Search
  • Follow NativePlanet
Share
» »വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍

വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍

By Maneesh

ഇന്ത്യയില്‍ തന്നെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുള്ള നാടാണ് കേരളം. ശബരിമല ക്ഷേത്രവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇത്തരം ക്ഷേത്രങ്ങളിലെ ആചാര അനുഷ്ടാനങ്ങളില്‍ നിന്ന് വ്യത്യസമായി നിലകൊള്ളുന്ന ചില ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ക്ഷേത്ര നിര്‍മ്മിതിയുടെ കാര്യത്തില്‍ മുതല്‍ ആചാരനുഷ്ടാനങ്ങളിലും പ്രതിഷ്ടകളിലും വ്യത്യസ്ത പുലര്‍ത്തുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അത്തരം ക്ഷേത്രങ്ങളില്‍ നിന്‍ന്‍ ഏഴ് ക്ഷേത്രങ്ങള്‍ നമുക്ക് പരിചയപ്പെടാം

Redbus.inൽ ഹോട്ടൽ ബുക്ക് ചെയ്യു, 25% ഓഫ് നേടു!

വള്ളിപടർപ്പിനുള്ളിലെ സരസ്വതി

സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ള ശ്രീകോവിലൊ സോപാനമോ ഇല്ലാ എന്നതാണ് കോട്ടയത്തിന് അടുത്തുള്ള പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദക്ഷിണമൂകാംബിക എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രം ആണെങ്കിലും സരസ്വതിയുടെ പേരിലാണ് അറിയപ്പെടുന്നത്.

Photo Courtesy: Manojk

മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. മൂലവിഗ്രഹം കുടികൊള്ളുന്നത് ഈ വള്ളിപടര്‍പ്പിലാണെങ്കിലും പൂജകളും മറ്റു കര്‍മ്മങ്ങളും നടത്തുന്നത് ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ്.

പനച്ചിക്കാട് ക്ഷേത്രത്തെക്കുറിച്ച് വായിക്കാംപനച്ചിക്കാട് ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ആൽത്തറയിലെ ഓംകാരമൂർത്തി

കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.

Photo Courtesy: Neon at ml.wikipedia

കൊല്ലം ജില്ലയില്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47ല്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ ഏറെ പ്രയാസമില്ല.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെക്കുറിച്ച് വായിക്കാംഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

കേരളത്തിലെ ഏക വാമന ക്ഷേത്രം

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രം എന്നതാണ് തൃക്കാക്കര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എറണാകുളം ജില്ലയിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Ssriram mt

കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റർ അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ഈ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു ശിവക്ഷേത്രമുണ്ട്.

തൃക്കാക്കര ക്ഷേത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ തൃക്കാക്കര ക്ഷേത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ

പാമ്പുമേക്കാട്ട് മന

ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് ഈ മന. തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Aruna

മുമ്പ് മേക്കാട് മന എന്നായിരുന്നു ഈ മന അറിയപ്പെട്ടിരുന്നത്. ഇവിടെ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇവിടുത്തെ സർപ്പാരാധന എന്ന് ആരംഭിച്ചു എന്ന കാര്യം വ്യക്തമല്ല.

പാമ്പുമേക്കാട്ടുമനയുടെ പ്രത്യേകതകൾ വായിക്കാംപാമ്പുമേക്കാട്ടുമനയുടെ പ്രത്യേകതകൾ വായിക്കാം

കേരളത്തിലെ ഏക തടാക ക്ഷേത്രം

തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Shiju Balagopal

കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിൽ ഈ ക്ഷേത്രം സന്ദർശിക്കാം. കാസർകോട് നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കിൽ മാഥൂർ റോഡ് വഴി പോയാൽ മതി. 13 കിലോമീറ്ററേയുള്ളു ഇവിടെ നിന്ന് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം.

തടാക ക്ഷേത്രത്തെക്കുറിച്ച് വായിക്കാംതടാക ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

കോഴികളെ പറപ്പിക്കൽ ഒരു വഴിപാടാണ്

ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Vanischenu

ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും. കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം.

ചേർത്തല കാർത്യായനി ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാംചേർത്തല കാർത്യായനി ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം

മഴ ആഘോഷിക്കാൻ ഒരു ക്ഷേത്രം

വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.

വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍

Photo Courtesy: Sivavkm

കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നി‌ന്ന് 64 കിലോമീറ്റർ അകലെ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂർ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നീ ടൗണുകളിൽ നിന്ന് കൊട്ടിയൂരിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.

കൊട്ടിയൂർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാംകൊട്ടിയൂർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം

കൂടുതൽ വായനയ്ക്ക്

കേരളത്തിലെ ഗുഹാ ക്ഷേത്രങ്ങള്‍കേരളത്തിലെ ഗുഹാ ക്ഷേത്രങ്ങള്‍

തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾതീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

ഇന്ത്യയിലെ 7 വിചിത്ര ക്ഷേത്രങ്ങൾഇന്ത്യയിലെ 7 വിചിത്ര ക്ഷേത്രങ്ങൾ

കേരളത്തിലെ വ്യത്യസ്തമായ ക്ഷേത്രങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുമല്ലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X