിയിലേക്ക് യാത്ര നടത്തുകയും അവിടെ വച്ച് ഉപ്പുകുറുക്കുകയും ചെയ്തു. ഉപ്പിന് മേല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ നികുതി ഈടാക്കിയതിലുള്ള പ്രതിഷേധമായിരുന്നു ഈ സമരം.