Search
  • Follow NativePlanet
Share
» »സന്ദര്‍ശകര്‍ നിറയുന്ന ശവകുടീരങ്ങള്‍

സന്ദര്‍ശകര്‍ നിറയുന്ന ശവകുടീരങ്ങള്‍

By Maneesh

ഏതെങ്കിലും ശവകുടീരം കാണാന്‍ നമ്മള്‍ കിലോമീറ്ററുകള്‍ താണ്ടി യാത്ര പോകുമോ? ഒരിക്കലും ഇല്ല. ശവകുടീരങ്ങള്‍ കാണാന്‍ നമ്മള്‍ തീരെ താത്പര്യപ്പെടില്ല. എന്നാല്‍ താജ്‌മഹല്‍ കാണാന്‍ നമ്മള്‍ പോകും. താജ്‌മഹല്‍ ഒരു ശവകുടീരം ആണെന്ന് ഓര്‍ക്കാതെയാണ് ഈ യാത്ര. കാരണം പ്രണയത്തിന്റെ സ്മാരകം എന്നാണ് താജ്‌മഹലിനെക്കുറിച്ച് നമ്മുടെ മനസില്‍ പതിഞ്ഞിട്ടുള്ളത്.

താജ്‌മഹല്‍ പോലെ കാണാന്‍ സുന്ദരമായ നിരവധി ശവകുടീരങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 16 മുതല്‍ 18 വരെയുള്ള നൂറ്റാണ്ടുകളില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഇവയില്‍ അധികവും. അതിനാല്‍ തന്നെ മുഗള്‍ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ മാന്ത്രിക സ്പര്‍ശം നിങ്ങള്‍ക്ക് ഇതില്‍ കാണാനാവും.

അക്ബര്‍ ചക്രവര്‍ത്തിയുടേയും ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും ഭരണകാലത്താണ് വിസ്മയകരമായ പല നിര്‍മ്മിതികളും ഉണ്ടായിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട സുന്ദരമായ ചില ശവകുടീരങ്ങള്‍ നമുക്ക് കാണാം.

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ആഗ്ര

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ആഗ്ര

ആഗ്രയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായി നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായി പരന്ന് കിടക്കുന്ന സ്ഥലത്താണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1605 ല്‍ അക്ബര്‍ തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ജഹാംഗീര്‍ ഇതില്‍ അവസാന ശിലയും വെച്ചു. കൂടുതല്‍ വായിക്കാം

Photos: Jitendra kr99

കുത്തബ്ദ്ദിന്‍ ഹാജിറ, വഡോദര

കുത്തബ്ദ്ദിന്‍ ഹാജിറ, വഡോദര

കുത്തബ്ദ്ദിന്‍ മുഹമ്മദ് ഖാന്‍റെ ശവകുടീരമാണ്‌ കുത്തബ്ദ്ദിന്‍ ഹാജിറ. അദ്ദേഹത്തിന്‍റെ മകന്‍ 1586ല്‍ ആണ്‌ ഇത് പണി കഴിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photos: Abhishekmechdutta

ചിനി കാ റൌള, ആഗ്ര

ചിനി കാ റൌള, ആഗ്ര

യമുനാനദിയുടെ തീരത്ത് ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ചിനി കാ റൌള. 1635 ലാണ് ഇത് പണിതത്. മിനുസമാര്‍ന്ന ചില്ലുകള്‍കൊണ്ടുള്ള ടൈലുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ആണ് ഇത് ചിനി കാ റൗള എന്ന് അറിയപ്പെടുന്നത്. ചിനി എന്ന വാക്കിന്റെ അര്‍ത്ഥം ടൈല്‍ എന്നാണ്. ഇത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ആദ്യമാണ്. ഇന്ത്യയിലെ ഇന്തോ-പേര്‍ഷ്യന്‍ വാസ്തുകലയുടെ ലാന്‍ഡ് മാര്‍ക്കായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. കൂടുതല്‍ വായിക്കാം

Photos: PersianDutchNetwork

സസരം, രോഹ്താസ്

സസരം, രോഹ്താസ്

പശ്ചിമ ഡല്‍ഹിയില്‍ നിന്നും 17 കിലോ മീറ്റര്‍ അകലെയാണ്‌ സസരം സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശവകുടീരം ഇവിടെയാണന്നത്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ഷേര്‍ഷ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. മുഗള്‍ കാലഘട്ടത്തിലെ നിര്‍മ്മാണ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്‌ ഈ ശവകുടീരം. കൂടുതല്‍ വായിക്കാം

Photos: Nandanupadhyay

ബീബീ കാ മഖ്ബാര, ഔറംഗാബാദ്

ബീബീ കാ മഖ്ബാര, ഔറംഗാബാദ്

ഔറംഗാബാദിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ബീബീ കാ മഖ്ബാര. ഔറംഗാബാദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീബീ കാ മഖ്ബാര 1678 ലാണ് നിര്‍മിക്കപ്പെട്ടത്. ഔറംഗസീബിന്റെ മകനായ ആസം ഷാ അമ്മയായ ബീഗം റാബിയ ദര്‍ബാനിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ബീബീ കാ മഖ്ബാര. കൂടുതല്‍ വായിക്കുക

Photos: Aur Rang Abad

ഇതുമതുദ്ദൌലയുടെ ശവകുടീരം, ആഗ്ര

ഇതുമതുദ്ദൌലയുടെ ശവകുടീരം, ആഗ്ര

അക്ബര്‍ ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍ തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ നൂര്‍ ജഹാനാണ്. 1622 നും '28 നും ഇടയിലായിരുന്നു ഇത്. Read more

Photos: Muhammad Mahdi Karim

ഹുമയൂണിന്റെ ശവകുടീരം, ഡല്‍ഹി

ഹുമയൂണിന്റെ ശവകുടീരം, ഡല്‍ഹി

പുരാന ക്വില ഭാഗത്താണ് മുഗള്‍ രാജാവായിരുന്ന ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. എഡി 1562ല്‍ ഹുമയൂണിന്റെ ഭാര്യയായ ഹമീദ ബാനു ബീഗമാണ് ഈ കുടീരം പണികഴിപ്പിച്ചത്. പേര്‍ഷ്യയില്‍ നിന്നുള്ള മിറാക് മിര്‍സ ഖിയാത്ത് എന്ന ശില്‍പിയായിരുന്നുവേ്രത ഇത് ഡിസൈന്‍ ചെയ്തത്. Read more

Photos: KD7827

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more