» »രണ്ടാം ഹണിമൂണിന് ഒരുങ്ങുകയാണോ?

രണ്ടാം ഹണിമൂണിന് ഒരുങ്ങുകയാണോ?

Posted By: Staff

ജീവിതത്തിരക്കിനിടയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റൊമാന്‍സ് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ. ഭാര്യയുടെ പരിഭവങ്ങളും പരാതികളും പരിഹരിക്കാന്‍ കഴിയാത്തതിന്റെ സങ്കടം മാറ്റാന്‍ ഒരു രണ്ടാം ഹണിമൂണാണ് പറ്റിയ വഴി. രണ്ടാം ഹണിമൂണിന് ഒരുങ്ങുന്നവര്‍ക്ക് പറ്റിയ 20 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

എല്ലാ ദമ്പതിമാരും തേടുന്നതാണ് ആരുടേയും ശല്യമില്ലാത്ത സ്ഥലങ്ങള്‍. ഇത്തരത്തില്‍ ആളുകളുടെ ശല്യങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രണയം മധുരതരമാക്കാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. സാധാരണ പറയാറുള്ള ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നതിലുപരി പ്രണയിതാക്കളുടെ സ്വര്‍ഗമാണ് ഈ സ്ഥലങ്ങള്‍.

ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായ റൊമാന്റിക് റിസോര്‍ട്ടുകള്‍ പരിചയപ്പെടാം

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രണയിതാക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി പ്രദേശങ്ങളുണ്ട്. സുന്ദരമായ ബീച്ചുകള്‍ മുതല്‍ പ്രകൃതിഭംഗിയുള്ള മലനിരകള്‍ വരെ ഇന്ത്യയില്‍ പ്രണയിതാക്കളെ കാത്തിരിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രണയിതാക്കള്‍ എത്തിച്ചേരുന്ന പ്രശസ്തമായ സഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ഗോവ ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് കാരണമുണ്ട്, ഭാര്യയേകൂട്ടാതെ പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാം റാങ്കാണ് ഗോവയ്ക്ക്.

ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍

ശ്രീനഗർ

ശ്രീനഗർ

ജമ്മു - കാശ്മീറിന്റെ സമ്മർ ക്യാപിറ്റൽ ആയ ശ്രീനഗർ ആണ് പ്രണയിതാക്കളെ ഏറ്റവും ആകർഷിപ്പിക്കുന്ന ഒരു സഞ്ചാര കേന്ദ്രം. ഇവിടുത്തെ മുഗൾ ഗാർഡനുകളും, സുന്ദരമായ തടാകവും ഷികാര എന്ന് അറിയപ്പെടുന്ന ഹൗസ്ബോട്ടുകളും പ്രണയിതാക്കളുടെ ശ്രീനഗറിനെ പ്രണയിതാക്കളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. ശ്രീനഗറിനെക്കുറി��്ച് വായിക്കാം

Photo: hamon jp

ഗുൽമാർഗ്

ഗുൽമാർഗ്

ദമ്പതിമാർക്ക് ഒരൽപ്പം സാഹസികതയുണ്ടെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് ഗുൽമാർഗ്. ജമ്മുകാശ്മീരിലെ ബാരമുള്ള ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്നോസ്കീയിംഗിന് പേരുകേട്ട ഈ സ്ഥലത്തെ പ്രധാന ആകർഷണം മഞ്ഞ് മൂടിയ മലനിരകളും കേബിൾ കാറുമാണ്. ലോകാത്തെ ഉയരം കൂടിയ കേബിൾ കാറുകളിൽ രണ്ടാം സ്ഥാനമാണ് ഗുൽമാർഗിലെ കേബിൾ കാറിനുള്ളത്ത്. കൂടുതൽ അറിയാം

Photo: Z SatsON Z

ലഡാക്ക്

ലഡാക്ക്

പട്ടാളക്കഥകളിൽ ഇടയ്ക്കിടെ കടന്ന് വരാറുള്ള ലഡാക്ക് പേരുകേട്ട ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. സുന്ദരമായ മലനിരകളാണ് ലാഡാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ അറിയാം

Photo: hamon jp

മണാലി

മണാലി

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സുന്ദരമായ ഈ സ്ഥലം ലോകത്തിലെ തന്നെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്. കൂടുതൽ അറിയാം

Photo: VikiUNITED

ധർമ്മശാല

ധർമ്മശാല

കംഗ്രാ വാലിയിലേക്കുള്ള പ്രേശനകവാടം എന്നറിയപ്പെടുന്ന ധര്‍മശാലയിലാണ് ദലൈലാമയുടെ ആശ്രമം. മനോഹരമായ മലനിരകളുടെ കാഴ്ചകള്‍ തരുന്ന ധര്‍മശാലയിലേക്ക് മണാലിയില്‍ നിന്നും 243 കിലോമീറ്ററും ഷിംലയില്‍ നിന്നും 247 കിലോമീറ്ററും ഡല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട്. കൂടുതൽ അറിയാം

Photo: sanyam sharma

ഓലി

ഓലി

മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ്‌ ഓലിയിലെ കാഴ്‌ചകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നത്‌. ഓലിയിലെ സ്‌കീയിങ്‌ കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. ഇവയാണ് ഓലിയെ പ്രണയിതാക്കളുടെ ഇഷ്ടസ്ഥലമാക്കുന്നത്.
പുല്‍മേട്‌ എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും കൂടി ഓലിയ്‌ക്കുണ്ട്‌. കൂടുതൽ അറിയാം
Photo: Mandeep Thander

നൈനിറ്റാൾ

നൈനിറ്റാൾ

ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് നൈനിറ്റാൾ. കൂടുതൽ അറിയാം

Photo: Extra999

ജയ്സാല്‍മീർ

ജയ്സാല്‍മീർ

രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. ഈ നഗരത്തിന്‍റെ പ്രധാന വരുമാനമായി ടൂറിസം നിലനില്‍ക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായ റാവു ജയ്സലിന്‍റെ പേരില്‍ ഈ നഗരം അറിയപ്പെടുന്നു. കൂടുതൽ അറിയാം

Photo: Nataraja

ഉദയ്പ്പൂർ

ഉദയ്പ്പൂർ

ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായ ഉദയപ്പൂരിനെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം. കൂടുതൽ അറിയാം
Photo: Sanjitchohan

മഹബലേശ്വർ

മഹബലേശ്വർ

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന കുന്നിന്‍പുറം. മഹബലേശ്വറിന്റെ പ്രകൃതിഭംഗിയാണ് ഈ സ്ഥലത്തെ പ്രണയിതാക്കളുടെ വിരഹകേന്ദ്രമാക്കി മാറ്റിയത്. കൂടുതൽ വായിക്കാം
Photo: Reju.kaipreth

കൂർഗ്

കൂർഗ്

ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ് കൂർഗ്. കൂടുതൽ വായിക്കാം
Photo: Devaiahpa

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വിദേശ സഞ്ചാരികളുടെ വിരഹകേന്ദ്രമാണ്. ഇവിടെ എത്തുന്ന പ്രണയിതാക്കളിൽ അധികവും തങ്ങളുടെ പ്രണയ സല്ലാപത്തിനായി തെരഞ്ഞെടുക്കുന്നത് ഹൗസ്ബോട്ടുകളാണ്. കായലുകളാണ് ആലപ്പുഴയുടെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങൾ. കൂടുതൽ വായിക്കാം

Photo: Akhilan

മൂന്നാർ

മൂന്നാർ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ ആയ മൂന്നാർ ലോകസഞ്ചാരികളുടെ ഇടയിൽ പേരുകേട്ട സ്ഥലമാണ്. നിരവധി വിദേശ സഞ്ചാരികളാണ് ദിവസേന മൂന്നാറിന്റെ സൗന്ദര്യം കാണാൻ എത്തിച്ചേരുന്നത്. സുന്ദരമായ വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ വായിക്കാം

Photo: Bimal K C

ഊട്ടി

ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. കൂടുതൽ വായിക്കാം

Photo: Jai Kumara Yesappa

കൊടൈക്കനാൽ

കൊടൈക്കനാൽ

പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. കൂടുതൽ വായിക്കാം
/kodaikanal/

Photo: Ishfaq Shams

പുരി

പുരി

ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്റെ പേരിലാണെങ്കിലും പുരിയിലേക്ക് കമിതാക്കളെ ആകർഷിപ്പിക്കുന്നത് ഇവിടുത്തെ ബീച്ച് ആണ്. കൂടുതൽ വായിക്കാം

Photo: Wen-Yan King

ഷില്ലൊംഗ്

ഷില്ലൊംഗ്

കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്‍ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്‌പങ്ങള്‍, സ്‌നേഹശീലരായ ജനങ്ങള്‍, കൊളോണിയല്‍ സ്വാധീനമുള്ള അതിഥ്യം ഇവയെല്ലാം ചേര്‍ന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരം. കൂടുതൽ വായിക്കാം

Photo: rajkumar1220

ഡാർജിലിംഗ്

ഡാർജിലിംഗ്

ബ്രിട്ടീഷുകാരാണ് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം

Photo: Golf Bravo

പോണ്ടിച്ചേരി

പോണ്ടിച്ചേരി

വിനോദ സഞ്ചാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്‌ വൈവിധ്യമാര്‍ന്ന അനുഭവങ്ങളും കാഴ്‌ചകളുമാണ്‌. ഇക്കാര്യത്തില്‍ പോണ്ടിച്ചേരി വളരെ മികച്ചു നില്‍ക്കുന്നു. നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. കൂടുതൽ വായിക്കാം

Photo: Aviad2001

ആന്‍ഡമാന്‍ നിക്കോബാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍

ആള്‍ത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാന്‍ കഴിയുന്ന തീരങ്ങളാണ് ആളുകള്‍ അന്വേഷിയ്ക്കുന്നത്. ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം. കൂടുതൽ വായിക്കാം

Photo: Vaishnav066

Read more about: ഹണിമൂൺ honeymoon

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...