Search
  • Follow NativePlanet
Share
» »അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ

അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ

നിർമ്മാണത്തിലെ രഹസ്യങ്ങൾ കൊണ്ട് ആധുനിക ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ അറിയാം...

ക്ഷേത്രങ്ങൾ കൊണ്ടു മാത്രം അടയാളപ്പെടുത്തുവാന്‍ കഴിയുന്ന ഇടമാണ് തമിഴ്നാട്. മുപ്പത്തിമൂവായിരത്തിലധികം ക്ഷേത്രങ്ങളും അതിലുമെത്രയോ അധികമുള്ള കോവിലുകളും ഒക്കെയായി ഇന്ത്യയിടെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം. വിശ്വാസി അല്ലെങ്കിൽ കൂടിയും കാണുവാൻ, ഒന്നു കയറി അറിയുവാൻ തോന്നിപ്പിക്കുന്നയത്രയും മനോഹരമായ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദ്രാവിഡ വാസ്തുവിദ്യയുടെ ജീവിക്കുന്ന അടയാളങ്ങളാണ് ഇവിടുത്തെ ഓരോ ക്ഷേത്രങ്ങളും.
കൊത്തു പണികളും ആകാശത്തോളം ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളും ഭീമാകാരങ്ങളായ പ്രതിഷ്ഠകളും ഒക്കെയുള്ള ഇവിടുത്തെ ക്ഷേത്രങ്ങൾ അത്ഭുതക്കാഴ്ചകളാണ്. ലോകത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളുള്ള, നിർമ്മാണത്തിലെ രഹസ്യങ്ങൾ കൊണ്ട് ആധുനിക ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ അറിയാം...

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ

പൂർണ്ണമായും കല്ലിൽ നിർമ്മിച്ച ലോകത്തിലെ ഏക ക്ഷേത്രമായാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണമേരു എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണ്. ആറു വർഷവും 275 ദിവസവും എടുത്തു നിർമ്മിച്ച ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.

നിഴൽ നിലത്ത് വീഴാത്ത ക്ഷേത്രം

നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ഒരു നിർമ്മിതിയാണിത്. ക്ഷേത്രത്തിന്റെ മുകളിലെ മകുടത്തിന്റെ നിഴൽ ഉച്ച നേരങ്ങളിൽ നിലത്ത് വീഴാത്ത രീതിയിലാണ് നിർമ്മാണം. വർഷത്തിൽ ഒരിക്കലും ഉച്ച സമയത്ത് നിഴൽ നിലത്ത് വീഴാറില്ല.
66മീറ്റര്‍ ഉയരമുള്ള ക്ഷേത്ര ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.

ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, ശ്രീരംഗം

ഇന്നും പൂജ നടക്കുന്ന ക്ഷേത്രങ്ങളുടെ കാര്യത്തിൽ വലുപ്പം നോക്കുമ്പോൾ മുൻപിൽ നിൽക്കുന്ന ക്ഷേത്രമാണ് ശ്രീ രംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ ക്ഷേത്രം കൂടിയായ ഇത് 156 ഏക്കർ വിസ്തീർണ്ണത്തിലാണ് കിടക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. വർഷത്തിൽ 250 ദിവസവും ഉത്സവം നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. തെക്ക് ദിശയിലേക്ക് വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്.

ദ്വീപിനുള്ളിലെ ക്ഷേത്രം

ഒരു വശത്ത് കാവേരിയും മറുവശത്ത് കാവേരിയുടെ പോഷകനദിയായ കൊള്ളിടവും ചേർന്നൊരുക്കുന്ന ശ്രീരംഗം എന്ന ദ്വീപിനുള്ളിലാണ് ഈ ക്ഷേത്രമുള്ളത്. ഒരു കാലത്ത് ശ്രീരംഗത്തെ ആളുകൾ മുഴുവനും ഈ ക്ഷേത്ര നഗരത്തിലായിരുന്നുവത്രെ കഴിഞ്ഞിരുന്നത്. ഏഴു മതിലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുച്ചിറപ്പള്ളിയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ്.

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുരൈ

ഇന്ത്യയിലെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മീനാക്ഷി അമ്മൻ ക്ഷേത്രം. ഒരിക്കൽ ആധുനിക സപ്താത്ഭുതങ്ങളുടെ ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മീനാക്ഷി അമ്മൻ ക്ഷേത്രം 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെന്നാണ് കരുതപ്പെടുന്നത്. പാർവ്വതി ദേവിയെ മീനാക്ഷിയായും ശിവനെ സുന്ദരേശനായുമാണ് ഇവിടെ ആരാധിക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന 'തിരു കല്യാണം' എന്ന ചടങ്ങാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷം.

14 ഗോപുരങ്ങൾ

കൊത്തു മണികൾ കൊണ്ടും അസാമാന്യ വലുപ്പത്തിലുള്ള വിഗ്രഹങ്ങൾ കൊണ്ടും ഏറെ പ്രശസ്തമാണ് ഇത്. ആകെ 14 ഗോപുരങ്ങളാണ് ഇവിടെയുള്ളത്. 51.9 മീറ്റർ ഉയരത്തിലുള്ള തെക്കേ ഗോപുരമാണ് ഏറ്റവും വലിയ ഗോപുരമായി കണക്കാക്കുന്നത്. പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്.

നടരാജ ക്ഷേത്രം, ചിദംബരം

തിള്ളൈ നടരാജ ക്ഷേത്രം എന്നറിയപ്പെടുന്ന നടരാജ ക്ഷേത്രം ചിദംബരത്താണ് സ്ഥിതി ചെയ്യുന്നത്. നടരാജ രൂപത്തിലുള്ള ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്. പഞ്ച ഭൂതങ്ങളിൽ ആകാശത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. രണ്ടായിരം വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്നാണ് കരുതപ്പെടുന്നത്. തില്ലൈ കോതൻ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്.

ശൂന്യമായ ഈശ്വര സങ്കല്പം

സർവ്വ വ്യാപി ൺന്ന നിലയിലാണ് ഇവിടെ ശിവനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഈശ്വര സങ്കല്പം ശൂന്യമാണ്. എവിടെയും ദൈവമുണ്ട് എന്ന വിശ്വാസമാണ് ഇവിടെ ഉയർത്തി കാണിക്കുന്നത്. ക്ഷേത്ര ഗോപുരത്തിൽ ഭരത നാട്യത്തിലെ 108 കരണങ്ങൾ കൊത്തി വെച്ചിരിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.

രാമനാഥ സ്വാമി ക്ഷേത്രം, രാമേശ്വരം

രാമേശ്വരം ക്ഷേത്രം എന്നറിയപ്പെടുന്ന രാമനാഥ സ്വാമി ക്ഷേത്രം 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് ചാർ ദാം യാത്രയുടെ ഭാഗമായ ഈ ക്ഷേത്രം രാമനാഥപുരത്ത് രാമേശ്രം ദ്വീപിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.

ശ്രീ രാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

ശ്രീ രാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടെ വെച്ചാണത്രെ രാമൻ, രാവണനോട് നടത്തിയ യുദ്ധത്തിൽ ചെയ്തു പോയ തെറ്റുകൾക്ക് പരിഹാരമായി ശിവനോട് പ്രാർഥിച്ചത് എന്നാണ് കരുതുന്നത്. ശിവ ഭക്തരും വിഷ്ണു ഭക്തരും ഒരു പോലെ കരുതുന്ന ക്ഷേത്രം കൂടിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി

ക്ഷേത്ര മതിലിനുള്ളിൽ മൂന്ന് ഇടനാഴികൾ കാണാം. അതിൽ ഏറ്റവും പുറത്തുള്ള ഭാഗത്തെ ഇടനാഴി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇടനാഴിയാണ്.

അണ്ണാമലയാർ ക്ഷേത്രം, തിരുവണ്ണാമലൈ

അഗ്നിയുടെ രൂപത്തിൽ ശിവനെ ആരാധിക്കുന്ന അണ്ണാമലയാർ ക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ഒന്‍പതാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ച് ഈ ക്ഷേത്രം തിരുവണ്ണാമലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അരുണാചലേശ്വരനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. 25 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ ക്ഷേത്രം പരന്നു കിടക്കുന്നത്. 11 നിലകളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു.
ശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ്

ഏകാംബരേശ്വര്‍ ക്ഷേത്രം, കാഞ്ചിപുരം

കാഞ്ചീപുരത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. ഏകാംബരേശ്വരൻ ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്. 23 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ ക്ഷേത്രമുള്ളത്. വിജ നഗര രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!! അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!

ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!! ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!

ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവുംപ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X