» »ആള്‍പ്പാര്‍പ്പില്ലാത്ത കുറുവ ദ്വീപിന്റെ വിശേഷങ്ങള്‍

ആള്‍പ്പാര്‍പ്പില്ലാത്ത കുറുവ ദ്വീപിന്റെ വിശേഷങ്ങള്‍

Written By: Elizabath

വയനാട്ടിലെ കുറുവ ദ്വീപ് എന്നും സഞ്ചാരികള്‍ക്ക് വിസ്മയം സമ്മാനിക്കുന്ന ഒരിടമാണ്.ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപാണെങ്കിലും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. മണ്‍സൂണ്‍ കാലത്ത് അടച്ചിടുന്ന കുറുവ ദ്വീപ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്.
150 ചെറുദ്വീപുകളുടെ കൂട്ടമായ കുറുവാ ദ്വീപിന്റെ വിശേഷങ്ങളിലേക്ക്...

കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി

കുറുവയെന്നാല്‍

കുറുവയെന്നാല്‍

കിഴക്കോട്ടൊഴുകുന്ന നദിയായ കബനിയില്‍ സ്ഥിതി ചെയ്യുന്ന കുറുവ ദീപ് വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്. പ്രകൃതി സ്‌നേഹികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിവിടം.

PC: Vinayaraj

950 ഏക്കര്‍ വിസ്തീര്‍ണം

950 ഏക്കര്‍ വിസ്തീര്‍ണം

ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നു കൂടിയാണ് വയനാടിന്റെ നിത്യഹരിത സ്വര്‍ഗ്ഗമായ കുറുവ. 950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഏകദേശം 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണിത്.

PC:Rameshng

കബനിയുടെ കൈവഴികള്‍

കബനിയുടെ കൈവഴികള്‍

കബനി നദി ഒഴുകുമ്പോള്‍ നിരവധി കൈവഴികളായി പിരിഞ്ഞുണ്ടായ ചെറുദ്വീപുകളാണ് ഇതിന്റെ പ്രത്യേകത. കബനി നദി പതിനെട്ടായി പിരിഞ്ഞുണ്ടായതാണത്രെ ഈ ദ്വീപസമൂഹം.

PC:Johnson aj.

റിവര്‍ റാഫ്റ്റിങ്

റിവര്‍ റാഫ്റ്റിങ്

കുറുവ ദ്വീപിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ റിവര്‍ റാഫ്ടിങ്. കുറുവയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ധൈര്യമുള്ളവരാണ് ഇതിലെ സഞ്ചാരികള്‍.

PC:Rameshng

പക്ഷികളെ നീരീക്ഷിക്കാം

പക്ഷികളെ നീരീക്ഷിക്കാം

അത്യപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ എത്തിച്ചേരുന്ന ഒരിടം കൂടിയാണ് കുറുവ. രാവിലെ ആറു മുതല്‍ ഒന്‍പത് മണി വരെയാണ് ഇവിടെ പക്ഷികളെ നിരീക്ഷിക്കാന്‍ സൗകര്യമുള്ളത്.

PC:Daniel Schwen

അപൂര്‍വ്വ സസ്യങ്ങള്‍

അപൂര്‍വ്വ സസ്യങ്ങള്‍

അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ സസ്യങ്ങളും മരങ്ങളും കുറുവ ദ്വീപിന്റെ പ്രത്യേകതയാണ്. നശിച്ചുകൊണ്ടിരിക്കുന്നതും മറ്റെവിടെയും കാണാത്തതുമായ ധാരാളം ചെടികളെ ഇവിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

PC:Vinayaraj

മഴക്കാലത്ത് പ്രവേശനമില്ല

മഴക്കാലത്ത് പ്രവേശനമില്ല

വര്‍ഷത്തില്‍ മഴക്കാലത്ത് ഏകദേശം അഞ്ച് മാസത്തോളം ഇവിടം അടച്ചിടും. സുരക്ഷയെക്കരുതി അടച്ചിടുന്ന ഇവിടം മഴ കുറഞ്ഞ ശാന്തമാകുമ്പോഴാണ് തുറന്നുകൊടുക്കുക. ദ്വീപിലെ ജലനിരപ്പ് കുറയുമ്പോഴാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. സാധാരണയായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്തത്.

PC:Nithish Ouseph

ഇപ്പോള്‍ പോകാം

ഇപ്പോള്‍ പോകാം

മഴക്കാലം കഴിഞ്ഞ് ദ്വീപിലെ ജലനിരപ്പ് താഴ്ന്നതോടെ ഇവിടം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്.

PC:Challiyan

പ്രവേശനം 400 പേര്‍ക്ക് മാത്രം

പ്രവേശനം 400 പേര്‍ക്ക് മാത്രം

ഒരു ദിവസം കുറുവ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയുന്നത് 400 പേര്‍ക്കു മാത്രമാണ്.പാല്‍വെളിച്ചത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കും പാക്കത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കുമാണ് പ്രവേശനം നല്കുക. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

PC:Vinayaraj

താമസസൗകര്യം

താമസസൗകര്യം

അറുപത് പേര്‍ക്കോളം താമസിക്കാന്‍ സൗകര്യമുള്ള
ടൂറിസം വകുപ്പിന്റെ ഡോര്‍മെട്രികളാണ് ഇവിടെയുള്ളത്. താല്പര്യമുള്ളവര്‍ക്ക് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളും പരിഗണിക്കാം.

PC:Rameshng

എത്തിച്ചേരാന്‍- ബത്തേരിയില്‍ നിന്നും

എത്തിച്ചേരാന്‍- ബത്തേരിയില്‍ നിന്നും

ബത്തേരിയില്‍ നിന്നും ബീനച്ചി-കേണിച്ചിറ-നടവയല്‍-നീര്‍വാരം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പമുള്ള വഴി. 38.5 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.
നടവയലില്‍ നിന്നും പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴിയും സുല്‍ത്താന്‍ ബത്തേരി-ഇരുളം-പുല്‍പ്പള്ളി വഴിയും കുറുവയിലെത്താം.

എത്തിച്ചേരാന്‍-കല്‍പ്പറ്റയില്‍ നിന്നും

എത്തിച്ചേരാന്‍-കല്‍പ്പറ്റയില്‍ നിന്നും

കല്‍പ്പറ്റയില്‍ നിന്നും വയനാട് റോഡ് വഴി പനമരം-കാപ്പുംചാല്‍-പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പം. 35 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം. കോഴിക്കോടു നിന്നും വരുന്നവര്‍ക്ക് ഇതാണ് എളുപ്പം.

എത്തിച്ചേരാന്‍- പുല്‍പ്പള്ളി വഴി

എത്തിച്ചേരാന്‍- പുല്‍പ്പള്ളി വഴി

പുല്‍പ്പള്ളിയില്‍ നിന്നും പാക്കം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പം. 19.9 കിലോമീറ്റര്‍ ദൂരമുള്ളതാണ് ഈ വഴി.
പുല്‍പ്പള്ളി-ചേക്കടി-കുറുവ റോഡ് വഴിയും ദ്വീപിലെത്താം. 17.2 കിമീ ദൂരമാണ് ഈ വഴിക്കുള്ളത്.

എത്തിച്ചേരാന്‍-തോല്‍പ്പെട്ടി വഴി

എത്തിച്ചേരാന്‍-തോല്‍പ്പെട്ടി വഴി

തോല്‍പ്പെട്ടി വഴി വരുന്നവര്‍ക്ക് തോല്‍പ്പെട്ടി-കാട്ടിക്കുളം- റോഡ് വഴി കുറുവയിലെത്താം.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ച സ്ഥലമാണിത്. വനസംര്കഷണ സമിതിയുടെ നിയമങ്ങള്‍ ഇവിടെ എത്തുന്നവര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

PC:wikimedia